Malayalam
ദിലീപിനെ ജയിലിലിട്ട് കൊല്ലാനായിരുന്നു പ്ലാന്‍. അത് നടന്നില്ല. ആ പകയാണ് ദിലീപിനോട്; എന്ത് പോക്രിത്തരമാണ് ഈ ക്രൈംബ്രാഞ്ച് കാട്ടിക്കൂട്ടുന്നത്, സാമാന്യ നീതി പോലും ദിലീപിന് നിഷേധിക്കുന്നു; വൈറലായി എഴുത്തുകാരന്‍ കെപി സുകുമാരന്റെ വാക്കുകള്‍
ദിലീപിനെ ജയിലിലിട്ട് കൊല്ലാനായിരുന്നു പ്ലാന്‍. അത് നടന്നില്ല. ആ പകയാണ് ദിലീപിനോട്; എന്ത് പോക്രിത്തരമാണ് ഈ ക്രൈംബ്രാഞ്ച് കാട്ടിക്കൂട്ടുന്നത്, സാമാന്യ നീതി പോലും ദിലീപിന് നിഷേധിക്കുന്നു; വൈറലായി എഴുത്തുകാരന്‍ കെപി സുകുമാരന്റെ വാക്കുകള്‍
നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കിട്ടാവുന്നത്ര തെളിവുകളും സാക്ഷിമൊഴികളുമെല്ലാം ശേഖരിച്ച് കേസ് ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. ഇതിന്റെ ഭാഗമായി നിരവധി തെളിവുകളാണ് കഴിഞ്ഞ ദിവസം പുറത്തെത്തിയത്. ഇപ്പോഴിതാ ദിലീപിനെ കുറിച്ച് എഴുത്തുകാരന്‍ കെപി സുകുമാരന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ദിലീപിനെതിരെ ഇപ്പോള്‍ നടക്കുന്നത് ശുദ്ധ ചെറ്റത്തരമെന്നാണ് എഴുത്തുകാരന്‍ കെപി സുകുമാരന്‍ പറയുന്നത്. ഇവിടെ സാമാന്യ നീതി പോലും ദിലീപിന് നിഷേധിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നടിയെ പള്‍സര്‍ സുനി ആക്രമിക്കാന്‍ ഉപയോഗിച്ച കാര്‍ ക്രൈം ബ്രാഞ്ചിന് വേണ്ട. ബലാല്‍സംഗം ഷൂട്ട് ചെയ്ത മൊബൈലും ക്രൈം ബ്രാഞ്ചിന് വേണ്ട. എന്നാല്‍, ദിലീപിന്റെ എല്ലാം വേണം. ഇവറ്റകളോട് നാണമില്ലേ എന്ന് ചോദിച്ചിട്ട് ഫലമില്ല. നാണം ഉണ്ടെങ്കില്‍ ഇമ്മാതിരി ചെറ്റത്തരം ചെയ്യില്ലല്ലൊ, എന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ രോഷപ്രകടനം.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെയായിരുന്നു;
എന്ത് പോക്രിത്തരമാണ് ഈ ക്രൈംബ്രാഞ്ച് കാട്ടിക്കൂട്ടുന്നത്. എന്തൊരു പക വീട്ടലാണിത്. ഇവിടെ സാമാന്യ നീതി പോലും ദിലീപിന് നിഷേധിക്കുകയാണല്ലൊ. ദിലീപിനെ ജയിലിലിട്ട് കൊല്ലാനായിരുന്നു പ്ലാന്‍. അത് നടന്നില്ല. ആ പകയാണ് ദിലീപിനോട്. എല്ലാം സഹിക്കാന്‍ ദിലീപിനും കുടുബത്തിനും കരുത്ത് ഉണ്ടാകട്ടെ. ഇവറ്റകളുടെ ഒടുക്കത്തെ കളിക്ക് എന്തായാലും ഒരു അന്ത്യം ഉണ്ടാകുമല്ലൊ. നടിയെ പള്‍സര്‍ സുനി ആക്രമിക്കാന്‍ ഉപയോഗിച്ച കാര്‍ ക്രൈം ബ്രാഞ്ചിന് വേണ്ട. ബലാല്‍സംഗം ഷൂട്ട് ചെയ്ത മൊബൈലും ക്രൈം ബ്രാഞ്ചിന് വേണ്ട. ഇവറ്റകളോട് നാണമില്ലേ എന്ന് ചോദിച്ചിട്ട് ഫലമില്ല.
