Connect with us

സ്റ്റാര്‍ മാജിക് താരത്തിന്റെ ഒളിച്ചോട്ടവും ആദ്യരാത്രി പരസ്യമാക്കി മാതൃകയായതും; വെളിപ്പെടുത്തലുമായി ശശാങ്കൻ!

Malayalam

സ്റ്റാര്‍ മാജിക് താരത്തിന്റെ ഒളിച്ചോട്ടവും ആദ്യരാത്രി പരസ്യമാക്കി മാതൃകയായതും; വെളിപ്പെടുത്തലുമായി ശശാങ്കൻ!

സ്റ്റാര്‍ മാജിക് താരത്തിന്റെ ഒളിച്ചോട്ടവും ആദ്യരാത്രി പരസ്യമാക്കി മാതൃകയായതും; വെളിപ്പെടുത്തലുമായി ശശാങ്കൻ!

മലയാളികൾക്കിടയിൽ ഇന്നും പകിട്ട് മങ്ങാതെ തിളങ്ങി നിൽക്കുന്ന പരിപാടിയാണ് സ്റ്റാർ മാജിക്. വിവാദങ്ങൾ ഏറെയുണ്ടായിട്ടും ഇന്നും മലയാളി പ്രക്ഷകർക്കിടയിൽ ഇഷ്ട വിനോദമാണ് സ്റ്റാർ മാജിക്. സ്റ്റാര്‍ മാജിക് പരിപാടിയിലൂടെ ശ്രദ്ധേയനായ നിരവധി താരങ്ങൾ ഉണ്ട്. അതിൽ സ്‌കിറ്റ് അവതരിപ്പിച്ച് ജനകീയനായ വ്യക്തിയാണ് ശശാങ്കൻ.

മിമിക്രി ലോകത്ത് നിന്നും സിനിമയിലേക്കും ടെലിവിഷന്‍ പരിപാടികളിലേക്കും എത്തി ശശാങ്കന്‍ ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട നടനാണ് . കോമഡി സ്റ്റാര്‍സിലെ ആദ്യരാത്രി സ്‌കിറ്റ് ചെയ്ത് വലിയ കൈയ്യടി നേടുക മാത്രമല്ല അത് കരിയറില്‍ വലിയൊരു വിജയമായി മാറുകയും ചെയ്തുവെന്നാണ് ശശാങ്കനിപ്പോള്‍ പറയുന്നത്. എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

അവതാരകന്റെ രസകരമായ ചോദ്യങ്ങള്‍ക്ക് അതുപോലെ തന്നെയുള്ള മറുപടികളും ശശാങ്കന്‍ നല്‍കി. ഇതിനിടയിലാണ് ജീവിതത്തിലെ യഥാര്‍ഥ ആദ്യരാത്രിയെ പറ്റിയും ഭാര്യ ആനിയുമായി ഒളിച്ചോടി വിവാഹം കഴിച്ചതിനെ പറ്റിയുമൊക്കെ നടന്‍ പറഞ്ഞത്. മാത്രമല്ല വിവാഹം കഴിഞ്ഞ ആദ്യ ദിവസം തന്നെ ഭാര്യയുടെ മുന്നൽ ആദ്യരാത്രി അഭിനയിച്ച് കാണിച്ചെന്നും താരം പറയുന്നു. ശശാങ്കന്റെ വാക്കുകളിങ്ങനെയാണ്…

ആദ്യരാത്രി സ്‌കിറ്റ് ചെയ്തതിനെ പറ്റിയാണ് ശശാങ്കന്‍ ആദ്യം പറഞ്ഞത്. ‘സാധാരണ എല്ലാവരും രഹസ്യമായി വെക്കുന്ന കാര്യമാണ് ഞങ്ങള്‍ പരസ്യമായി ചെയ്തത്. വിവാഹശേഷം എങ്ങനെ ഒക്കെ വധു വരന്മാരെ ശല്യം ചെയ്യരുത് എന്നാണ് സ്‌കിറ്റിലൂടെ ഞങ്ങള്‍ കാണിച്ചത്. ഒരൊറ്റ സ്‌കിറ്റിലൂടെയാണ് ലോകം മൊത്തം അറിയപ്പെടുന്ന നിലയിലേക്ക് താനെത്തിയതെന്ന് ശശാങ്കന്‍ പറയുന്നു. റിയല്‍ ജീവിതത്തില്‍ നിന്നുള്ള ചില അനുഭവങ്ങള്‍ ഞങ്ങള്‍ സ്‌കിറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു’.

