Connect with us

അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവം; വില്‍ സ്മിത്തിന് ഓസ്‌കറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് 10 വര്‍ഷത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തി

Malayalam

അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവം; വില്‍ സ്മിത്തിന് ഓസ്‌കറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് 10 വര്‍ഷത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തി

അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവം; വില്‍ സ്മിത്തിന് ഓസ്‌കറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് 10 വര്‍ഷത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തി

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഓസ്‌കര്‍ വേദിയില്‍ വെച്ച് അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത്. ഈ സംഭവത്തിന് പിന്നാലെയിതാ വില്‍ സ്മിത്തിന് ഓസ്‌കറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് 10 വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 2022 ഏപ്രില്‍ എട്ട് മുതല്‍ 10 വര്‍ഷത്തേക്കാണ് വിലക്ക്.

അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്റ് സയന്‍സിന്റെ ബോര്‍ഡ് ഓഫ് ഗവണേഴ്‌സ് യോഗമാണ് വില്‍ സ്മിത്തിന് വിലക്കേര്‍പ്പെടുത്തിയത്. അക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പെടെ, നേരിട്ടോ ഫലത്തിലോ അക്കാദമി പരിപാടികളിലും പങ്കെടുക്കാന്‍ സ്മിത്തിനെ അനുവദിക്കില്ലെന്നും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

അക്കാദമി പ്രസിഡന്റ് ഡേവിഡ് റൂബിനും സി.ഇ.ഒ ഡോണ്‍ ഹഡ്സണും വെള്ളിയാഴ്ച പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അക്കാദമിയുടെ ഈ തീരുമാനം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്നാണ് വില്‍ സ്മിത്ത് പ്രതികരിച്ചത്.

അവതാരകന്റെ മുഖത്തടിച്ച സംഭവത്തിന് പിന്നാലെ വില്‍ സ്മിത്ത് അക്കാദമിയില്‍ നിന്ന് രാജിവെച്ചിരുന്നു. വില്‍ സ്മിത്തിന്റെ ഭാര്യയും അമേരിക്കന്‍ നടിയും ഗായികയുമായ ജെയ്ഡ പിങ്കെറ്റ് സ്മിത്തിനെ കളിയാക്കിക്കൊണ്ട് ക്രിസ് റോക്ക് സംസാരിച്ചതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.

അതേസമയം, ഈ സംഭവത്തില്‍ പ്രതികരണവുമായി ജെയ്ഡ സ്മിത്ത് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വില്‍ സ്മിത്ത് അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. അതിരു വിട്ട പെരുമാറ്റമായി പോയി എന്നും ജെയ്ഡ പറഞ്ഞതായി നടിയോട് അടുത്തു നില്‍ക്കുന്ന വൃത്തങ്ങള്‍ പറയുന്നു.

വില്‍ സ്മിത്ത് അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ എന്ന് ജെയ്ഡ ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള സംരക്ഷണം ആവശ്യമുള്ള സ്ത്രീയല്ല അവര്‍. വളരെ ശക്തയാണ്. ഇനിയെന്ത് തന്നെ സംഭവിച്ചാലും വില്‍ സ്മിത്തിനൊപ്പം തന്നെ നില്‍ക്കുമെന്ന് ജെയ്ഡ പറഞ്ഞതായും വൃത്തങ്ങള്‍ പറഞ്ഞു.

More in Malayalam

Trending

Recent

To Top