Connect with us

‘മോനേ, ഇതില്‍ മാത്രം എന്നോട് കയറാന്‍ പറയരുത്. അതില്‍ നിന്ന് ഇറങ്ങണമെങ്കില്‍ തൂങ്ങിപ്പിടിച്ച് പുറത്തേക്ക് കാലുവച്ച് ഇറങ്ങണം; പൃഥ്വിയുടെ കാറുകളില്‍ ലംബോര്‍ഗിനിയില്‍ കയറാനാണ് തനിക്കേറെ ബുദ്ധിമുട്ട് എന്ന് മല്ലിക സുകുമാരന്‍

Malayalam

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മല്ലിക സുകുമാരന്‍. ഇപ്പോഴിതാ മകന്‍ പൃഥ്വിരാജിന്റെ വാഹനപ്രേമത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. പൃഥ്വിയുടെ കാറുകളില്‍ ലംബോര്‍ഗിനിയില്‍ കയറാനാണ് തനിക്കേറെ ബുദ്ധിമുട്ട് എന്ന് പറയുകയാണ് മല്ലിക സുകുമാരന്‍. ‘മോനേ, ഇതില്‍ മാത്രം എന്നോട് കയറാന്‍ പറയരുത്. സ്‌പോര്‍ട്‌സ് കാറുപോലെയാണ്, അതില്‍ നിന്ന് ഇറങ്ങണമെങ്കില്‍ തൂങ്ങിപ്പിടിച്ച് പുറത്തേക്ക് കാലുവച്ച് ഇറങ്ങണം. ഞങ്ങളെ പോലെയുള്ളവര്‍ക്ക് പറ്റുന്ന വണ്ടിയല്ല.’

പൃഥ്വിയുടെ കാറുകളില്‍ എനിക്കേറ്റവും ഇഷ്ടം റേഞ്ച് റോവറാണെന്നും മല്ലിക സുകുമാരന്‍ പറയുന്നു. പൃഥ്വിയ്ക്ക് ഡ്രൈവ് ചെയ്യുമ്‌ബോള്‍ അല്‍പ്പം സ്പീഡ് കൂടുതലാണെന്നും അതേസമയം ഇന്ദ്രജിത്ത് വളരെ സൂക്ഷിച്ചാണ് വണ്ടിയോടിക്കുക. അതുകൊണ്ടുതന്നെ ഇന്ദ്രജിത്തിന്റെ ഡ്രൈവിംഗിലാണ് തനിക്ക് കൂടുതല്‍ കോണ്‍ഫിഡന്‍സ്.

അതേസമയം, ഏത് വണ്ടി മേടിച്ചാലും ഇരുവരും വീട്ടില്‍ കൊണ്ടുവരാറുണ്ട്. ഓസ്‌ട്രേലിയന്‍ ജീവിതമാണ് രാജുവിനെ മാറ്റിമറിച്ചത്. അവന്‍ സെല്‍ഫ് ഇന്‍ഡിപെന്റന്‍ഡായത് അതോടെയാണ്. അവന്‍ ഡിഗ്രി പൂര്‍ത്തിയാക്കിയില്ലെങ്കിലും അതൊരു കുറവായിത്തോന്നിയിട്ടേയില്ല. എന്നോടങ്ങനെ ഗുസ്തി പിടിക്കാനൊന്നും വരാറില്ല.

അവന് ക്ഷമ കുറവാണ്, അവനൊരു കാര്യം വിചാരിച്ചാല്‍ അത് നന്നായി നടക്കണം, സുകുവേട്ടനും അതേ പോലെയാണ്. മകളും മകളും തമ്മിലുള്ള ഗുസ്തിയില്‍ ഞാന്‍ ഇടപെടാറില്ല. ഞാന്‍ കാണുമ്പോള്‍ നല്ല സ്നേഹത്തിലാണ്. അതാണ് ഞാന്‍ കൂടെത്താമസിക്കാത്തത്. താമസിച്ചാല്‍ വല്ല ഗുസ്തിയും കാണേണ്ടി വന്നാലോ. ഇതിപ്പോ അവര്‍ ഇടയ്ക്ക് വരുന്നു, ഒന്നിച്ച് സമയം ചെലവഴിക്കുന്നു.

പൂര്‍ണിമയും ഞാനും ഒരേപോലെയാണ്. നോണ്‍സ്റ്റോപ്പായി സംസാരിക്കും. കുത്തും കോമയുമൊന്നുമുണ്ടാവില്ല. സംസാരം കുറവാണെങ്കിലും സുപ്രിയയ്ക്ക് സ്‌നേഹക്കുറവൊന്നുമില്ല. ഞാന്‍ കൊച്ചിയില്‍ ചെന്നാല്‍ അമ്മ അവിടെയൊന്നും ഉണ്ടാക്കേണ്ടെന്ന് പറയും. സ്വന്തം കാര്യങ്ങളും മക്കളുടെ കാര്യങ്ങളുമൊക്കെയായി തിരക്കിലാണ് അവരെല്ലാം. രണ്ടാളും ഡ്രൈവ് ചെയ്ത് പോയാണ് കാര്യങ്ങളെല്ലാം ചെയ്യുന്നത് എന്നും താരം പറയുന്നു.

More in Malayalam

Trending