Malayalam
സീതേന്ദ്രിയത്തില്‍ സീതപ്പെണ്ണ്; കൂടെവിടെയിലെ മിത്ര പോയത് അവിടേക്ക്; അമ്പോ ഇവരുടെ പ്രണയം പൊളി; തമ്പുരാനും തമ്പുരാട്ടിയും ആയി ഇന്ദ്രനും സീതയും ; ആദ്യ എപ്പിസോഡ് ഇങ്ങനെ!
സീതേന്ദ്രിയത്തില്‍ സീതപ്പെണ്ണ്; കൂടെവിടെയിലെ മിത്ര പോയത് അവിടേക്ക്; അമ്പോ ഇവരുടെ പ്രണയം പൊളി; തമ്പുരാനും തമ്പുരാട്ടിയും ആയി ഇന്ദ്രനും സീതയും ; ആദ്യ എപ്പിസോഡ് ഇങ്ങനെ!
ഏറെ കാത്തിരുന്ന സീതയും ഇന്ദ്രനും വീണ്ടും മിനിസ്‌ക്രീനിലെത്തിക്കഴിഞ്ഞു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിന്റെ പ്രിയങ്കരിയായ സീത തിരികെയെത്തുന്നത്. ഒപ്പം സീതയുടെ മാത്രം ഇന്ദ്രനും.. മിനിസ്ക്രീൻ മാജിക്ക് ആണ് സീതേന്ദ്രിയം.
ആദ്യ എപ്പിസോഡ് ഇന്നലെയായിരുന്നു വന്നത്. തുടക്കം തന്നെ ഒരു ഇടിവെട്ട് സീനായിരുന്നു. ഇത്തവണത്തെ കഥയുടെ സീൻ എന്താണെന്ന് കാത്തിരുന്നു കാണണം. ഒരു കാടും അവിടെയുള്ള പഴങ്കഥയുമാണ് തുടക്കത്തിൽ കാണിച്ചത്.. വില്ലന്മാരെ കാണിച്ചു തുടങ്ങിയ സീതപ്പെണ്ണിൽ ആദ്യം തന്നെ ദേവിയായി ഒരുങ്ങിയാണ് സീത എത്തിയത്. സീത കഥയിൽ തമ്പുരാട്ടിയാണ്. രാജാവ് ആയിട്ട് മാണിക്യ വർമ്മ തമ്പുരാന്റെ എഴുന്നള്ളത്ത്… എന്ന് പീഞ്ഞുകൊണ്ട് ആണ് സീതയുടെ ഇന്ദ്രൻ എത്തിയത്…
വർണ്ണാഭമായ എപ്പിസോഡ് ആയിരുന്നു പ്രേക്ഷകർക്ക് മുന്നിൽ ആദ്യം തന്നെ എത്തിയത്. തമ്പുരാനും തമ്പുരാട്ടിയും തമ്മിലുള്ള മാലയിടൽ ചടങ്ങ് ഉഗ്രൻ ആയിരുന്നു. ശരിക്കും രാജാവും രാജ്ഞിയും അല്ല അവർ. അവർ ഇന്നും ഇന്ദ്രനും സീതയും തന്നെയാണ്.. ഹണിമൂൺ ആഘോഷിക്കാൻ വന്നപ്പോൾ മേഘമലയിൽ തങ്ങിയതാണ അവർ. ഒരു പുത്തൻ കഥാതന്നെയാണ് സീതയുടേത്. എന്നാൽ ഇവർക്കിടയിൽ തന്നെ ഒരു വില്ലൻ ഉണ്ട്., അയാൾക്ക് സീതയിലാണ് കണ്ണ്.. അയാൾ മിക്കവാറും ഇന്ദ്രന്റെ കൈ കൊണ്ട് തീരും..
‘സീത’ എന്ന ജനപ്രിയ പരമ്പരയുടെ രണ്ടാംഭാഗമായ ‘സീതപ്പെണ്ണ്’ ആണ് ഫഌവേഴ്‌സ് ടിവിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. സ്വാസികയും ഷാനവാസുമാണ് സീതപ്പെണ്ണിലും നായികാനായകന്മാരായി എത്തുന്നത്. ഇരുവരും ചേർന്നുള്ള പ്രണയനിമിഷങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മാർച്ച് 28 മുതൽ തിങ്കൾ മുതൽ ശനിവരെ രാത്രി 7.30നാണ് പരമ്പര സംപ്രേഷണം ചെയ്യുക.
സ്വാസികയും ഷാനവാസും പ്രധാന വേഷങ്ങളിൽ എത്തിയ സീത എന്ന പരമ്പരയെ നെഞ്ചേറ്റിയത് ജനലക്ഷങ്ങളാണ്. കുടുംബബന്ധങ്ങളുടെ കഥപറഞ്ഞ് പ്രേക്ഷക പ്രീതിനേടിയ പരമ്പരയാണ് സീത. സീരിയൽ താരം സ്വാസ്വികയ്ക്ക് കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തതും ഈ പരമ്പരയായിരുന്നു. സീതയ്ക്ക് പിന്നാലെ തിരക്കേറിയ താരമായി മാറി സ്വാസിക വെള്ളിത്തിരയിലും.
ഇപ്പോൾ സീതയും കൂടെവിടെ സീരിയലും തമ്മിൽ ചെറിയ ബന്ധം വന്നിരിക്കുകയാണ്, ശരിക്കും വലിയ ബന്ധം വരേണ്ടതായിരുന്നു. എന്നാൽ സീതയെ തേടി രാമൻ ഇനി വരില്ല എന്നതുകൊണ്ട് കൂടെവിടെയിലെ ഋഷി ആയിട്ടെത്തുന്ന ബിപിൻ ജോസ് സീതപ്പെണ്ണിൽ ഇനിയുണ്ടായിക്കില്ല…
എന്നാൽ കൂടെവിടെയിലെ മിത്ര എന്ന വില്ലത്തി കഥാപാത്രം ഇനി സീതപ്പെണ്ണിൽ ആണ് ഉണ്ടാവുക. മിത്ര എന്ന കഥാപാത്രമായി കൂടെവിടെയിൽ വന്നിരുന്ന മാൻവി സുരേന്ദ്രൻ ഇപ്പോൾ സീതപ്പെണ്ണിന്റെ ഷൂട്ടിംഗ് തിരക്കിലാണ്.. സ്വാസികയ്ക്ക് ഒപ്പമുള്ള മാനവിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.. ഫ്ലവേഴ്സിൽ ഇതുവരെ സംപ്രേഷണം ചെയ്തിട്ടുള്ള സീരിയലുകളിൽ ഏറ്റവും ഹിറ്റായ സീരിയലുകളിൽ ഒന്ന് കൂടിയായിരുന്നു സീത.
about seethapannu