Connect with us

‘ഉമ്മയുടെ ഖബറടക്കാൻ പോലും സമ്മതിച്ചില്ല; ഉമ്മയുടെ ‘മയ്യിത്തിന് അവർ നൽകിയ അഡ്രസ് ഇങ്ങനെ ‘; മതം കൽപ്പിച്ചു കൊടുത്ത ഭ്രഷ്ടും, വിലക്കും, ഒറ്റപ്പെടലും; ഇടയ്ക്ക് പള്ളിക്കാരുടെ വക ഒരു ഓഫറുണ്ടായിരുന്നു; മൻസിയയുടെ പോരാട്ട ജീവിതം നിങ്ങൾ വായിക്കണം!

Malayalam

‘ഉമ്മയുടെ ഖബറടക്കാൻ പോലും സമ്മതിച്ചില്ല; ഉമ്മയുടെ ‘മയ്യിത്തിന് അവർ നൽകിയ അഡ്രസ് ഇങ്ങനെ ‘; മതം കൽപ്പിച്ചു കൊടുത്ത ഭ്രഷ്ടും, വിലക്കും, ഒറ്റപ്പെടലും; ഇടയ്ക്ക് പള്ളിക്കാരുടെ വക ഒരു ഓഫറുണ്ടായിരുന്നു; മൻസിയയുടെ പോരാട്ട ജീവിതം നിങ്ങൾ വായിക്കണം!

‘ഉമ്മയുടെ ഖബറടക്കാൻ പോലും സമ്മതിച്ചില്ല; ഉമ്മയുടെ ‘മയ്യിത്തിന് അവർ നൽകിയ അഡ്രസ് ഇങ്ങനെ ‘; മതം കൽപ്പിച്ചു കൊടുത്ത ഭ്രഷ്ടും, വിലക്കും, ഒറ്റപ്പെടലും; ഇടയ്ക്ക് പള്ളിക്കാരുടെ വക ഒരു ഓഫറുണ്ടായിരുന്നു; മൻസിയയുടെ പോരാട്ട ജീവിതം നിങ്ങൾ വായിക്കണം!

നർത്തകി മൻസിയയെ കുറിച്ചുള്ള സംസാരം സോഷ്യൽ മീഡിയയിൽ ഇന്നും നടക്കുന്നുണ്ട്. കൂടൽ മാണിക്യം നൃത്തോത്സവത്തിൽ നിന്നും ഒഴിവാക്കിയതിൻ്റെ പശ്ചാത്തലത്തിലായിരുന്നു ചർച്ചകൾ ഉടലെടുത്തത്.

“കലയ്ക്ക് മതമില്ല, വിലക്കലല്ല വിളക്കാണ് കല എന്നാണ് പരക്കെ പറയാറുള്ളത്. കൂടൽ മാണിക്യം നൃത്തോത്സവത്തിന്‍റെ ആറാം ദിവസത്തെ പരിപാടിയായിട്ടായിരുന്നു മൻസിയ വി പി യുടെ ഭരതനാട്യം ക്ഷേത്രോത്സവം കമ്മിറ്റി നിശ്ചയിച്ചിരുന്നത്. എന്നാൽ അഹിന്ദുവാണ്‌ എന്ന കാരണത്താൽ പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ക്ഷേത്ര കമ്മിറ്റിയുടെ പ്രതിനിധികൾ മൻസിയയെ അറിയിക്കുകയായിരുന്നു. നർത്തകി വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെ സംഭവം വിവാദമാവുകയും തീ പാറുന്ന ചർച്ച ആവുകയും ചെയ്തു.

“മൻസിയയുടെ പരിപാടി ചാർട്ട് ചെയ്യുന്ന സമയത്ത് അഹിന്ദുവാണ്‌ എന്ന് അറിയില്ലായിരുന്നു എന്നും പിന്നീട് ഡിക്ലറേഷൻ നൽകുന്ന സമയത്താണ് ഇക്കാര്യം ബോധ്യപ്പെട്ടത് എന്നും ചെയർമാൻ പ്രദീപ് മേനോൻ പിന്നീട് സമയം മലയാളത്തോട് പ്രതികരിച്ചിരുന്നു.

