Connect with us

കടകള്‍ അടച്ച് ഇടരുത് നോമ്പിന് എന്ന് പറഞ്ഞു, അത് നോമ്പ് എടുക്കാത്ത അന്യ മതങ്ങളില്‍ പെട്ട ഒരുപാട് പേര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് ഫീൽ ചെയ്തിട്ടുണ്ട്; വീണ്ടും ഒമർ ലുലു

Malayalam

കടകള്‍ അടച്ച് ഇടരുത് നോമ്പിന് എന്ന് പറഞ്ഞു, അത് നോമ്പ് എടുക്കാത്ത അന്യ മതങ്ങളില്‍ പെട്ട ഒരുപാട് പേര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് ഫീൽ ചെയ്തിട്ടുണ്ട്; വീണ്ടും ഒമർ ലുലു

കടകള്‍ അടച്ച് ഇടരുത് നോമ്പിന് എന്ന് പറഞ്ഞു, അത് നോമ്പ് എടുക്കാത്ത അന്യ മതങ്ങളില്‍ പെട്ട ഒരുപാട് പേര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് ഫീൽ ചെയ്തിട്ടുണ്ട്; വീണ്ടും ഒമർ ലുലു

നോമ്പ് ആയതിനാല്‍ തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണമൊന്നും കിട്ടാനില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നോമ്പിന് രാത്രി ഏഴ് മണി വരെ കട അടച്ചിടുന്ന മുസ്ലിം സഹോദരങ്ങള്‍ ‘ഇവിടെ ഭക്ഷണം മുസ്ലിം വിശ്വാസികളെ ലക്ഷ്യംവെച്ചാണ്’ എന്ന് കടയ്ക്ക് പുറത്ത് ഒരു ബോര്‍ഡ് വയ്ക്കണമെന്നും ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.നോമ്പ് കാരണം ഭക്ഷണം ഒന്നും കിട്ടാനില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ഒമര്‍ലുലുവിനെതിരെ സൈബര്‍ ആക്രമണം ശക്തമാണ്

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞിരിക്കുകയാണ് അദ്ദേഹം. നോമ്പ് എടുക്കേണ്ട എന്നൊന്നും താന്‍ പറഞ്ഞട്ടില്ലല്ലോയെന്നും ഞാന്‍ നോമ്പ് എടുക്കാറില്ല എന്നാണ് പറഞ്ഞതെന്നും കള്ളം പറയുന്നതാണ് ഏറ്റവും വലിയ തെറ്റെന്നും ഒമര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

നോമ്പെടുക്കുന്ന വിശ്വാസികളില്‍ എത്ര പേര് ഈ പ്രവാചക വചനം ജീവിതത്തില്‍ പകര്‍ത്തുന്നു എന്ന് ചെക്ക് ചെയ്യുന്ന പലരും ഉണ്ട് സമൂഹത്തില്‍…

1 Abu Hurayrah, may Allah be pleased with him, narrated that the Prophet (s), , said: ‘When anyone of you is observing fast, he should neither indulge in obscene language nor should he raise his voice; and if anyone reviles him or tries to quarrel with him, he should say: `I am fasting.

1 അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: നബി(സ) പറഞ്ഞു: ”നിങ്ങളില്‍ ആരെങ്കിലും വ്രതമനുഷ്ഠിക്കുമ്പോള്‍ അയാള്‍ അശ്ലീലമായ ഭാഷയില്‍ ഏര്‍പ്പെടുകയോ ശബ്ദം ഉയര്‍ത്തുകയോ ചെയ്യരുത്. ആരെങ്കിലും അവനെ ശകാരിക്കുകയോ വഴക്കുണ്ടാക്കുകയോ ചെയ്താല്‍ അവന്‍ പറയണം: ഞാന്‍ നോമ്പുകാരനാണ്

ഞാന്‍ പറഞ്ഞ കാര്യം എന്താ നോമ്പ് എടുക്കണ്ടാ എന്നാണോ അല്ലാ

1)ഞാന്‍ നോമ്പ് എടുക്കാറില്ല എന്ന് പറഞ്ഞു (കള്ളം പറയുന്നതാ ഏറ്റവും വലിയ തെറ്റ്)
2)കടകള്‍ അടച്ച് ഇടരുത് നോമ്പിന് എന്നും പറഞ്ഞൂ അത് നോമ്പ് എടുക്കാത്ത അന്യ മതങ്ങളില്‍ പെട്ട ഒരുപാട് പേര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും എന്ന് ഫീല്‍ ചെയ്തത് കൊണ്ട്

More in Malayalam

Trending

Recent

To Top