Connect with us

വധഭീഷണി,സിബിഐ… ഇതിനിടയില്‍ നിന്നാണ് ആ പാവം പൊലീസ് ഇതൊക്കെ ചെയ്യുന്നത്; ഇവിടെ ആകെ എന്തെങ്കിലും ഒരു പ്രതീക്ഷ ,മാധ്യമങ്ങള്‍ സംസാരിക്കുക എന്നാണ്; പ്രകാശ് ബാരെയുടെ വൈറലാകുന്ന വാക്കുകൾ!

Malayalam

വധഭീഷണി,സിബിഐ… ഇതിനിടയില്‍ നിന്നാണ് ആ പാവം പൊലീസ് ഇതൊക്കെ ചെയ്യുന്നത്; ഇവിടെ ആകെ എന്തെങ്കിലും ഒരു പ്രതീക്ഷ ,മാധ്യമങ്ങള്‍ സംസാരിക്കുക എന്നാണ്; പ്രകാശ് ബാരെയുടെ വൈറലാകുന്ന വാക്കുകൾ!

വധഭീഷണി,സിബിഐ… ഇതിനിടയില്‍ നിന്നാണ് ആ പാവം പൊലീസ് ഇതൊക്കെ ചെയ്യുന്നത്; ഇവിടെ ആകെ എന്തെങ്കിലും ഒരു പ്രതീക്ഷ ,മാധ്യമങ്ങള്‍ സംസാരിക്കുക എന്നാണ്; പ്രകാശ് ബാരെയുടെ വൈറലാകുന്ന വാക്കുകൾ!

നടിയെ ആക്രമിച്ച കേസില്‍ പൊലീസ് വലിയ സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട് എന്ന് നടനും നാടക കലാകാരനുമായ പ്രകാശ് ബാരെ പറയുന്നു. . റിപ്പോര്‍ട്ടര്‍ ടി വിയുടെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിനെ നിരന്തരം സമ്മര്‍ദ്ദത്തിനടിമപ്പെടുത്താനാണ് ദിലീപും കൂട്ടാളികളും ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസിലെ തന്നെ ഒരു വിഭാഗം ആളുകള്‍ ദിലീപിന് അനുകൂലമായി സംസാരിക്കുവെന്നും ദിലീപിനോട് സഹതാപം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പറയുന്നതൊക്കെ വിശ്വസിക്കുകയാണെങ്കില്‍ കേരളത്തില്‍ ഇനിയൊരു കേസും നടത്താന്‍ പറ്റില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഈ പൊലീസുകാരൊക്കെ ഇങ്ങനെയാണ്, ഈ ലാബ് മുഴുവന്‍ പൊലീസുകാരുടെ കൈയിലാണ് എന്നൊക്കെയാണ് ചിലര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഈ ഒരു കേസിന്റെ കാര്യത്തില്‍ മാത്രമല്ല.

ഇനി വരാനിക്കുന്ന കേസിന്റെ കാര്യത്തിലും കൂടെ ബാധിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക് എന്നും അദ്ദേഹം പറഞ്ഞു. മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു ചതുരത്തിനിടയില്‍ നിന്ന് അവസാനത്തെ ഓവറും ബാറ്റ് ചെയ്യാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ് ഈ പൊലീസ് എന്നും പ്രകാശ് ബാരെ ചൂണ്ടിക്കാട്ടി. താന്‍ കേരളത്തിലെ പൊലീസിനെ പുകഴ്ത്തി പറയുക അല്ല എന്നും പ്രകാശ് ബാരെ പറഞ്ഞു.

രാഹുല്‍ ഈശ്വര്‍ മനപൂര്‍വം ചെയ്ത് കൊണ്ടിരിക്കുന്ന കാര്യമാണ് രണ്ടും ഇക്വേറ്റ് ചെയ്ത് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുക എന്നത്. അത് ശരിക്കും തുറന്ന് കാണിക്കണം. പൊലീസ് ഓപ്പണായിട്ട് അവര്‍ ഉണ്ടാക്കിയിരിക്കുന്ന ഡോക്യുമെന്റ് കോടതിയില്‍ സബ്മിറ്റ് ചെയ്യുന്നുണ്ടെങ്കില്‍ അത് ചോര്‍ന്നിട്ട് മാധ്യമങ്ങളില്‍ വരുന്നതും രഹസ്യമായിട്ട് കോടതിയില്‍ നിന്ന് കാണിക്കുന്ന ട്രാന്‍സാക്ഷന്‍ പ്രതിയുടെ ഫോണിലേക്ക് പോകുന്നതും രണ്ടും രണ്ടാണ്. അത് മനസിലാക്കാനുള്ള കഴിവ് സാധാരണ ജനങ്ങള്‍ക്കുണ്ട്. നമ്മള്‍ സ്റ്റേജില്‍ പെര്‍ഫോം ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ ആള്‍ക്കാരുടെ കൂട്ടത്തില്‍ ഒരു ഇളക്കം ഒക്കെ തോന്നിക്കൊണ്ടിരിക്കുമ്പോള്‍ നമ്മളുടെ പെര്‍ഫോമന്‍സ് ഒക്കെ തകരും.