ഇപ്പോഴിതാ മലപ്പുറംകാരി മൻസിയ അലവിക്കുട്ടി നൃത്തം തെരഞ്ഞെടുത്തതിൻ്റെ പേരിൽ മതം കൽപ്പിച്ചു കൊടുത്തിരിക്കുന്ന ഭ്രഷ്ടും, വിലക്കും, ഒറ്റപ്പെടലും ഒന്നും അവസാനിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

“ഒരിക്കൽ തോറ്റുപോയാൽ ജീവിതാന്ത്യം വരെയും നമ്മൾ തോറ്റു പോയെന്നു വരും, അതാണ് ഈ ലോകമെന്ന് വനിത മാഗസീന് നൽകിയ അഭിമുഖത്തിൽ മൻസിയ തൻ്റെ മനസ് തുറന്ന് പറയുന്നുണ്ട്. ഞാനും എൻ്റെ ഉപ്പയും ഇത്തയുമെല്ലാം ഇന്നും പള്ളിക്ക് പുറത്താണെന്ന് മൻസിയ പറയുന്നു.
ഇടയ്ക്ക് പള്ളിക്കാരുടെ വക ഒരു ഓഫറുണ്ടായിരുന്നു. നൃത്തമെല്ലാം പൂട്ടിക്കെട്ടി, പരസ്യമായി മാപ്പു പറഞ്ഞാൽ വീണ്ടും തിരിച്ചു കയറാമെന്നായിരുന്നു അതെന്ന് മൻസിയ പറയുന്നു. പക്ഷേ നൃത്തം വിട്ടൊരു കളിക്കും ഞാനില്ലെന്നും മൻസിയ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

നമ്മളെ വേണ്ടെന്നു വയ്ക്കുന്നവരെ, നമ്മുടെ ഇഷ്ടങ്ങൾക്കു പുല്ലുവില കൽപ്പിക്കുന്നവവരെ നമ്മളും വേണ്ടെന്നു വയ്ക്കുന്നതാണല്ലോ നാട്ടു നടപ്പ്. ഇവിടേയും ഞാൻ അതേ ചെയ്യുന്നുള്ളൂവെന്നും എൻ്റെ നൃത്തത്തിന് വിലക്ക് നൽകുന്നവരെ എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടെന്ന് മൻസിയ പറയുന്നു.

‘കുറേനാൾ ഞങ്ങൾ പിടിച്ചു നിന്നു, പോരാടി, വേദനകളും ഒറ്റപ്പെടുത്തലുകളും സഹിച്ചു. അതെല്ലാം എൻ്റെ ഉമ്മയ്ക്ക് വേണ്ടിയായിരുന്നുവെന്ന് മൻസിയ. നിങ്ങൾക്കറിയോ ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് എൻ്റെ ഉമ്മച്ചി കാൻസർ വന്ന് മരിക്കുന്നത്.

ഉമ്മയുടെ മയ്യിത്ത് പോലും ഞങ്ങളുടെ പള്ളിയിൽ‌ അടക്കില്ല എന്നു പറഞ്ഞു. ഒടുവിൽ ഉമ്മയുടെ പള്ളിയിൽ കൊണ്ടു പോയി അടക്കേണ്ടി വന്നു. അവിടെയും കണ്ടീഷൻസ് ഉണ്ടായിരുന്നു. അലവിക്കുട്ടിയുടെ ഭാര്യയല്ലാത്ത, മൻസിയയുടേയും റൂബിയയുടേയും ഉമ്മയല്ലാത്ത സ്ത്രീയുടെ ‘മയ്യിത്ത്’ അതായിരുന്നു എൻ്റെ ഉമ്മയ്ക്ക് അവർ നൽകിയ അഡ്രസ്, എന്താല്ലേ’ മൻസിയയുടെ ശബ്ദമിടറി.

‘എൻ്റെ മതവും ജീവനും ജീവിതവുമെല്ലാം നൃത്തമാണ്. എന്നെ മുന്നോട്ടു നയിക്കുന്നതും അതു തന്നെയാണ്. അവിടെ വിലക്കുകൾക്കും ഭ്രഷ്ടുകൾക്കും സ്ഥാനമില്ല. പിന്നെ ഇന്നാട്ടില്‍ ജീവിക്കാനും ഭക്ഷണം കഴിക്കാനും ഇവരുടെ ആരുടേയും സർട്ടിഫിക്കേറ്റ് വേണ്ടല്ലോയെന്നും മൻസിയ ചോദിക്കുന്നു.

about mansiya

Continue Reading
You may also like...

More in Malayalam

Trending

Recent

To Top