ശ്രീനിധി സുപ്രിയയ്‌ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്,പരിപാടിയിലേക്ക് വൈകിയെത്തിയ യഷിനെ സുപ്രിയ വേദിയില്‍ വെച്ചാണ് കണ്ടത്! സത്യാവസ്ഥ ഇങ്ങനെ… പരിപാടിയില്‍ പങ്കെടുത്തവര്‍ പറയുന്നു
കഴിഞ്ഞ ദിവസമായിരുന്നു കെജിഎഫ് ചാപ്റ്റര്‍ ടുവിന്റെ പ്രമോഷൻ നടന്നത്. പ്രമൊഷന്റെ ഭാഗമായി നടന്‍ യാഷും കെ.ജി.എഫ് 2 വിലെ നായികയുമായ ശ്രീനിധിയും കൊച്ചിയിലെത്തിയിരുന്നു. ശ്രീനിധിയെ വേദിയില്‍ വെച്ച് നിര്‍മ്മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോന്‍ അവഗണിച്ചതായി ആരോപണമുയര്‍ന്നിരുന്നു. സുപ്രിയയ്‌ക്കെതിരെ കടുത്ത സൈബര്‍ ആക്രമണവും നടന്നിരുന്നു.
വേദിയിലേക്ക് കയറിയ സുപ്രിയ നടന്‍ യഷിന് കൈകൊടുത്ത് ഹഗ് ചെയ്തിട്ടും സുപ്രിയയെ കണ്ട് സീറ്റില്‍ നിന്നും എഴുന്നേറ്റ ശ്രീനിധിയെ ഒന്ന് നോക്കാന്‍ പോലും സുപ്രിയ തയ്യാറായില്ലെന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയര്‍ന്നത്.
സംഭവത്തില്‍ സുപ്രിയയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് വന്നത്. എന്നാല്‍ പ്രമോഷന്‍ വേദിയിലേക്ക് നേരത്തെ എത്തിയ ശ്രീനിധി സുപ്രിയയ്‌ക്കൊപ്പമായിരുന്നു താമസിച്ചിരുന്നതെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പറയുന്നു.
വേദിയിലേക്ക് ഇരുവരും ഒന്നിച്ചാണ് വന്നതും. എന്നാല്‍ പരിപാടിയിലേക്ക് വൈകിയെത്തിയ യഷിനെ സുപ്രിയ വേദിയില്‍ വെച്ചാണ് കണ്ടത്. തുടര്‍ന്നാണ് സുപ്രിയ യഷിന് ഹസ്തദാനം നല്‍കിയത് എന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പറയുന്നു.