നമ്മള്‍ ചെയ്യുന്നതൊക്കെ പെട്ടെന്ന് പെട്ടെന്നാകും, ആകെ അസ്വസ്ഥരാകും. ഇവിടത്തെ പൊലീസുകാര്‍ക്ക് പെര്‍ഫോം ചെയ്യാനുള്ള അവരുടെ സ്‌പേസിനെ നിരന്തരം അറ്റാക്ക് ചെയ്ത് കൊണ്ടിരിക്കുകയാണണ്. അവര്‍ക്കെതിരെ കേസുകള്‍ പോകുന്നു, അവരെ പലരീതിയില്‍ അപകീര്‍ത്തിപെടുത്താന്‍ നോക്കുന്നു. അവര്‍ക്കെതിരെ വധഭീഷണി പോകുന്നു. അവരുടെ സമയം കുറയ്ക്കാന്‍ വേണ്ടി കോടതി വഴിയുള്ള പ്രഷര്‍ വരുന്നു. നിങ്ങളെ മാറ്റിയിട്ട് സിബിഐ വരുമെന്ന് പറയുന്നു. ഇതിന്റെയൊക്കെ ഇടയില്‍ നിന്നിട്ട് വേണം പാവങ്ങള്‍ ഈ സംഭവങ്ങളൊക്കെ ചെയ്യാന്‍. ഞാന്‍ പൊലീസിന്റെ വലിയ ആരാധകനൊന്നുമല്ല. രാജന്‍ കേസ് മുതലുള്ള കാര്യങ്ങള്‍ വെച്ചിട്ട് കേരള പൊലീസിനെ ആക്രമിക്കുന്നു.

അത് മാത്രമല്ല കേരളത്തില്‍ ഇനിയൊരു ലാബിന്റെ വിശ്വാസ്യതയെ വരെ പൊലീസിന്റെ തന്നെ തലപ്പത്തുള്ള ഒരാളെക്കൊണ്ട് സംശയം ജനിപ്പിക്കുന്നു. കോടതിയില്‍ പോകുമ്പോള്‍ ദിലീപിനെ കണ്ട് സഹതാപം അറിയിക്കുന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥയുമൊക്കെ ആര്‍ക്ക് വേണ്ടിയാണ് ബാറ്റ് ചെയ്യുന്നത് എന്നൊക്കെ മനുഷ്യര്‍ക്കെല്ലാര്‍ക്കും അറിയാം. ഈ പറയുന്നതൊക്കെ വിശ്വസിക്കുകയാണെങ്കില്‍ കേരളത്തില്‍ ഇനിയൊരു കേസും നടത്താന്‍ പറ്റില്ല.

ഈ പൊലീസുകാരൊക്കെ ഇങ്ങനെയാണ്, ഈ ലാബ് മുഴുവന്‍ പൊലീസുകാരുടെ കൈയിലാണ്. ഈ ഒരു കേസിന്റെ കാര്യത്തില്‍ മാത്രമല്ല. ഇനി വരാനിക്കുന്ന കേസിന്റെ കാര്യത്തിലും കൂടെ ബാധിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്.

മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു ചതുരത്തിനിടയില്‍ നിന്ന് അവസാനത്തെ ഓവറും ബാറ്റ് ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഈ പൊലീസ്. ഈ ഒരു സിസ്റ്റത്തിന്റെ അകത്ത് പ്രതി അല്ലെങ്കില്‍ ക്രിമിനല്‍ വാസന ഉള്ളയാള് നിരന്തരമായി ആ ക്രിമിനല്‍ വാസന പുറത്തെടുത്ത് കൊണ്ടേ ഇരിക്കുമ്പോള്‍ സമൂഹത്തിലെ ഏതെങ്കിലും ഒരു എലമെന്റം വേണം അത് നിര്‍ത്തൂ, മതിയാക്കൂ ഇനി മുന്നോട്ട് പോകാന്‍ പറ്റില്ല് എന്ന് പറയാന്‍.

