Connect with us

ഗർഭിണിയായിരുന്ന സമയത്ത് ഇടയ്ക്കിടയ്ക്ക് വയറുവേദന വരാറുണ്ടായിരുന്നു; പരിശോധനയിൽ കുഞ്ഞിന് ഹാർട്ട് ബീറ്റ് ഇല്ലെന്ന് വ്യക്തിമായി, ഒരുപാട് കരഞ്ഞു’; ​ഗർഭകാലത്തെ കുറിച്ച് പാർവതി വിജയ് !

Malayalam

ഗർഭിണിയായിരുന്ന സമയത്ത് ഇടയ്ക്കിടയ്ക്ക് വയറുവേദന വരാറുണ്ടായിരുന്നു; പരിശോധനയിൽ കുഞ്ഞിന് ഹാർട്ട് ബീറ്റ് ഇല്ലെന്ന് വ്യക്തിമായി, ഒരുപാട് കരഞ്ഞു’; ​ഗർഭകാലത്തെ കുറിച്ച് പാർവതി വിജയ് !

ഗർഭിണിയായിരുന്ന സമയത്ത് ഇടയ്ക്കിടയ്ക്ക് വയറുവേദന വരാറുണ്ടായിരുന്നു; പരിശോധനയിൽ കുഞ്ഞിന് ഹാർട്ട് ബീറ്റ് ഇല്ലെന്ന് വ്യക്തിമായി, ഒരുപാട് കരഞ്ഞു’; ​ഗർഭകാലത്തെ കുറിച്ച് പാർവതി വിജയ് !

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പാര്‍വതി വിജയ്. കുടുംബവിളക്കില്‍ ശീതള്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇടക്കാലത്ത് പരമ്പരയില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു താരം.
വിവാഹത്തെ തുടർന്നായിരുന്നു പാർവതി സീരിയലിൽ നിന്ന് മാറിയത് . കുടുംബവിളക്കിലെ തന്നെ ക്യാമറമാനായ അരുണിനെ ആയിരുന്നു പാർവതി വിവാഹം കഴിച്ചത്.

ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. വിവാഹ ശേഷം അഭിനയം വിടണമെന്ന് കരുതിയിരുന്നില്ലെന്നും എന്നാൽ സീരിയൽ അണിയറപ്രവർത്തകർ തന്നെ ഒഴിവാക്കിയതാണെന്നും പാർവതി പിന്നീട് വെളിപ്പെടുത്തിയിരുന്നു. അടുത്തിടെയാണ് പാർവതിക്കും അരുണിനും ആദ്യത്തെ കുഞ്ഞ് പിറന്നത്. യാമിക എന്നാണ് ദമ്പതികൾ മകൾക്ക് പേരിട്ടിരിക്കുന്നത്. ​

തങ്ങളുടെ കുടുംബ വിശേഷങ്ങളെല്ലാം സോഷ്യൽമീ‍ഡിയ വഴി പങ്കുവെക്കാറുള്ള താരം ​ഗർഭകാലത്തെ തന്റെ ജീവിതം എങ്ങനെയായിരുന്നുവെന്ന് വിവരിക്കുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
തങ്ങളുടേത് പ്ലാൻഡ് പ്ര​ഗ്നൻസിയായിരുന്നുവെന്നാണ് പാർവതി വിജയ് പറയുന്നത്. കുഞ്ഞിന് ഹാർട്ട് ബീറ്റ് ഇല്ലെന്ന് പരിശോധനയിൽ തെളിഞ്ഞപ്പോൾ‌ അനുഭവിച്ച വിഷമങ്ങളെ കുറിച്ചും പാർവതി വെളിപ്പെടുത്തി. ‘എന്റേത് പ്ലാൻഡ് പ്രഗ്നൻസിയായിരുന്നു. കല്യാണം കഴിഞ്ഞപ്പോൾ പിസിഒഡി പ്രശ്‌നങ്ങളുണ്ടായിരുന്നു. പെട്ടെന്ന് വണ്ണം വെക്കുന്നുണ്ടായിരുന്നു. മൈൽഡ് പിസിഒഡിയാണെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. ഒരു വർഷം കഴിഞ്ഞ് മതി കുഞ്ഞ് എന്ന പ്ലാനിലായിരുന്നു ഞങ്ങൾ. അതിന് മുന്നോടിയായി ഹോമിയോ ട്രീറ്റ്‌മെന്റ് എടുത്തിരുന്നു. മൂന്ന് മാസം മരുന്നുകളൊക്കെ കഴിച്ചിരുന്നു. ജൂൺ രണ്ടിനായിരുന്നു ഗർഭിണിയാണെന്ന് അറിഞ്ഞത്. നേരത്തെ തന്നെ സംശയമുണ്ടായിരുന്നു.’

