Connect with us

അമ്പോ… സർപ്രൈസ്; ഈ കാഴ്ച സത്യമോ സ്വപ്നമോ?; ആഘോഷത്തിനിടെ മറ്റൊരു തന്ത്രവുമായി ഋഷിയും അച്ഛൻ ആദി സാറും; ജഗനും സൂരജ് സാറും ഇനി നേർക്കുനേർ; കൂടെവിടെ ഇന്നത്തെ എപ്പിസോഡ് കളർഫുൾ!

Malayalam

അമ്പോ… സർപ്രൈസ്; ഈ കാഴ്ച സത്യമോ സ്വപ്നമോ?; ആഘോഷത്തിനിടെ മറ്റൊരു തന്ത്രവുമായി ഋഷിയും അച്ഛൻ ആദി സാറും; ജഗനും സൂരജ് സാറും ഇനി നേർക്കുനേർ; കൂടെവിടെ ഇന്നത്തെ എപ്പിസോഡ് കളർഫുൾ!

അമ്പോ… സർപ്രൈസ്; ഈ കാഴ്ച സത്യമോ സ്വപ്നമോ?; ആഘോഷത്തിനിടെ മറ്റൊരു തന്ത്രവുമായി ഋഷിയും അച്ഛൻ ആദി സാറും; ജഗനും സൂരജ് സാറും ഇനി നേർക്കുനേർ; കൂടെവിടെ ഇന്നത്തെ എപ്പിസോഡ് കളർഫുൾ!

അച്ചോടാ ഇന്നത്തെ എപ്പിസോഡ് അടിപൊളി ക്യൂട്ട് ആയിരുന്നു . പിന്നെ ഒരുപാട് ചമ്മാതെ സൂര്യയും ഋഷിയും അഡ്ജസ്റ്റ് ചെയ്തു. ഇന്നത്തെ എപ്പിസോഡ് ഹോട്സ് സ്റ്റാറിൽ കണ്ടിട്ടുള്ളവർക്ക് മനസിലാകും.. നമുക് ഒരു സർപ്രൈസ് തന്നിട്ടുണ്ട്. ആ ഒരു വിഷു ആഘോഷം ഇല്ലേ.. അതാണ് ഇന്നത്തെ എപ്പിസോഡ് . പക്ഷെ അവിടെ നമ്മൾ കുറെ ദിവസമായി ചോദിക്കുന്നു സൂര്യ എവിടെ എന്ന്.. സൂര്യ എങ്ങും പോയിട്ടില്ല..

അവിടെ ഒരു മാജിക്ക് നടക്കുന്നുണ്ട്. നമുക്ക് അത് ഇന്ന് രാത്രി കാണാം.. പിന്നെ ഇന്ന് ഋഷി സൂര്യ കോംബോ ഉണ്ട്. അപ്പോൾ അവിടെ നമുക്ക് ചർച്ച ചെയ്യാൻ ഒരു സംഭവം ഉണ്ട്.. മിത്രയുമായുള്ള ഋഷിയുടെ പ്രണയവും സൂര്യയുമായിട്ടുള്ള പ്രണയവും..

അതിനെ കുറിച്ച് നമുക്ക് നാളെ പറയാം.. കാരണം ഇന്ന് സീരിയൽ ടി വിയിൽ കാണാത്ത കൂട്ടുകാർക്ക് ഒരു ഗ്യാപ്പ് കൊടുക്കണമല്ലോ…

പിന്നെ ആദി സാറും അതിഥി ടീച്ചറും തമ്മിലുള്ള സംസാരവും സിഇപ്പേർ ആയിരുന്നു., അവരുടെ പ്രണയത്തിന്റെ തുടക്കവും അവരുടെ ജീവിതവും അവർ പരസ്പരം പറയുന്നുണ്ട്. പിന്നെ ഇപ്പോൾ എന്താണ് സംഭവം എന്ന് ചോദിച്ചാൽ വീണ്ടും ഒരു പ്രണയം. ഒരു പ്രണയത്തിന്റെ തുടക്കം.

പക്ഷെ അതിഥിയ്ക്ക് നല്ലൊരു വാശിയിട്ടുണ്ട്. ആദി സാറിനൊപ്പം നിൽക്കുന്നെങ്കിലും കൂടെക്കൂട്ടാൻ അതിഥി ഉദ്ദേശിക്കുന്നില്ല. പിന്നെ പാവം നിരാശാകാമുകൻ ആദി സാർ.. അച്ഛന്റെ പ്രണയം സപ്പോർട്ട് ചെയ്യുന്ന ഋഷി സാർ… ഇതൊരു പ്രത്യേക തരം പ്രണയമാടോ….

പക്ഷെ രസമാണ് ഋഷിയുടെ സംസാരം.. പിന്നെ അഥിതി ശരിക്കും ഇപ്പോഴെടുക്കുന്ന നിലപാട് ശരിയാണ്.. ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് അത് തോന്നി.. അതിഥി ആരെയാണ് ഭയക്കുന്നത് എന്ന് ഇന്നാണ് എനിക്കും മനസിലായത്. പ്രണയത്തെ അല്ല ഏതായാലും.. പിന്നെ എന്ത് എന്നുള്ളത് നിങ്ങൾക്കിന്നു മനസിലാകും… അതുപോലെ വിഷു ആഘോഷം മാത്രമല്ല, കേസ് അന്വേഷണം കൂടി ഇതിലുണ്ട് . സൂരജ് ഇന്ന് ജഗന്നാഥനെ കാണുന്നുണ്ട്.

നമുക്ക് ആ സീനും കാണാം . അതിൽ കൂടുതൽ ഒന്നും പറയാനില്ല.. ഋഷിയും ആദി സാറും പറയും പോലെ വെറും മണ്ടൻ ആണ് ജഗന്നാഥൻ. അസ്ഥാനത്തുള്ള ചിരിയും സ്വയം പുകഴ്ചത്തലും മാത്രമാണ് അയാളുടെ കയ്യിൽ ഉള്ളത്. ഇത് ഞാൻ ഈ പറഞ്ഞത് കേട്ടിട്ട് നിങ്ങൾ ജഗന്റെ ഇന്നത്തെ സംസാരമൊന്നു കേൾക്കണം അപ്പോൾ ഉറപ്പാക്കും..

about koodevide

More in Malayalam

Trending

Recent

To Top