Connect with us

ആ മുന്നറിയിപ്പ് ലഭിച്ചു… ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നാൽ നാം ആരാധിക്കുന്ന പല വിഗ്രഹങ്ങളും ഉടയും! പാർവതി പറഞ്ഞ വിഗ്രഹങ്ങൾ സൂപ്പർ സ്റ്റാറുകളോ?

Malayalam

ആ മുന്നറിയിപ്പ് ലഭിച്ചു… ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നാൽ നാം ആരാധിക്കുന്ന പല വിഗ്രഹങ്ങളും ഉടയും! പാർവതി പറഞ്ഞ വിഗ്രഹങ്ങൾ സൂപ്പർ സ്റ്റാറുകളോ?

ആ മുന്നറിയിപ്പ് ലഭിച്ചു… ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നാൽ നാം ആരാധിക്കുന്ന പല വിഗ്രഹങ്ങളും ഉടയും! പാർവതി പറഞ്ഞ വിഗ്രഹങ്ങൾ സൂപ്പർ സ്റ്റാറുകളോ?

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് നടി പാര്‍വതി തിരുവോത്ത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ പല വിഗ്രഹങ്ങളും ഉടയുമെന്ന് പാര്‍വതി പറഞ്ഞു. ഒരു പ്രമുഖ ന്യൂസ് ചാനലിനോടായിരുന്നു പാര്‍വതിയുടെ പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നീട്ടിക്കൊണ്ട് പോകാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പാര്‍വതി തിരുവോത്ത് പറഞ്ഞു.

റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാന്‍ നിരവധി സമിതികളുണ്ടാക്കുന്നു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ സ്ത്രീ സൗഹൃദമാകുന്നതെന്നും പാര്‍വതി തിരുവോത്ത് തുറന്ന് പറഞ്ഞു. റിപ്പോര്‍ട്ട് നടപ്പാവാന്‍ ചിലപ്പോള്‍ അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരുമെന്നും പാര്‍വതി പരിഹസിച്ചു. സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ലാത്തത് പലരും മുതലെടുക്കുകയാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

അവകാശ സംരക്ഷണത്തിന് വേണ്ടി സംസാരിച്ചപ്പോള്‍ അവസരം ഇല്ലാതാക്കുമെന്ന മുന്നറിയിപ്പാണ് തനിക്ക് കിട്ടിയത്. തന്നെ മാറ്റി നിര്‍ത്താനും നിശബ്ദയാക്കാനും ശ്രമിച്ചുവെന്നും പാര്‍വതി തുറന്നടിച്ചു. സിനിമയിലെ കരുത്തരായ ചിലരാണ് ആഭ്യന്തര പരിഹാര സെല്ലിനെ എതിര്‍ക്കുന്നത് എന്നും സഹപ്രവര്‍ത്തകര്‍ക്ക് ചൂഷണം നേരിടേണ്ടി വരുന്നത് കണ്ടിരിക്കാന്‍ വയ്യാത്തത് കൊണ്ടാണ് ശബ്ദിച്ചതെന്നും പാര്‍വതി പറഞ്ഞു. നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ട് ഡബ്ല്യു സി സി അംഗങ്ങള്‍ വനിത കമ്മീഷന്‍ അധ്യക്ഷയെ കണ്ടിരുന്നു.

ജസ്റ്റിസ് ഹേമ അധ്യക്ഷയായിട്ടുള്ള മൂന്നംഗ കമ്മീഷനെയാണ് സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ‘വിമണ്‍ ഇന്‍ സിനിമ കളക്ടീവ്’ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. നടി ടി ശാരദ, കെ ബി വല്‍സല കുമാരി (റിട്ട. ഐ എ എസ്.) എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. 2018 മെയ് മാസത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്.

രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സര്‍ക്കാര്‍ സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുന്നത് എന്നതിനാല്‍ കമ്മിറ്റി രൂപീകരണം വലിയ വാര്‍ത്തയായിരുന്നു. മലയാള സിനിമ രംഗത്തെ പ്രവര്‍ത്തകരോട് സംസാരിച്ച് സ്ത്രീകളുടെ വേതനം, തൊഴിലിടങ്ങളിലെ അവസ്ഥ, അവര്‍ നേരിടുന്ന ചൂഷണം എന്നീ പ്രശ്‌നങ്ങള്‍ പഠിച്ച് ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ കമ്മിറ്റിയോട് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഏതാണ്ട് രണ്ട് വര്‍ഷത്തോളം സമയമെടുത്താണ് ഹേമ കമ്മിഷന്‍ അവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ഹേമ കമ്മീഷനെ നിയോഗിച്ചത്. എന്നാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നല്‍കാനാകില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ റിപ്പോര്‍ട്ട് അതേപടി പൊതുരേഖയായി പ്രസിദ്ധീകരിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ പക്ഷം.

More in Malayalam

Trending

Recent

To Top