Connect with us

സൗന്ദര്യത്തിന്റെ പേരില്‍ വോട്ട് കിട്ടി മുന്നോട്ട് പോകുന്ന ആളാണ് ദില്‍ഷ; ആദ്യ ആഴ്ച പിന്നിട്ടതോടെ കളികൾ മാറിമറിഞ്ഞു; ദില്‍ഷയുടെ മുഖം മൂടി അഴിഞ്ഞുവീണു; ബിഗ് ബോസ് ചർച്ചകൾ!

Malayalam

സൗന്ദര്യത്തിന്റെ പേരില്‍ വോട്ട് കിട്ടി മുന്നോട്ട് പോകുന്ന ആളാണ് ദില്‍ഷ; ആദ്യ ആഴ്ച പിന്നിട്ടതോടെ കളികൾ മാറിമറിഞ്ഞു; ദില്‍ഷയുടെ മുഖം മൂടി അഴിഞ്ഞുവീണു; ബിഗ് ബോസ് ചർച്ചകൾ!

സൗന്ദര്യത്തിന്റെ പേരില്‍ വോട്ട് കിട്ടി മുന്നോട്ട് പോകുന്ന ആളാണ് ദില്‍ഷ; ആദ്യ ആഴ്ച പിന്നിട്ടതോടെ കളികൾ മാറിമറിഞ്ഞു; ദില്‍ഷയുടെ മുഖം മൂടി അഴിഞ്ഞുവീണു; ബിഗ് ബോസ് ചർച്ചകൾ!

ബിഗ് ബോസ് മലയാളം സീസണ്‍ 4 സംഭവബഹുലമായ രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. വളരെ ആവേശത്തോടെയുള്ള ടാസ്ക് കളിയിലൂടെയാണ് പുതിയ ആഴ്ചയിലേക്ക് മത്സരാർത്ഥികൾ കടന്നത്.

മത്സരത്തിനിടെ ചിലരുടെ ശക്തമായ തിരിച്ചുവരവിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. മാലയോഗം ടാസ്‌കായിരുന്നു ഇന്നലെ മത്സരാര്‍ത്ഥികള്‍ക്കായി ബിഗ് ബോസ് ഒരുക്കിയത്. മത്സരാര്‍ത്ഥികള്‍ മൂന്ന് ടീമുകളായി തിരിഞ്ഞ് എതിര്‍ ടീമിലുള്ളവരുടെ കഴുത്തില്‍ മാല അണിയിക്കുക എന്നതായിരുന്ന ടാസ്‌ക്. വാശിയേറിയ പോരാട്ടമായിരുന്നു നടന്നത്. രസകരമായ നിമിഷങ്ങളും ടാസ്‌കിനിടെ അ്‌രങ്ങേറി. തുടക്കത്തില്‍ തന്നെ ധന്യ കുളത്തിലേക്ക് എടുത്ത് ചാടിയതും കുളത്തില്‍ വീണ ലക്ഷ്മി പ്രിയയെ രക്ഷിക്കാനായി ജാസ്മിനും ബ്ലെസ്ലിയും ഓടിയെത്തിയതുമെല്ലാം രസകരമായ നിമിഷങ്ങളായിരുന്നു.

അതേസമയം ടാസ്‌കിലെ വിജയികളായത് ദില്‍ഷയും സൂരജും അപര്‍ണയും അടങ്ങുന്ന ടീമായിരുന്നു. ബിഗ് ബോസ് വീട്ടില്‍ തീരെ ആക്ടീവല്ലെന്ന് വിലയിരുത്തപ്പെട്ട മൂന്ന് പേരാണ് ഇവര്‍. അതുകൊണ്ട് തന്നെ ദില്‍ഷയുടേയും സൂരജിന്റേയും അപര്‍ണയുടേയും വിജയത്തിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.

അവസാന നിമിഷം ബാക്കിയത് ദില്‍ഷ, സൂരജ്, അപര്‍ണ എന്നിവരടങ്ങുന്ന ടീമും ജാസ്മിന്‍്, അഖില്‍, റോബിന്‍ എന്നിവരടങ്ങുന്ന ടീമുമായിരുന്നു. എന്നാല്‍ തന്റെ തന്ത്രപരമായ ദില്‍ഷ ടീമിന് വിജയമൊരുക്കുകയായിരുന്നു. ഇതിനിടയിൽ ദില്‍ഷയെക്കുറിച്ചുള്ള ആരാധകന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.

