താരങ്ങള്‍ ഒടിടിയിലാണ് തങ്ങളുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതെങ്കില്‍ അവരുടെ താരപരിവേഷം അധികം വൈകാതെ ഇല്ലാതാകും, മിന്നല്‍ മുരളി ഒടിടിയില്‍ റിലീസ് ചെയ്തത് നടന്‍ ടൊവിനോ തോമസിന് ഗുണം ചെയ്തില്ലെന്ന് വിജയകുമാര്‍
താരങ്ങള്‍ ഒടിടിയിലാണ് തങ്ങളുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതെങ്കില്‍ അവരുടെ താരപരിവേഷം അധികം വൈകാതെ ഇല്ലാതാകും, മിന്നല്‍ മുരളി ഒടിടിയില്‍ റിലീസ് ചെയ്തത് നടന്‍ ടൊവിനോ തോമസിന് ഗുണം ചെയ്തില്ലെന്ന് വിജയകുമാര്‍
താരങ്ങള്‍ ഒടിടിയിലാണ് തങ്ങളുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതെങ്കില്‍ അവരുടെ താരപരിവേഷം അധികം വൈകാതെ ഇല്ലാതാകും, മിന്നല്‍ മുരളി ഒടിടിയില്‍ റിലീസ് ചെയ്തത് നടന്‍ ടൊവിനോ തോമസിന് ഗുണം ചെയ്തില്ലെന്ന് വിജയകുമാര്‍
നിരവധി പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു മിന്നല്‍ മുരളി. ടൊവിനോ- ബേസില്‍ ജോസഫ് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളായിരുന്നു സിനിമാ പ്രേമികളില്‍ നിന്നും ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ മിന്നല്‍ മുരളി ഒടിടിയില്‍ റിലീസ് ചെയ്തത് നടന്‍ ടൊവിനോ തോമസിന് ഗുണം ചെയ്തില്ലെന്ന് പറയുകയാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റ് വിജയകുമാര്‍.
ചിത്രങ്ങള്‍ ഒടിടി റിലീസ് ചെയ്യുന്നതിനെതിരേ കടുത്ത വിമര്‍ശനമുന്നയിച്ചിരിക്കുകയാണ് വിജയകുമാര്‍. താരങ്ങള്‍ ഒടിടിയിലാണ് തങ്ങളുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതെങ്കില്‍ അവരുടെ താരപരിവേഷം അധികം വൈകാതെ ഇല്ലാതാകുമെന്ന് വിജയകുമാര്‍ പറഞ്ഞു.
സൂര്യയെയും ടൊവിനോ തോമസിനെയും ഉദാഹരണമായി ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. സൂര്യയുടെ ജയ് ഭീമും ടൊവിനോയുടെ മിന്നല്‍ മുരളിയും മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രങ്ങളാണ്. എന്നാല്‍, ഈ രണ്ടു ചിത്രങ്ങളും ഒടിടിയിലാണ് പുറത്തിറങ്ങിയത്. സൂര്യയുടെ ഏറ്റവും നല്ല പടം വന്നിട്ട് പോലും തിയേറ്ററിലേക്ക് ജനം വന്നില്ല.
ടൊവിനോ തോമസ് അയാളുടെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്ത പടമാണ് മിന്നല്‍ മുരളി. ആ പടം കൊണ്ട് ആ നടന് എന്തെങ്കിലും നേട്ടമുണ്ടായെന്ന് നിങ്ങള്‍ക്ക് തോന്നുണ്ടോ? എന്നും അദ്ദേഹം ചോദിച്ചു.
‘ഏതൊരു നടന്റെ സിനിമയും തുടര്‍ച്ചയായി ഒടിടിയില്‍ റിലീസ് ചെയ്താല്‍ അവര്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ നിന്നും നീക്കം ചെയ്യപ്പെടുമെന്ന് താരങ്ങള്‍ മനസ്സിലാക്കണം. ഓരോരുത്തരും ഇപ്പോള്‍ അത് മനസിലാക്കി വരുന്നുണ്ട്’ എന്നും വിജയകുമാര്‍ പറഞ്ഞു. മിന്നല്‍ മുരളി തിയറ്ററില്‍ റിലീസ് ചെയ്തിരുന്നെങ്കില്‍ നാരദന് ഈ ദുരനുഭവം ഉണ്ടാകില്ലായിരുന്നുവെന്നും വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.
നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് കൃഷ്ണ കുമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ...
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്മറഞ്ഞിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും...
അവതാരകയായും നടിയായുമെല്ലാം മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അശ്വതി ശ്രീകാന്ത്. നിരവധി ജനപ്രിയ പരിപാടികളിലൂടെ അവതാരകയായി എത്തി, ജനപ്രിയ പരമ്പരയായ ചക്കപ്പഴത്തിലെ...
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട ഷറഫുദ്ദീന് ടൈറ്റില്‍ കഥാപാത്രമായെത്തിയ ചിത്രമാണ് പ്രിയന് ഓട്ടത്തിലാണ്. ജൂണ്‍ 24ന് പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി...