Connect with us

അപകടത്തോടെ ഇവരുടെ പ്രണയം എന്താകും?; വൈദ്യൻ പറഞ്ഞ ആ അത്ഭുത മരുന്ന് അമ്പാടിയ്ക്ക് കൊടുക്കാൻ അലീനയ്ക്ക് സാധിക്കുമോ?; കണ്ണ് നിറയും കാഴ്ചയുമായി ‘അമ്മ അറിയാതെ പരമ്പര!

Malayalam

അപകടത്തോടെ ഇവരുടെ പ്രണയം എന്താകും?; വൈദ്യൻ പറഞ്ഞ ആ അത്ഭുത മരുന്ന് അമ്പാടിയ്ക്ക് കൊടുക്കാൻ അലീനയ്ക്ക് സാധിക്കുമോ?; കണ്ണ് നിറയും കാഴ്ചയുമായി ‘അമ്മ അറിയാതെ പരമ്പര!

അപകടത്തോടെ ഇവരുടെ പ്രണയം എന്താകും?; വൈദ്യൻ പറഞ്ഞ ആ അത്ഭുത മരുന്ന് അമ്പാടിയ്ക്ക് കൊടുക്കാൻ അലീനയ്ക്ക് സാധിക്കുമോ?; കണ്ണ് നിറയും കാഴ്ചയുമായി ‘അമ്മ അറിയാതെ പരമ്പര!

ഈ ആഴ്ചത്തെ എപ്പിസോഡ് കണ്ടവസാനിച്ചപ്പോൾ എല്ലാ പ്രേക്ഷകരും നിരാശയിലായിരുന്നു. കാരണം നമ്മുടെ കൊമ്പന് ഈ അവസ്ഥ കഥയിൽ ആരും ആഗ്രഹിക്കില്ല. പക്ഷെ ഇതിപ്പോൾ ജനറൽ പ്രൊമോ പൊളിയായിട്ടുണ്ട്. എല്ലാവരുടെയും നിരാശ ,മാറ്റിയെടുക്കാൻ ‘അമ്മ അറിയാതെ ടീമിനു സാധിച്ചു.

ഏതായാലും എനിക്കും ഒരുപാട് ഇഷ്ടം ആയി.. കാരണം ഇനി നമുക്ക് വിനീത് അപർണ്ണ പ്രണയം കണ്ടു വിഷമിക്കണ്ടല്ലോ.. നമുക്ക് ഇനി അമ്പാടി അലീന പ്രണയ രംഗങ്ങൾ ഉണ്ട്.. ജനറൽ പ്രൊമോ കണ്ടിട്ട് ആദ്യം കണ്ണുനിറഞ്ഞു.. പിന്നെ അലീന അടുത്തുതന്നെ ഉള്ളതുകണ്ടപ്പോഴാണ് ആശ്വാസം ആയത്.

നട്ടെല്ലിന് ഒക്കെ പൊട്ടൽ സംഭവിച്ചാൽ എന്തൊരു അവസ്ഥയാണ്. ശരിക്കും പിന്നെ കുറെ നാളത്തേക്ക് നോക്കേണ്ട.. പക്ഷെ ഇവിടെ അമ്പാടിയെ രക്ഷിക്കാൻ ഒരു അത്ഭുത മരുന്ന് തന്നെ ഉണ്ട്.. വൈദ്യൻ വരുന്ന സീൻ നിങ്ങൾ കണ്ടിരുന്നല്ലോ.. അവിടെ അമ്പാടിയ്ക്ക് അലീനയുടെ സാമീപ്യം തന്നയാണ് ഉചിതമായ മരുന്ന്.

പിന്നെ സീരിയൽ ആണെങ്കിലും നമുക്ക് അറിയാമല്ലോ ഒരു പൊട്ടലൊക്കെ വന്നാൽ ശരിക്കും വല്ലാത്ത അവസ്ഥയാണ് . ഏതായാലും അമ്പാടിയെ എല്ലാവരും കാണാൻ എത്തുന്നുണ്ട്. അവിടെ നമ്മുടെ ദ്രൗപതി അമ്മയെ സമാധാനിപ്പിക്കാൻ ആണ് എല്ലാവരും ബുദ്ധിമുട്ടുന്നത്. ഒരുകണക്കിന് ചിന്തിച്ചാൽ ആ അമ്മയുടെ കാര്യം വല്ലാത്ത വേദനയാണ് . സ്വന്തം സഹോദരനാൽ തന്നെ മകന് ആപത്ത് സംഭവിക്കുകയാണ്.

എന്നാൽ അമ്മയ്ക്ക് ഇപ്പോൾ മകൻ മാത്രമല്ല , പുലിക്കുട്ടിയെ പോലെ ഒരു മകളും ഉണ്ട്. അമ്ബടി തിരികെ വന്നു എന്നറിഞ്ഞതോടെ അലീന സ്ട്രോങ്ങ് ആയി. ഇനി അലീനയും അമ്പാടിയും മാത്രമുള്ള നിമിഷങ്ങൾ ആണ്.

പിന്നെ അവർ രണ്ടാളും ഒന്നിച്ചുള്ള സംസാരവും സൂപർ ആണ്.,കാരണം അമ്പാടി ആകെ വിഷമിക്കുകയാണ് . താൻ ഇനി ഇവർക്കൊക്കെ ഒരു ഭാരമാകുമല്ലോ എന്നാണ് അമ്പാടി ചിന്തിക്കുന്നത്. എന്നാൽ അലീന അപ്പോൾ പറയുന്നുണ്ട്. ഇത് അങ്ങനെ അധികനാൾ പോകില്ല. അമ്പാടിയ്ക്ക് വേഗം തിരിച്ചു വരൻ സാധിക്കും.

അമ്പാടിയുടെ കൂടെ കിടന്നുകൊണ്ടാണ് അലീന ആശ്വസിപ്പിക്കുന്നത്. അപ്പോ അമ്പാടിയെ രക്ഷിച്ച കാളീയൻ അവിടെ വീണ്ടും എത്തും. കാളീയനെ കാണിച്ചപ്പോൾ തന്നെ തോന്നി അയാൾക്ക് ഇതിൽ എന്തോ പ്രധാന റോൾ ഉണ്ടെന്ന്. ഏതായാലും കാളിയന്റെ അച്ഛൻ ഒരു വലിയ വൈദ്യർ ആണ്. അങ്ങന അമ്പാടിയുടെ ചികിത്സ അദ്ദേഹം ആണ് നോക്കുന്നത്. അതിന് വളരെ പെട്ടന്നുതന്നെ ഫലം കാണുന്നുണ്ട്. അപ്പോൾ പ്രേക്ഷകർ ആഗ്രഹിച്ച പോലെ അമ്പാടി തിരിച്ചു വരും. ഒപ്പം നമുക്ക് ഇനി അലീന അമ്പാടി സീനുകളും കാണാം.

about ammayariyathe

More in Malayalam

Trending

Recent

To Top