“:ബിഗ് ബോസ് ഹൗസില്‍ ഉണ്ടോ എന്ന് പോലും അറിയില്ല, ആക്ടീവ് അല്ല, സൗന്ദര്യത്തിന്റെ പേരില്‍ വോട്ട് കിട്ടി മുന്നോട്ട് പോകുന്ന ആളാണ് ദില്‍ഷ, ഈ ഷോയ്ക്ക് ഒട്ടും ചേരാത്ത പ്രകൃതമാണ് എന്നൊക്കെ ആയിരുന്നു പൊതുവെ ദില്‍ഷയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍, എന്നാല്‍ മാലയോഗം ടാസ്‌കില്‍ ദില്‍ഷക്ക് കിട്ടിയ ടീമായിരുന്നു ഏറ്റവും ചെറിയ ടീം, അപര്‍ണയും സൂരജും അടങ്ങുന്ന ടീമിനെ കണ്ടപ്പോഴെ ആദ്യം തന്നെ പുറത്ത് പോകും എന്ന് തോന്നിയിരുന്നു,

റോണ്‍സണ്‍ നവീന്‍ നിമിഷ ജാസ്മിന്‍ ഇവരുടെയൊപ്പം താരമ്യം ചെയ്യാന്‍ വരെ പറ്റാത്ത ടീം, പക്ഷേ ദില്‍ഷ എന്ന ഗെയ്മര്‍ തന്റെ വിശ്വരൂപം പുറത്തെടുത്തപ്പോള്‍ നടന്നത് വന്‍ വിജയവും, അത് ചെറിയ വിജയമായി തോന്നിയില്ല, വിജയശില്‍പിയായി മുന്നിട്ടു നിന്നത് ദില്‍ഷയും, അവസരം കിട്ടിയാല്‍ തകര്‍ക്കും എന്ന് പറഞ്ഞത് അച്ചട്ടായ പോലെ തോന്നി പ്രകടനം, വരും ദിവസങ്ങളില്‍ ദില്‍ഷ’ ബിഗ് ബോസ് ഹൗസില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നു. ഈ കണ്ടതൊന്നുമല്ല ദില്‍ഷ. ഇനി കാണാന്‍ പോകുന്നതേയുള്ളൂ.

ഈ ഒരു ഗെയിംല്‍ ഇതുവരെ പെര്‍ഫോമന്‍സ് ചെയ്യാതെ നിന്ന സൂരജ്, ദില്‍ഷാ, അപര്‍ണ 3 പേരും കിടുക്കി തിമിര്‍ത്തു കലക്കി..സൂപ്പര്‍ ഗെയിം സ്പിരിറ്റ് എന്നായിരുന്നു തിരിച്ചുവരവിനെക്കുറിച്ചുള്ളൊരു പോസ്റ്റ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അപര്‍ണ നല്ല ഓട്ടം ആയിരുന്നു… ആരോ ഒരാള്‍ക്ക് പിടിത്തം കിട്ടി.. പക്ഷെ മാല ഇടാന്‍ പറ്റിയില്ല. ക്യാമറക്കു മുന്നില്‍ നിന്നും സാധാരണ സങ്കടം പറയുന്ന ആളുകളെ മാത്രമേ കണ്ടിട്ടുള്ളു.

ഗ്രേറ്റിട്യുട് പറയുന്നത് ആദ്യമായിട്ടാ കാണുന്നെ. കഴിഞ്ഞ സീസണില്‍ ഉണ്ടായിട്ടുണ്ടോ എന്നു അറിയില്ല, അവര്‍ മൂന്ന് പേരും അവര്‍ക്ക് പറ്റുന്നതിന്റെ പരമാവധി ശ്രമിച്ചു. സൂരജും കഴിയുന്നത് ചെയ്തു. ദില്‍ഷ ടീമില്‍ മികച്ചു നിന്നു. അപര്‍ണ ഒക്കെ ഇത്രയും നല്ല രീതിയില്‍ ടാസ്‌ക് ചെയ്യും എന്ന് കരുതിയില്ല. ഇങ്ങനെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

about bigg boss

More in Malayalam

Trending