അത് കോടതിയാകാും പൊലീസാകാം. ബേസിക്കലി സിസ്റ്റ് അത് ചെയ്യേണ്ടതുണ്ട്, സിസ്റ്റം അത് ചെയ്യാതെ അജിതീവിത അത് ചെയ്യണം എന്ന് പറയുന്നത് ഒരു ഗതികേടാണ്. എന്നോട് മിക്കവാറും ആള്‍ക്കാര്‍ പറയുന്നത് എമന്താകും അവസാനം അയാള്‍ ഊരിപോകും അല്ലെ അതാണ് നടക്കാന്‍ പോകുന്നത് എന്നാണ് പറയുന്നത്. നമ്മള്‍ അത് കൂളായിട്ട് ആക്‌സെപ്റ്റ് ചെയ്തിട്ടുണ്ട്.

ഒന്നാലോചിച്ച് നോക്കിയെ, ആക്രമണം നടന്നതിന് ശേഷം നടന്ന ആദ്യത്തെ മീറ്റിംഗില്‍ ദിലീപ് പൊലീസിനെ ശ്ലാഘിക്കുകയും വളരെ നന്നായിട്ട് അത് മുന്നോട്ടുപോകുകയും ചെയ്തിട്ടുള്ള സമയവും പിന്നെ ഉള്ള ഒരു മൂന്ന് വര്‍ഷം അദ്ദേഹം ജയിലിലാകുയും അതൊക്കെ ചെയ്യുമ്പോഴും പൊലീസിനെതിരെ ഒന്നും സംസാരിക്കാതെ മുന്നോട്ട് പോയൊരു സമയവും അവസാനം തെളിവുകള്‍ മുഴുവന്‍ കൂമ്പാരമായിട്ട് വരുന്നു എന്ന് കാണുന്ന സമയത്ത് പിന്നെ വെപ്രാളവും ഡെസ്പറേഷനും വളരെ ഓപ്പണായിട്ടാണ് മാനിപുലേഷന്‍. ഫോണ്‍ ചോദിച്ച് കഴിഞ്ഞാല്‍ ഫോണ്‍ തരില്ല, വിളിച്ചാല്‍ വരില്ല ഒക്കെയാണ്. കംപ്ലീറ്റ്‌ലി ഈ സിസ്റ്റത്തിനെ നോക്കിയിട്ട് കൊഞ്ഞനം കുത്തുകയാണ്.

ഇത് സമൂഹത്തിന് കൊടുക്കുന്നത് വളരെ വലിയ മെസേജാണ്. ഇതുപോലത്തെ കുറ്റങ്ങള്‍ ആരും ചെയ്താലും കൈയില്‍ കാശുണ്ടെങ്കില്‍ ഇതുപോലെ ഊരിപോകാം എന്നാണ്. പെണ്‍കുട്ടികള്‍ക്ക് ആണെങ്കില്‍ നീ കളിക്കരുത്, വല്ലതും പറ്റിയിട്ടുണ്ട് എങ്കില്‍ മിണ്ടാതെ വീട്ടില്‍ ഇരുന്നോണം, അല്ലെങ്കില്‍ ഇതുപോലെ ആയിരിക്കും കാര്യങ്ങള്‍ നടക്കുക എന്ന മെസേജ് നമ്മള്‍ നിരന്തരം കൊടുത്ത് കൊണ്ടിരിക്കുകയാണ്.

ഒപ്പം മാധ്യമ വിചാരണയെ കുറിച്ചും പറയുന്നുണ്ട്, ഇവിടെ ആകെ എന്തെങ്കിലും ഒരു പ്രതീക്ഷ ഉണ്ടാക്കുന്നുണ്ടെങ്കില്‍ അത് ജനങ്ങള്‍ സംസാരിക്കുക, മാധ്യമങ്ങള്‍ സംസാരിക്കുക എന്നാണ്. ഇവര്‍ കളിയാക്കുന്ന പോലെ മാധ്യമ വിചാരണ അല്ല, മീഡിയ ക്യാംപെയ്ന്‍ ആണ് നടക്കുന്നത്. രാഹുല്‍ അടക്കമുള്ള ആള്‍ക്കാരുടെ ടാര്‍ഗറ്റ് പൊലീസാണ്. മാധ്യമങ്ങളാണ് ആകെയുള്ള പ്രതീക്ഷ. ജനങ്ങളുടെ ശബ്ദമാണ് മാധ്യമങ്ങള്‍. ചില രാഷ്ട്രീയക്കാരും സിനിമാക്കാരും ചാനലുകളില്‍ വന്നിരുന്ന് ഇതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് എല്ലാം ബോധ്യമാകുന്നുണ്ട്.

about ammayariyathe

More in Malayalam

Trending

Recent

To Top