Connect with us

ഋഷിയെ ട്രോളി സൂര്യയുടെ കുട്ടിത്തം ; സാബുട്ടൻ വന്നത് ആ സത്യം പറയാൻ ആയിരിക്കുമോ?; കൂടെവിടെ പുത്തൻ എപ്പിസോഡ് തകർത്തു !

Malayalam

ഋഷിയെ ട്രോളി സൂര്യയുടെ കുട്ടിത്തം ; സാബുട്ടൻ വന്നത് ആ സത്യം പറയാൻ ആയിരിക്കുമോ?; കൂടെവിടെ പുത്തൻ എപ്പിസോഡ് തകർത്തു !

ഋഷിയെ ട്രോളി സൂര്യയുടെ കുട്ടിത്തം ; സാബുട്ടൻ വന്നത് ആ സത്യം പറയാൻ ആയിരിക്കുമോ?; കൂടെവിടെ പുത്തൻ എപ്പിസോഡ് തകർത്തു !

ഇന്നത്തെ പ്രൊമോ വച്ചുതന്നെ ഞാൻ ഒന്ന് സംസാരിച്ചു തുടങ്ങാം.. സൂര്യ എന്തിനാണ് ഋഷിയെ ഇങ്ങനെ കളിയാക്കുന്നത് . ട്രോൾ ചെയുന്നത്. ഋഷി ശരിക്കും എന്ത് പാവമാണ് അല്ലെ.. ഋഷിയും സൂര്യയും തമ്മിലുള്ള കുട്ടിക്കളി കണ്ടിരിക്കാൻ ഒരു സുഖം തന്നെയാണ്. ഇനി, കുട്ടിക്കളി മാത്രം അല്ല, ഋഷിയുടെ ഉള്ളിൽ നല്ല ഒരു ഫീലിംഗ് ഉണ്ട്. അതിനെ പുറത്തുകൊണ്ടുവരാനും സൂര്യയ്ക്ക് സാധിക്കുന്നുണ്ട്. അത് ചിലപ്പോൾ സൂര്യയോടുള്ള പ്രണയം കൊണ്ട് ആ ഒരു സ്വാതന്ത്ര്യം കൊണ്ട് ഋഷി മനസുതുറക്കുന്നതാകാം..

ഏതായാലും ഇന്നത്തെ സൂര്യ ഋഷി കോംബോ സൂപ്പർ ആണ്. അവിടെ ഋഷി പറയുന്നുണ്ട്, “എന്റെ കാര്യത്തിൽ സംഭവിച്ച പോലെ നമ്മുടെ മക്കൾക്ക് നമ്മളെ ഒരിക്കലും മിസ് ചെയ്യാൻ ഇടയാകരുത് .. എല്ലാ ദിവസവും നമുക്ക് അവരെ കെട്ടിപിടിക്കണം ചേർത്ത് നിർത്തണം , നിറയെ ഉമ്മ കൊണ്ട് മൂടണം നമ്മുടെ മരണം വരെ..,

ആ വാക്കുകളും ആ സംസാര രീതിയും.. ശരിക്കും പരസ്പരം ഒരുപോലെ ചിന്തിക്കുന്ന പാർട്ണർ, അതൊക്കെ ഒരു ഭാഗ്യം ആണ്. ഋഷ്യ പ്രണയം വല്ലാത്ത ഒരു മാജിക് ആണ്. ഇന്നത്തെ എപ്പിസോഡ് ഋഷ്യ പ്രണയത്തിന് മാത്രം അല്ല, മറ്റൊരുപാട് രംഗങ്ങൾക്കും വഴിവെക്കുന്നുണ്ട്.

പിന്നെ ഇന്നലത്തെ എപ്പിസോഡ് കരിപ്പെട്ടി സാബു തകർത്ത്. ശരിക്കും ഞെട്ടിച്ചു, ഒട്ടും പ്രതീക്ഷിച്ചില്ല സാബു വീണ്ടും വരും എന്ന്. ഇപ്പോൾ സാബുവിനെ കണ്ടാൽ സാബുട്ടാ,.. എന്ന് വിളിക്കാൻ തോന്നും . അല്ലെ?

