Connect with us

നിങ്ങള്‍ക്ക് എന്നെ കല്ല്യാണം കഴിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു വിളിച്ചപ്പോൾ , മീറ്റിംഗിലാണ് പിന്നെ വിളിക്കാമെന്ന് പറഞ്ഞ് സതീശൻ ഫോണ്‍ കട്ട് ചെയ്തു ; തിരിച്ച് വിളിച്ചുമില്ല കോളേജ് കാലത്തെ അനുഭവം പങ്കുവെച്ച് മാലാ പാര്‍വതി!

Malayalam

നിങ്ങള്‍ക്ക് എന്നെ കല്ല്യാണം കഴിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു വിളിച്ചപ്പോൾ , മീറ്റിംഗിലാണ് പിന്നെ വിളിക്കാമെന്ന് പറഞ്ഞ് സതീശൻ ഫോണ്‍ കട്ട് ചെയ്തു ; തിരിച്ച് വിളിച്ചുമില്ല കോളേജ് കാലത്തെ അനുഭവം പങ്കുവെച്ച് മാലാ പാര്‍വതി!

നിങ്ങള്‍ക്ക് എന്നെ കല്ല്യാണം കഴിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു വിളിച്ചപ്പോൾ , മീറ്റിംഗിലാണ് പിന്നെ വിളിക്കാമെന്ന് പറഞ്ഞ് സതീശൻ ഫോണ്‍ കട്ട് ചെയ്തു ; തിരിച്ച് വിളിച്ചുമില്ല കോളേജ് കാലത്തെ അനുഭവം പങ്കുവെച്ച് മാലാ പാര്‍വതി!

അഭിനയത്രിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമാണ് മാലാ പാർവതി .2007 മുതൽ സിനിമാലോകത്തുള്ള നടിയാണ് മാലാ പാർവതി. തലപ്പാവ്, നീലത്താമര, പലേരി മാണിക്യം തുടങ്ങി മാലിക്, മരക്കാർ തുടങ്ങിയ സിനിമകളിൽ വരെ ഏതാണ്ട് നൂറോളം സിനിമകളിൽ ഇതിനകം മാലാ പാർവതി അഭിനയിച്ചിട്ടുമുണ്ട്. വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ട് ശ്രദ്ധ നേടിയ നടിയാണ് . 2007 ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ടൈം’ എന്ന സിനിമയിലൂടെയാണ് മാലാ പാര്‍വതി സിനിമയില്‍ അരങ്ങറ്റം കുറിച്ചത്. അമല്‍ നീരദ് മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ ഭീഷ്മ പര്‍വ്വത്തിലും മാലാ പാര്‍വതിയുടെ വേഷം ശ്രദ്ധ നേടി.

കോളേജ് കാലത്ത് ഭര്‍ത്താവ് സതീശനുമായുള്ള റൂമറുകളെ പറ്റിയും അത് പിന്നീട് കല്യാണത്തില്‍ എത്തിപ്പെട്ടതിനെ കുറിച്ചും പറയുകയാണ് നടി മാലാ പാര്‍വതി. വണ്ടര്‍വാള്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഈ കാര്യം പങ്കുവെച്ചത്.

”ഞാനും സതീശനും തമ്മില്‍ സ്നേഹബന്ധത്തിലാണ് എന്ന് കോളേജ് മുഴുവനും സംസാരമായി. കോളേജില്‍ ഞങ്ങളുടെ പേരുകളൊക്കെ വിളിച്ച് കളിയാക്കുമായിരുന്നു. വുമണ്‍സ് കോളേജില്‍ ഫിലിം ഫെസ്റ്റിവലിന്റെ ദിവസം സതീശന്‍ മീറ്റിംഗിലിരിക്കുമ്പോള്‍ സതീശാ…പാര്‍വതി… എന്നൊക്കെ വിളിക്കുന്നുണ്ട്.
ഈ കളിയാക്കല്‍ തുടര്‍ന്ന് യൂത്ത് ഫെസ്റ്റിവലായപ്പോള്‍ വലിയ കഥയായി. ഈ കഥ എന്റെ നാട്ടിലും വീട്ടിലുമെല്ലാം അറിഞ്ഞു. കാമ്പസിലും ഇത് പ്രശ്നമായി. സതീശന്‍ ഒഴിച്ച് ബാക്കി എല്ലാവരും ഇതിനെ കുറിച്ച് എന്നോട് സംസാരിക്കുന്നുണ്ട്. എന്റെ വീട്ടില്‍ ഇത് വലിയ പ്രശ്നമായി. ഞാന്‍ കുഴപ്പമായി നടക്കുകയാണ് എന്നൊക്കെയായി സംസാരം.

