Malayalam
ഇവിടെ നടക്കുന്നത് മുഴുവനും പ്രഹസനമല്ലേ; ദിലീപിനെ കുടുക്കാനുള്ള ഗൂഡാലോചനയില്‍ നികേഷ് കുമാറും റിപ്പോർട്ടർ ടി വി യും പങ്കാളിയെന്ന് സജി നന്ത്യാട്ട്
ഇവിടെ നടക്കുന്നത് മുഴുവനും പ്രഹസനമല്ലേ; ദിലീപിനെ കുടുക്കാനുള്ള ഗൂഡാലോചനയില്‍ നികേഷ് കുമാറും റിപ്പോർട്ടർ ടി വി യും പങ്കാളിയെന്ന് സജി നന്ത്യാട്ട്
ഇപ്പോൾ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് നടി ആക്രമിക്കപ്പെട്ട സംഭവമാണ്. ദിലീപിനെ അനുകൂലിച്ചു പ്രതികൂലിച്ചും ആളുകൾ ചർച്ചയിൽ എത്താറുണ്ട് . അതീജീവിതയ്ക്ക് നീതികിട്ടണം എന്ന ഒരു കൂട്ടം വാദിക്കുമ്പോൾ , ദിലീപ് ഈ കേസുമായി ബന്ധപ്പെട്ട പീഡിപ്പിക്കപെടുകയാണ് എന്നാണ് മറ്റൊരു കൂട്ടർ വധിക്കുന്നത്
നടിയെ ആക്രമിച്ച കേസിലെ കോടതി രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വിചാരണ കോടതി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. കോടതി രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് എന്ത് അധികാരമാണ് ഉള്ളതെന്നായിരുന്നു കോടതി ചോദിച്ചത്. കോടതിയുടെ ഈ ഇടപെടല്‍ വലിയ തരത്തിലുള്ള ചർച്ചകള്‍ക്കാണ് ഇടയാക്കിയത്.
വിഷയത്തില്‍ കോടതി നിലപാടിനെ അനുകൂലിച്ചുകൊണ്ടായിരുന്നു നിർമ്മാതാവ് സജി സംസാരിച്ചത്. അദ്ദേഹം റിപ്പോർട്ടർ ചാനലിലെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ചത് ഇങ്ങനെ…
നമ്മുടെ ഇച്ഛക്ക് അനുസരിച്ച് കോടതി പ്രവർത്തിക്കുന്നില്ലെങ്കില്‍ ചിലർക്ക് കോടതി മോശമാണ്. പലർക്കും കോടതിയില്‍ വിശ്വാസം ഇല്ലാതെയും ആവുന്നു. എന്നാല്‍ കോടിതിയില്‍ ഇരിക്കുന്നവരും മനുഷ്യരാണ്. അവരാരും പ്രതിമകള്‍ അല്ല. ഈ സമൂഹത്തില്‍ നടക്കുന്ന എല്ലാ ചലനങ്ങളും അവരും സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടെന്നും സജി നന്ത്യാട്ട് വ്യക്തമാക്കുന്നു.
വിചാരണ കോടതി ജഡ്ജിക്കെതിരെയൊക്കെ എത്ര മോശമായിട്ടാണ് ചാനലിലൊക്കെ ഇരുന്ന് സംസാരിക്കുന്നത്. ഈ നാട്ടില്‍ കോടതികള്‍ ഉള്ളതുകൊണ്ടാണ് വിശ്വാസപൂർവ്വം നമുക്ക് ഇവിടെ ജീവിക്കാന്‍ സാധിക്കുന്നത്. കോടതികള്‍ ഇല്ലായിരുന്നെങ്കില്‍ ഈ സമൂഹത്തില്‍ നമുക്ക് ജീവിക്കാന്‍ സാധിക്കുമോയെന്നും അദ്ദേഹം ചോദിക്കുന്നു.
ദിലീപിന്റെ കയ്യില്‍ കോടതി രേഖകള്‍ കിട്ടിയിട്ടുണ്ടെങ്കില്‍ അതില്‍ നിയമപരമായ തെറ്റ് ഇല്ലെന്ന് കോടതിക്ക് ബോധ്യമായിക്കാണും. ഇവിടെ നടക്കുന്നത് മുഴുവനും പ്രഹസനമല്ലേ, ദിലീപിന് എതിരായും അനുകൂലമായും നില്‍ക്കാതെ നിഷ്പക്ഷനായി നിന്നുകൊണ്ട് ഇക്കാര്യങ്ങളെ വിശകലനം ചെയ്യുമ്പോള്‍ ഇവിടെ നടക്കുന്നത് എന്തൊക്കെ കാര്യങ്ങളാണ്.
