Connect with us

നിവിന്‍ പോളിയുടെ പേഴ്‌സണല്‍ മേക്കപ്പ്മാന്‍ അന്തരിച്ചു

Malayalam Breaking News

നിവിന്‍ പോളിയുടെ പേഴ്‌സണല്‍ മേക്കപ്പ്മാന്‍ അന്തരിച്ചു

നിവിന്‍ പോളിയുടെ പേഴ്‌സണല്‍ മേക്കപ്പ്മാന്‍ അന്തരിച്ചു

മലയാള ചലച്ചിത്ര മേഖലയിലെ പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷാബു പുല്‍പ്പള്ളി അന്തരിച്ചു. നടന്‍ നിവിന്‍ പോളിയുടെ പേഴ്‌സണല്‍ മേക്കപ്പ്മാനായിരുന്നു ഇദ്ദേഹം

മരത്തില്‍ നിന്നും വീണാണ് മരണം സംഭവിച്ചത്. ക്രിസ്മസ് നക്ഷത്രം തൂക്കാന്‍ മരത്തില്‍ കയറിയപ്പോള്‍ വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീഴ്ചയിലെ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്ന് പറയുന്നു. .ആന്റണി വർഗീസ്, അജു വര്‍ഗീസ്, ഗീതു മോഹൻദാസ് തുടങ്ങിയ താരങ്ങൾ അദ്ദേഹത്തിന് ആദരാഞ്ജലി നേർന്നു.

നിവിൻ പോളിയുമായി ഏറെ ആത്മബന്ധമുണ്ടായിരുന്ന‌ ഷാബു ചലച്ചിത്ര പ്രവർത്തകർക്കിടയിൽ പ്രിയങ്കരനായിരുന്നു. പത്തുവർഷമായി നിവിനൊപ്പം പ്രവർത്തിച്ചുവരികയായിരുന്നു. നവമാധ്യമങ്ങളിൽ സജീവമായിരുന്ന ഷാബു സിനിമാ വിശേഷങ്ങൾ സ്ഥിരമായി പങ്കുവെയ്ക്കാറുണ്ടായിരുന്നു. വയനാട് സ്വദേശിയാണ് ഷാബു. മേക്കപ്പ്മാൻ ഷാജി പുൽപ്പള്ളി സഹോദരനാണ്

More in Malayalam Breaking News

Trending

Recent

To Top