ഛർദ്ദി തുടങ്ങിയപ്പോഴേ സംശയമുണ്ടായിരുന്നു. അങ്ങനെയാണ് ടെസ്റ്റ് ചെയ്ത് നോക്കിയത്. നോക്കിയപ്പോൾ ഡബിൾലൈൻ കാണിച്ചു. ഗർഭിണിയാണെന്നറിഞ്ഞപ്പോൾ എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു. ഒരു ഫ്രണ്ടാണ് ബിന്ദു ഡോക്ടറിനെ കാണാനായി പറഞ്ഞത്. കുഞ്ഞിന് ഹാർട്ട് ബീറ്റില്ലെന്നായിരുന്നു ആദ്യത്തെ സ്‌കാനിംഗിൽ പറഞ്ഞത്. അതറിഞ്ഞപ്പോൾ ഒരുപാട് വിഷമിച്ചിരുന്നു. രണ്ടാഴ്ചത്തെ സ്‌കാനിംഗിൽ ഹാർട്ട്ബീറ്റുണ്ടെന്ന് പറഞ്ഞതോടെയാണ് ആശ്വാസമായത്. ഛർദ്ദി കാരണം ആദ്യം വെയ്റ്റ് കുറഞ്ഞിരുന്നു. ഡോക്ടർ ടാബ്ലെറ്റ് തന്നിരുന്നുവെങ്കിലും അത് കഴിക്കുമ്പോൾ വലിയ ക്ഷീണമായിരുന്നു. അതോടെ അത് കഴിക്കുന്നത് നിർത്തി. എന്ത് കഴിച്ചാലും ഛർദ്ദിക്കുന്ന അവസ്ഥയായിരുന്നു.’

‘ഗർഭിണിയായിരുന്ന സമയത്ത് ഇടയ്ക്കിടയ്ക്ക് വയറുവേദന വരാറുണ്ടായിരുന്നു. അത് സാധാരണമാണെന്നായിരുന്നു എല്ലാവരും പറഞ്ഞത്. സഹിക്കാൻ പറ്റാത്ത വേദന വന്നപ്പോഴാണ് ആശുപത്രിയിലേക്ക് പോയത്. സ്‌കാനിംഗിൽ ലോ ലൈൻ പ്ലാസന്റയായിരുന്നു. പണി കിട്ടിയെന്ന് മനസിലായിരുന്നു അപ്പോൾ. ഗർഭിണിയാണെന്നറിഞ്ഞപ്പോൾ മുതൽ എല്ലാകാര്യങ്ങളും ഗൂഗിളിൽ നോക്കാറുണ്ടായിരുന്നു. ബേബി മൂണും കുറേ ഫോട്ടോഷൂട്ടുമൊക്കെ ചെയ്യണമെന്ന് കരുതിയിരുന്നു. ബെഡ് റെസ്റ്റ് പറഞ്ഞതോടെ എല്ലാം പോയെന്ന് മനസിലാക്കിയിരുന്നു.

”പന്നിയിറച്ചിയായിരുന്നു പ്രഗ്നൻസി സമയത്ത് കൂടുതലും കഴിച്ചത്. മുപ്പത്തിരണ്ടാമത്തെ ആഴ്ചയിലായിരുന്നു വയറ് ടൈറ്റാവുന്ന പോലെ തോന്നിയത്. ഡോക്ടറെ വിളിച്ചപ്പോൾ ചിലപ്പോൾ അഡ്മിറ്റാവേണ്ടി വന്നേക്കുമെന്ന് പറഞ്ഞിരുന്നു. അന്ന് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഫെബ്രുവരി ഒന്നിന് പോയാണ് അഡ്മിറ്റായത്. കുഞ്ഞിന് അനക്കമില്ലാത്ത അവസ്ഥയായിരുന്നു. രണ്ടാം തീയതി ഡെലിവറി നടക്കുമെന്നായിരുന്നു കരുതിയത്. രണ്ടര ദിവസമെടുത്താണ് പ്രസവം നടന്നത്’ പാർവതി പറഞ്ഞു. പാർവതിയുടെ സഹോദരി മൃദുലയും ഇപ്പോൾ ​ഗർഭിണിയാണ്. നടൻ യുവ കൃഷ്ണയെയാണ് മൃദുല വിവാഹം ചെയ്തിരിക്കുന്നത്. രണ്ട് ​ഗർഭിണിമാരും ഒരുമിച്ചപ്പോഴുള്ള വീഡിയോകളെല്ലാം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. മൃദുല വിവാഹ ശേഷവും അഭിനയത്തിൽ സജീവമായിരുന്നു. ​ഗർഭിണിയായശേഷമാണ് അഭിനയം മൃദുല നിർത്തിയത്.

about parvathy vijay

Continue Reading
You may also like...

More in Malayalam

Trending

Recent

To Top