വാട്സാപ്പും മറ്റും ഒക്കെ വരുന്നതിന് മുമ്പ് തന്നെ ഇവിടെ കോടതിയും നിയമവുമൊക്കെയുണ്ട്. എത്ര പ്രമാദമായ കേസുകള്‍ തെളിയിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ തരാമോയെന്ന് അവസ്ഥയിലേക്ക് പോവുമ്പോള്‍ ഇത്രയും നാള്‍ നടന്ന അന്വേഷണം എന്താണ്. കഴിഞ്ഞ ദിവസം പള്‍സർ സുനിയുടേതെന്ന പേരില്‍ ഒരു കത്ത് പുറത്ത് വന്നു. ആ കത്തിനകത്ത് വലിയൊരു കുറ്റം ഒളിഞ്ഞ് കിടപ്പുണ്ട്.
ആ കത്തില്‍ പറയുന്നുണ്ടല്ലോ മാർപ്പാപ്പ ബൈജു ദിലീപിനെ മാരകമായി മർദ്ദിച്ചുവെന്ന്. കത്ത് സത്യമാണെങ്കില്‍ ഇതും ശരിയായിരിക്കണം. എവി ജോർജെന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നത് കേട്ടു ദിലീപിനെ മർദ്ദിച്ചിട്ടില്ലെന്ന്. പള്‍സർ സുനിയുടെ കത്തില്‍ പറയുന്നു മർദ്ദിച്ചുവെന്നും. അപ്പോള്‍ മൊത്തം പോയില്ലേന്നും സജി നന്ത്യാട്ട് ചോദിക്കുന്നു.
ഇവിടെ ആരും നിഷ്പക്ഷമായി പെരുമാറുന്നില്ല. എന്തുകൊണ്ട് അവതാരകന്‍ ദിലീപിന്റെ വശത്ത് നിന്ന് ചിന്തിക്കുന്നില്ല. ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാറിനെതിരെ ഒരു പീഡന പരാതി വന്നല്ലോ, എന്നിട്ട് എന്തുകൊണ്ട് റിപ്പോർട്ടർ ടിവിയും നികേഷ് കുമാറും അത് ചർച്ച ചെയ്യുന്നില്ല. നിങ്ങളുടെ ഈ കളിയൊന്നും ഇവിടെ നടക്കില്ല. നികേഷ് റിപ്പോർട്ടർ ചാനലില്‍ കോടതി ചമയേണ്ടതില്ല. ദിലീപിനെ കുടുക്കാനുള്ള ഗൂഡാലോചനയില്‍ നിങ്ങളും പങ്കാളികളാണെന്ന് ഞാന്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ദിലീപിന്റെ വിഷയത്തില്‍ അക്കാര്യം കൂട്ടിച്ചേർക്കേണ്ട ആവശ്യമില്ല, അത് വേറെ അന്വേഷിക്കാം എന്നായിരുന്നു നികേഷ് കുമാറിന്റെ മറുപടി. ആ കേസില്‍ ബാലചന്ദ്രകുമാർ കുറ്റക്കാരനാണെങ്കില്‍ ചർച്ച ചെയ്യാന്‍ ഞാനുണ്ടാകും. പക്ഷെ ബാലചന്ദ്രകുമാറിനെതിരെ വൈരാഗ്യ ബുദ്ധിയോടെ അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കിയതാണോയെന്ന് ആദ്യം മനസ്സിലാക്കണം. ദിലീപിനെതിരായ ഒരു ഗൂഡാലോചനയും നടത്തുന്നില്ല. ഇവിടെ ഒരു അതിജീവിതയുണ്ട്, അവർ നേരിട്ട ക്രൂരമായ അക്രമമുണ്ട്, ആ കേസിലെ സാക്ഷികളെ കൂറുമാറ്റാനും കേസ് അട്ടിമറിക്കാനുമുള്ള ശ്രമങ്ങളും വിവിധ തലത്തില്‍ നടക്കുകയാണ്. അപ്പോള്‍ ഞങ്ങള്‍ മിണ്ടാതിരിക്കണമോയെന്നും നികേഷ് കുമാർ ചോദിക്കുന്നു.
about dileep