നാണം ഉണ്ടെങ്കില്‍ ഇമ്മാതിരി ചെറ്റത്തരം ചെയ്യില്ലല്ലൊ. നടിയെ ആക്രമിച്ച എന്നാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത്. അപ്പോള്‍ വെറും അക്രമമേയുള്ളൂ? ബലാല്‍സംഗം ഇല്ലേ? സംഗതി നടിയെ പീഡിപ്പിച്ചു എന്ന കേസില്‍ ഇനി അന്വേഷണം ചുരുക്കം ദിവസങ്ങളേയുള്ളൂ. അന്വേഷണത്തില്‍ ദിലീപിനെതിരെ തെളിവൊന്നും ഇല്ല. എന്തെങ്കിലും ഉണ്ടെങ്കിലല്ലേ തെളിവുണ്ടാകൂ. ക്വട്ടേഷന്‍ കൊടുത്ത് പീഡിപ്പിക്കുന്നത് ലോകത്ത് ആദ്യമാണ് പോലും. എന്നാല്‍ ഇമ്മാതിരി ഒരു കേസാണ് ലോകത്ത് ആദ്യം. എന്തിനാണ് ക്വട്ടേഷന്‍ കൊടുത്തത്?
ആക്രമിക്കാനോ പീഡിപ്പിക്കാനോ ബലാല്‍സംഗം ചെയ്യാനോ അതെല്ലാം കൂടി ഷോര്‍ട്ട് മൂവി ചിത്രീകരിക്കാനോ? എന്തായാലും ആ കേസില്‍ ദിലീപിനെ വെറുതെ വിടുകയാണെങ്കില്‍ പിന്നെയും ദിലീപിനെ വേട്ടയാടാനാണ് ബാലചന്ദ്രകുമാര്‍ എന്ന ഒരു റേപ്പ് പ്രതിയെ മുന്നില്‍ നിര്‍ത്തി അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്നൊരു കള്ളക്കേസ് ഉണ്ടാക്കിയിരിക്കുന്നത്.
ഇങ്ങനെയൊരു കേസ് ഉണ്ടാക്കി സര്‍ക്കാരിന്റെ പണവും കോടതിയുടെ വിലപ്പെട്ട സമയവും ആണ് ക്രൈം ബ്രാഞ്ച് കളയുന്നത്, ഇതിനു ചോദിക്കാനും പറയാനും സര്‍ക്കാരില്‍ ആരുമില്ലേ? ഇങ്ങനെയൊരു വധഗൂഢാലോചന നടന്നിരിക്കും എന്ന് തലയ്ക്ക് വെളിവുള്ള ആരെങ്കിലും വിശ്വസിക്കുമോ? എന്തൊരു നാണം കെട്ട നാറിയ ഏര്‍പ്പാടാണിത്?
അതേസമയം, ദിലീപിന്റെ കാര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തിരുന്നു എന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിലെത്തിയാണ് സ്വിഫ്റ്റ് കാര്‍ പിടിച്ചെടുത്തത്. ഗൂഢാലോചനയിലെ തെളിവാണ് ഈ കാറെന്നാണ് അന്വേഷണസംഘം പറയുന്നത്. 2016ല്‍ പള്‍സര്‍ സുനിയും ബാലചന്ദ്രകുമാറും ദിലീപിന്റെ സഹോദരന്‍ അനൂപും സഞ്ചരിച്ച വാഹനമാണിത്. ദിലീപിന്റെ വീട്ടിലെത്തി പള്‍സര്‍ സുനി മടങ്ങിയതും ഈ കാറിലാണ്.
വീട്ടില്‍ വച്ച് ദിലീപ് പള്‍സര്‍ സുനിക്ക് പണവും കൈമാറിയിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്ന കാര്‍ രേഖാ മൂലം കസ്റ്റഡിയിലെടുത്ത ശേഷം ദിലീപിന്റെ വീട്ടില്‍ തന്നെയിടുകയായിരുന്നു പൊലീസ്. കാര്‍ കൊണ്ടുപോകാന്‍ കഴിയാതിരുന്നതിനേത്തുടര്‍ന്നാണ് അന്വേഷണ സംഘത്തിന്റെ നടപടി. കാര്‍ വര്‍ക് ഷോപ്പിലാണെന്നാണ് ദിലീപ് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിനിടയില്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്.
കാര്‍ കസ്റ്റഡിയിലെടുക്കാനായി പൊലീസ് വര്‍ക് ഷോപ്പിലെത്തിയപ്പോള്‍ വാഹനം അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് അന്വേഷണ സംഘം ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിലെത്തി. വീട്ടുമുറ്റത്ത് കാര്‍ പാര്‍ക് ചെയ്ത നിലയില്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ വാഹനം കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഓടിച്ചുകൊണ്ടുപോകാവുന്ന സ്ഥിതിയിലായിരുന്നില്ല. ആവശ്യപ്പെടുന്ന സമയത്ത് കാര്‍ എത്തിച്ചു നല്‍കണമെന്ന ഉപാധിയില്‍ വാഹനം രേഖാമൂലം കസ്റ്റഡിയിലെടുത്ത ശേഷം അന്വേഷണ സംഘം തിരികെ പോരുകയായിരുന്നു.