Connect with us

മൃദുലയുടെയും യുവയുടേയും കൂടിച്ചേരലിന് നിമിത്തമായത് ആ സീരിയൽ നടി; ചേച്ചിയുടെ ആ ഒരു ചോദ്യം എല്ലാം മാറിമറിഞ്ഞെന്ന് മൃദുല വിവാഹ വിശേഷങ്ങളുമായി താരം

Malayalam

മൃദുലയുടെയും യുവയുടേയും കൂടിച്ചേരലിന് നിമിത്തമായത് ആ സീരിയൽ നടി; ചേച്ചിയുടെ ആ ഒരു ചോദ്യം എല്ലാം മാറിമറിഞ്ഞെന്ന് മൃദുല വിവാഹ വിശേഷങ്ങളുമായി താരം

മൃദുലയുടെയും യുവയുടേയും കൂടിച്ചേരലിന് നിമിത്തമായത് ആ സീരിയൽ നടി; ചേച്ചിയുടെ ആ ഒരു ചോദ്യം എല്ലാം മാറിമറിഞ്ഞെന്ന് മൃദുല വിവാഹ വിശേഷങ്ങളുമായി താരം

മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ യുവകൃഷ്ണയും സീരിയൽ താരം മൃദുല വിജയും വിവാഹിതരാവുകയാണ്. മഴവില്‍ മനോരയുടെ ഓദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇരുവരുടെയും വിവാഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്. ഇരുവരുടേയും വിവാഹനിശ്ചയം വളരെ ലളിതമായി അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ഡിസംബർ 23 ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ച് നടക്കും. വാർത്ത പുറം ലോകം അറിഞ്ഞതോടെ നിരവധി പേരാണ് താരങ്ങൾക്ക് ആശംസകൾ അറിയിച്ചത്

സീരിയല്‍ രംഗത്ത് നിന്നാണ് ഇരുവരും വിവാഹം കഴിക്കുന്നത്, അതുകൊണ്ട് പ്രണയ വിവാഹമാണോയെന്ന ചോദ്യമാണ് ഉയരുന്നത്. പ്രണയ വിവാഹം അല്ലെന്നുള്ള മറുപടിയാണ് മൃദുല നൽകുന്നത്. നടി രേഖ രതീഷ് വഴി വന്ന ആലോചനയാണിത്. ജാതകം കൂടി ചേര്‍ന്നതോടെ വിവാഹം കഴിക്കാമെന്ന് കുടുംബാംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മൃദുല പറയുന്നു.

രേഖ ചേച്ചി എന്റെയും യുവചേട്ടന്റെയും കോമണ്‍ സുഹൃത്താണ്. എന്റെ വീട്ടിലും ചേട്ടന്റെ വീട്ടിലും കല്യാണ ആലോചനകള്‍ സജീവമായപ്പോള്‍ രേഖ ചേച്ചിയാണ് എന്റെ കാര്യം യുവന്‍ ചേട്ടനോട് പറയുന്നത്. നിങ്ങള്‍ക്ക് ഒന്നിച്ചൂടേ? എന്നൊരു ചോദ്യം വന്നപ്പോള്‍ നോക്കാം എന്ന് ചിന്തിക്കുകയായിരുന്നു.
പിന്നീട് വീട്ടുകാര്‍ തമ്മില്‍ സംസാരിച്ച് ജാതകം നോക്കി, വിവാഹം ഉറപ്പിക്കുകയായിരുന്നു. ഞങ്ങള്‍ക്ക് പരസ്പരം ഒരു വര്‍ഷത്തോളമായി അറിയാം. കഴിഞ്ഞ വര്‍ഷം രേഖ ചേച്ചിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ചെന്നപ്പോാണ് ആദ്യമായി കണ്ടത്. ഈ വര്‍ഷം രേഖ ചേച്ചിയുടെ പിറന്നാള്‍ ദിവസം അദ്ദേഹം വീട്ടില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ എന്റെ വീട്ടുകാരുമായി സംസാരിച്ചു. ജാതകം ചേരും വരെ ഞങ്ങള്‍ക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ല. അതും ചേര്‍ന്നതോടെ ഇരു വീട്ടുകാരുടെയും പൂര്‍ണ സമ്മതത്തോടെ വിവാഹം ഉടന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് പേരും സീരിയലില്‍ അഭിനയിക്കുന്നുണ്ടെങ്കിലും ഇതുവരെ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടില്ല. സ്റ്റാര്‍ മാജിക്കിലും ഒരു എപ്പിസോഡില്‍ ഒന്നിച്ച് വന്നിട്ടില്ലെന്ന് മൃദുല പറഞ്ഞു

അഭിനയമല്ലാതെ മാജിക്കും മെന്റലിസവുമാണ് യുവയുടെ ഇഷ്ടമേഖലകൾ. മൃദുലയ്ക്ക് നൃത്തവും. മഴവിൽ മനോരമയിൽ മുൻപ് സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’ യിലൂടെയാണ് മൃദുല ശ്രദ്ധേയയാവുന്നത്. 2021ൽ നടത്താൻ നിശ്ചയിച്ച വിവാഹത്തിന്റെ തീയതി ഉറപ്പിച്ചിട്ടില്ല.

More in Malayalam

Trending

Recent

To Top