Connect with us

‘ചൊറി, ചിരങ്ങു, ചുണ്ണാമ്പ്, ഉള്ള ഊളകള്‍ പ്ലീസ് സ്റ്റെപ് ബാക്ക്..’; ഒമര്‍ ലുലുവിന്റെ വെല്ലുവിളി സ്വീകരിച്ച് ദിയ സന

Malayalam

‘ചൊറി, ചിരങ്ങു, ചുണ്ണാമ്പ്, ഉള്ള ഊളകള്‍ പ്ലീസ് സ്റ്റെപ് ബാക്ക്..’; ഒമര്‍ ലുലുവിന്റെ വെല്ലുവിളി സ്വീകരിച്ച് ദിയ സന

‘ചൊറി, ചിരങ്ങു, ചുണ്ണാമ്പ്, ഉള്ള ഊളകള്‍ പ്ലീസ് സ്റ്റെപ് ബാക്ക്..’; ഒമര്‍ ലുലുവിന്റെ വെല്ലുവിളി സ്വീകരിച്ച് ദിയ സന

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് ഒമര്‍ ലുലു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്്ക്കിടെ സൈബര്‍ ആക്രമണങ്ങള്‍ക്കും ഇരയാകാറുണ്ട്. ഇപ്പോഴിതാ ഒമര്‍ ലുലുവിന്റെ വെല്ലുവിളി സ്വീകരിച്ചിരിക്കുകയാണ് ദിയ സന. ഒമര്‍ ലുലുവിന്റെ സിനിമയില്‍ അസിസ്റ്റന്റായി നില്‍ക്കാമോ എന്നാണ് അദ്ദേഹം ചോദിച്ചത്.

‘ദിയ സന, അസിസ്റ്റന്റ് ഡയറക്ടര്‍ ആവാന്‍ ഉള്ള ധൈര്യം ഉണ്ടോ?’ എന്നാണ് ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിന് ക്യാപ്ഷനായി കുറിച്ചത്. ദിയയെ മെന്‍ഷന്‍ ചെയ്ത് കൊണ്ട് ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയും സംവിധായകന്‍ പങ്കുവെച്ചിരുന്നു. ഇതിന് താഴെ ‘എനിക്ക് ധൈര്യമുണ്ട്’ എന്ന് കമന്റ് നല്‍കി കൊണ്ട് ദിയ സനയും എത്തിയിരുന്നു.

‘ഞാന്‍ കൂടെ അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ആകാന്‍ റെഡിയാണ് സര്‍ ഒമര്‍ ലുലു. പ്രിയപ്പെട്ട സൗഹൃദങ്ങള്‍ കൂടെയുണ്ടെങ്കില്‍ എനിക്ക് ആരുടെ കൂടെയും വര്‍ക്ക് ചെയ്യാന്‍ സാധിക്കും.. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് സിനിമയിലേയ്ക്ക് പല മേഖലകളിലും കഴിവ് ഉണ്ടെന്ന് ആദ്യം മനസിലാക്കി സിനിമയിലേക്ക് സമീപിച്ചൂടെ എന്ന് ചോദിക്കുന്നത് സച്ചിയേട്ടനാണ്.. പക്ഷെ അന്ന് സാമൂഹിക പ്രവര്‍ത്തനത്തിലേക്കായിരുന്നു കൂടുതല്‍ ശ്രദ്ധ..

ഇന്ന് ഒമര്‍ ലുലു സുഹൃത്തും അതിലുപരി എന്നെ മനസിലാക്കുന്ന നല്ല സൗഹൃദങ്ങളെ എന്നും ചേര്‍ത്തു നിര്‍ത്തുന്ന ഒരു മനുഷ്യനും കൂടിയാണ്. വിയോജിപ്പുള്ളിടത് വിയോജിപ്പ് പറഞ്ഞും സപ്പോര്‍ട്ട് ചെയ്യേണ്ടിടത് സപ്പോര്‍ട്ട് ചെയ്തും തന്നെയാണ് മുന്നോട്ട് പോകുന്നത്.. ചൊറി, ചിരങ്ങു, ചുണ്ണാമ്പ്, ഉള്ള ഊളകള്‍ പ്ലീസ് സ്റ്റെപ് ബാക്ക്..’ എന്നുമാണ് ദിയ സന പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

More in Malayalam

Trending