കല്യാണത്തിന് മുന്‍പായിരുന്നു ആദ്യ രാത്രി എന്ന സ്‌കിറ്റ് ചെയ്തത്. 2012 ലാണ് കല്യാണം. പ്രണയ വിവാഹമായിരുന്നു. മുകേഷ് അഭിനയിച്ച കാരുണ്യ ലോട്ടറിയുടെ പരസ്യത്തിന്റെ സ്‌ക്രിപ്റ്റ് ഞാനാണ് ചെയ്തത്. അന്ന് കൊല്ലത്ത് പോയപ്പോള്‍ ഒരു ഷോപ്പില്‍ വെച്ച് കണ്ടതാണ് എന്റെ ഭാര്യ. അവിടെ വെച്ച് കണ്ട് പരിചയപ്പെട്ടു. പിന്നീട് വിവാഹം ചെയ്തു. സത്യത്തില്‍ എനിക്കാണ് അന്ന് കാരുണ്യ ലോട്ടറി അടിച്ചത്. ആനി എന്നാണ് ഭാര്യയുടെ പേര്. മകള്‍ക്ക് ശിവാനി എന്നും പേരിട്ടു.

എന്റെ സ്റ്റേജ് പ്രോഗ്രാം ഒന്നും കണ്ടിട്ടില്ല. എങ്കിലും വിവാഹത്തിന് മുന്‍പ് ആനിയെ അടിച്ചോണ്ട് പോവുകയായിരുന്നു. നേരെ പോവുന്നത് സ്‌റ്റേജിലേക്കാണ്. അന്ന് എന്റെ സ്‌കിറ്റ് ഉണ്ടായിരുന്നു. അതിലും ആദ്യരാത്രി അഭിനയിച്ചു. ജീവിതത്തില്‍ ആദ്യരാത്രി നടക്കുന്ന അന്ന് ഭര്‍ത്താവ് അഭിനയിക്കുന്നത് ഓഡിയന്‍സിന്റെ കൂട്ടത്തിലിരുന്ന് അവളും കണ്ടു. അപ്പോള്‍ ജീവിതത്തില്‍ ഫസ്റ്റ് നൈറ്റ് എങ്ങനെയായിരുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് അത് സക്‌സസ് ആയിരുന്നെന്നും ശശാങ്കന്‍ പറയുന്നു. പ്രണയ വിവാഹം ആയത് കൊണ്ട് കൂടുതലായും ചോദ്യവും പറച്ചിലും ഒന്നുമില്ലായിരുന്നു.

ഇന്റര്‍കാസ്റ്റ് മാര്യേജായിരുന്നു ഞങ്ങളുടേത്. ഇരു വീട്ടുകാരെയും അറിയിച്ച് വിവാഹം കഴിക്കാം എന്നാണ് ഓര്‍ത്തത്. എന്നാല്‍ എല്ലാവരും എതിര്‍ത്ത് തുടങ്ങുന്നതിന് മുന്‍പ് തന്നെ ഞങ്ങളങ്ങ് ഒന്നായി. ഒളിച്ചോടിയായിരുന്നു വിവാഹം. ജാതകത്തിലൊന്നും വിശ്വാസമില്ല. മനപ്പൊരുത്തത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും ശശാങ്കന്‍ പറഞ്ഞു.

about shashankan

Continue Reading
You may also like...

More in Malayalam

Trending

Recent

To Top