ഇത് വലിയ ഒരു വാര്‍ത്തയായതിന് ശേഷമാണ് എന്റെ ചെവിയില്‍ ഇത് എത്തുന്നത്. എനിക്ക് കല്യാണ ആലോചനയുമായി വന്നവരും ഇതിനെ കുറിച്ച് എന്നോട് സംസാരിക്കാന്‍ തുടങ്ങി. പിന്നീട് ഒരിക്കല്‍ കോളേജില്‍ പോയപ്പോള്‍ ഞങ്ങള്‍ ഒളിച്ചോടി എന്നായിരുന്നു പറഞ്ഞ് നടക്കുന്നത്,” മാലാ പാര്‍വതി പറഞ്ഞു.”അവസാനം ഞാന്‍ സതീശനെ വിളിച്ചു. ഈ സത്യങ്ങളെല്ലാം അറിയാവുന്ന ഏക വ്യക്തി നിങ്ങളാണ്. നിങ്ങള്‍ക്ക് എന്നെ കല്ല്യാണം കഴിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു. ഇത് കേട്ട ഉടനെ സതീശന്‍ മീറ്റിംഗിലാണ് പിന്നെ വിളിക്കാമെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. തിരിച്ച് വിളിച്ചുമില്ല, ഒന്നുമില്ല. എനിക്ക് കുറച്ച് ഇഷ്ടവും തോന്നി. നാട്ടുക്കാരൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ നമ്മുടെ അടുത്ത് വര്‍ത്താനം പറയാനോ പഞ്ചാര അടിക്കാന്‍ ഒക്കെ ശ്രമിക്കാമല്ലോ. അതിനൊന്നും സതീശന്‍ ശ്രമിച്ചില്ല.’

ഞാന്‍ സതീശനെ നേരിട്ട് കണ്ടു. ഇത് രാഷ്ട്രീയമാണ്, ഇവിടെ പ്രേമം ഒന്നുമില്ല, അത് പോയിക്കോളും, എസ്.എഫ്.ഐയുടെ ഒരു ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി എന്നെ ടാര്‍ഗറ്റ് ചെയ്യുന്നതാണ്, നിങ്ങള്‍ പൊക്കോ എന്ന് സതീശന്‍ പറഞ്ഞു. അങ്ങനെ എനിക്ക് പോകാന്‍ പറ്റില്ല, ഈ കാര്യത്തില്‍ എന്റെ വീട്ടില്‍ ഭയങ്കര വഴക്ക് നടക്കുകയാണ്. എനിക്ക് വേറെ ആരെയും കല്യാണം കഴിക്കാന്‍ പറ്റില്ല എന്ന് ഞാന്‍ പറഞ്ഞു.

പിന്നീട് കുറേ ദിവസം കഴിഞ്ഞ് ഞാന്‍ സീരിയസാണെന്ന് മനസ്സിലാക്കി എന്നോട് പറഞ്ഞു വീട് പോയി കണ്ട് നോക്ക്, അപ്പോള്‍ ഈ സൂക്കേട് മാറും എന്ന്. എനിക്ക് സൂക്കേടുള്ളത് പോലെയാണ് സതീശന് തോന്നിയത്.ഞാന്‍ രണ്ട് കൂട്ടുകാരികളെ കൂട്ടിക്കൊണ്ട് സതീശന്റെ വീട്ടില്‍ പോയി. ഒരു കുഞ്ഞുവീടാണ്.

അവിടെ മൂത്ത ചേച്ചിയുണ്ട്. എനിക്ക് സതീശനെ ഭയങ്കര ഇഷ്ടമാണ്, പക്ഷേ എന്നെ കല്യാണം കഴിക്കില്ല എന്ന് ചേച്ചിയോട് പറഞ്ഞു. നിന്നെ പോലെ പൈങ്കിളി പോലിരിക്കുന്ന പെണ്ണിനെ അവന്‍ വേണ്ടെന്ന് പറഞ്ഞോ, അവനിങ്ങ് വരട്ടെ ഞാന്‍ പറയാമെന്നാണ് ചേച്ചി പറഞ്ഞത്ത. തിരിച്ചുപോവുമ്പോള്‍ കൂട്ടുകാരികള്‍ എന്നെ വഴക്ക് പറഞ്ഞു. വീട് കണ്ട് അഭിപ്രായം മാറ്റുന്ന ഒരാളല്ല ഞാന്‍ എന്ന് അവരോട് പറഞ്ഞു. ഞാന്‍ സതീശനെ മാത്രമേ കല്യാണം കഴിക്കുള്ളു എന്ന് തീരുമാനിച്ചു.

എന്റെ വീട്ടില്‍ ഈ കാര്യം അറിഞ്ഞപ്പോള്‍ ചേച്ചിയുടെ കഴിയട്ടെ എന്ന് പറയുകയായിരുന്നു. ഞാന്‍ ഒരു ചീത്ത സ്ത്രീയാണെന്നും, എന്നെ കുറിച്ച് ചീത്ത കഥകളുമാണ് കോളേജിലൊക്കെ കേള്‍ക്കുന്നത്. അത് കൊണ്ട് ഞാന്‍ കല്യാണം കഴിച്ചു എന്ന് എനിക്ക് എല്ലാവരോടും പറയണമെന്ന് വീട്ടില്‍ പറഞ്ഞു.എന്റെ സ്വഭാവഹത്യയില്‍ നിന്ന് എനിക്ക് രക്ഷപ്പെടണം. ഞങ്ങള്‍ 1998 ആഗസ്റ്റ് 10ാം തീയതി ഒരു കര്‍ക്കിടക മാസത്തില്‍ രജിസ്റ്റര്‍ മാര്യേജ് ചെയ്തു.

എനിക്ക് പത്തൊമ്പത് വയസാണ് അന്ന്. പിന്നീട് എന്റെ ആ തീരുമാനം വളരെ ശരിയായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഞങ്ങള്‍ സന്തോഷമായിട്ടാണ് ഇപ്പോഴും ജീവിക്കുന്നത്,” മാലാ പാര്‍വതി കൂട്ടിച്ചേര്‍ത്തു.

about mala paravathy

More in Malayalam

Trending

Recent

To Top