പിന്നെ സാബു വന്നത് വെറുതെ നമ്മളെ കണ്ടിട്ട് പോകാൻ ആയിരിക്കില്ലല്ലോ… സാബു വന്നതിന് പിന്നിൽ ഈ കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഒരു തെളിവ് ഉണ്ടാകും . അതുമാത്രമല്ല, അന്ന് സൂര്യയ്‌ക്കെതിരെ സാബുവിന് കൊട്ടേഷൻ കൊടുത്തത് ആരെന്നു ഋഷി അറിയുന്നുണ്ടെങ്കിലും അതിനു പിന്നിലെ മറ്റ് കാര്യങ്ങൾ ഒന്നും ആരും അന്വേഷിച്ചില്ല. അന്നേ സൂര്യയെ കൊല്ലാൻ ശ്രമിച്ച റാണിയമ്മ , അപ്പോൾ മിത്ര വധ ശ്രമ കേസിൽ സാബുവിന്റെ വരവ് ഉപകാരമാകും എന്നാണ് തോന്നുന്നത്.

സാബുവിന് ആ അപരിചിതനെ കണ്ടെത്താൻ സാധിച്ചാലോ? അത്തരത്തിൽ ഈ കേസിൽ എന്തോ ഒരു ട്വിസ്റ്റ് ഉണ്ട് . ഇനി അടുത്ത ഇന്നത്തെ ഹൈലൈറ്റ് മിത്രയും സൂരജ് സാറും തമ്മിലുള്ള സീൻ ആണ്.

ബോധമില്ലാതെ കിടക്കുന്ന മിത്രയ്ക്ക് ബോധം വെയ്പ്പിക്കാൻ ശ്രമിക്കുകയാണ് സൂരജ് സാർ. അതിന് രണ്ടു അർഥം ഉണ്ട്.. ഒന്ന് പണ്ടേ മിത്രയ്ക്ക് ഒരു ബോധവും ഇല്ലായിരുന്നല്ലോ.. ഏതായാലും സൂരജ് സാർ കറക്ട് ചോദിക്കുന്നുണ്ട്..

“ഋഷിയോട് തനിക്ക് തോന്നിയത് ഒരു റിയൽ ലവ് ആയിരുന്നോ അതോ മറ്റാർക്കും വിട്ടുകൊടുക്കാൻ പറ്റാത്ത ഒരു പൊസസീവ്നെസ് മാത്രം ആയിരുന്നോ?” ഇതാണ് സൂരജ് മിത്രയോട് ചോദിക്കുന്നത്. കൊള്ളാം ഈ ചോദ്യം ഇതുകേൾക്കുന്ന ഓരോരുത്തരും ചോദിക്കണം . നമുക്ക് ഒരാളോട് തോന്നുന്നത് ആത്മാർത്ഥ പ്രണയം ആണെന്ന് എങ്ങനെയാണ് അറിയുക…

പിന്നെ ലക്ഷ്മി ആന്റിയും റാണിയമ്മയോട് ചോദ്യം ചോദിച്ചു തുടങ്ങി.. അതും കൂടി ഒന്ന് കാണണം. പിന്നെ അവസാനമായി ഒരിക്കൽ കൂടി .. സാബുട്ടനെ ഇഷ്ടായോ നിങ്ങൾക്ക്… ഇത്രയ്ക്ക് കുളിപ്പിച്ചെടുക്കണമായിരുന്നോ? എന്നാകും പല പ്രേക്ഷകരും ചോദിക്കുന്നത്. ഏതായാലും ഇന്നത്തെ പോൾ സാബുവിനാകട്ടെ.. നിങ്ങൾ പറഞ്ഞു തുടങ്ങിക്കോ..

about koodevide

More in Malayalam

Trending

Recent

To Top