ആണെന്താണ് പെണ്ണെന്താണെന്ന് കുട്ടികളെ ചെറുപ്പത്തിലേ പഠിപ്പിക്കണം, കൃത്യമായ സെക്സ് എഡ്യൂക്കേഷന്‍ ഇല്ലാത്തതാണ് പല പ്രശ്ങ്ങള്‍ക്കും കാരണമെന്ന് ഷൈന്‍ ടോം ചാക്കോ

നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകര്‍ക്ക്, വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ വഴി സുപരിചിതനാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ ഒരു അഭമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കൃത്യമായ സെക്സ് എഡ്യൂക്കേഷന്‍ ഇല്ലാത്തതാണ് പല പ്രശ്ങ്ങള്‍ക്കും കാരണമെന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്.
ആണെന്താണ് പെണ്ണെന്താണെന്ന് കുട്ടികളെ ചെറുപ്പത്തിലേ പഠിപ്പിക്കണമെന്നും ഷൈന്‍ അഭിപ്രായപ്പെട്ടു. മാതാപിതാക്കളില്‍ നിന്നോ സ്കൂളുകളില്‍ നിന്നോ അല്ല സെക്സ് എഡ്യൂക്കേഷന്‍ കുട്ടികളിലേയ്ക്ക് എത്തുന്നത്. തെറ്റായ രീതിയിലാണ് സെക്സിനെപ്പറ്റി അറിയുന്നത്. സെക്സ് എന്ന വാക്ക് പോലും ആളുകള്‍ പറയാറില്ല.
സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഇറങ്ങി നടക്കാനുമുള്ള സ്വാതന്ത്ര്യം വേണം. വിനായകന് പറഞ്ഞത് പോലെ അങ്ങനെ ഒരു പെണ്‍കുട്ടിയോട് ചോദിക്കുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ തീരുമാനങ്ങളാണെന്നും അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത് എന്നായിരുന്നു ഷൈനിന്റെ മറുപടി.
പുരുഷനും സ്ത്രീയുമായാല്‍ പരസ്പരം അട്രാക്ഷന്് ഉണ്ടായിരിക്കണം. അത് നമ്മള് നല്ല രീതിയില്‍ കമ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റുകയാണെങ്കില്‍ നല്ലതല്ലേയെന്നും ഷൈന്‍ ചോദിച്ചു.
ഒരു പെണ്‍കുട്ടിയെ കാണുമ്പോള്‍ തന്നെ അത്തരത്തില്‍ ചോദിക്കുന്നത് നല്ലതാണോ, ആ രീതിയിലുള്ള പരാമര്‍ശമാണല്ലോ വിവാദമായത് എന്ന ചോദ്യത്തിന് കാണുമ്പോള്‍ തന്നെയാണോ ചോദിച്ചത്, അതോ കണ്ടിട്ട് ഒരുപാട് സംസാരിച്ചതിന് ശേഷമൊക്കെയാണ് ചോദിച്ചത് എന്ന് നമുക്ക് അറിയില്ലല്ലോ എന്നായിരുന്നു ഷൈനിന്റെ മറുപടി.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...