Connect with us

ഡോക്ടര്‍ മച്ചാനെ അല്പം സൂക്ഷിക്കണം ! ലക്ഷ്മിപ്രിയ അമ്മച്ചി കളിക്കുന്നു ഇത്തവണ തീ പാറും!

Malayalam

ഡോക്ടര്‍ മച്ചാനെ അല്പം സൂക്ഷിക്കണം ! ലക്ഷ്മിപ്രിയ അമ്മച്ചി കളിക്കുന്നു ഇത്തവണ തീ പാറും!

ഡോക്ടര്‍ മച്ചാനെ അല്പം സൂക്ഷിക്കണം ! ലക്ഷ്മിപ്രിയ അമ്മച്ചി കളിക്കുന്നു ഇത്തവണ തീ പാറും!

ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ട് ബിഗ് ബോസ് മലയാളം സീസണ്‍ 4 ആരംഭിച്ചിരിക്കുകയാണ്. തീര്‍ത്തും വ്യത്യസ്തരായ 17 മത്സരാര്‍ത്ഥികളുമായിട്ടാണ് ഇത്തവണ ബിഗ് ബോസ് എത്തിയിരിക്കുന്നത്. മത്സരാര്‍ത്ഥികളില്‍ പലരേയും മലയാളികള്‍ക്ക് അടുത്തറിയാമെങ്കിലും ചിലര്‍ മലയാളികള്‍ക്ക് അത്ര സുപരിചിതരല്ല. ഇവരെ അടുത്തറിയാന്‍ ഈ ഷോയിലൂടെ സാധിക്കും.

ശാലിനി നായര്‍ അമ്മമ്മയുടെ ജന്മദിനമാണ് ഇന്ന്, ഞാനൊഴികെ മറ്റെല്ലാവരും അവിടെയുണ്ടാവും എന്ന് പറഞ്ഞുകൊണ്ട് ആണ് ബിഗ്ഗ് ബോസ് സീസണ്‍ 4 ന്റെ ആദ്യ ദിവസത്തെ എപ്പിസോഡ് ആരംഭിയ്ക്കുന്നത്. കുട്ടി അഖിലും നവീനും അമ്മമ്മയ്ക്ക് ആശംസകള്‍ അറിയിച്ചു. തുടര്‍ന്ന് ഹൗസ് മേറ്റ്‌സുകള്‍ എല്ലാം ചേര്‍ന്ന് പാല് കാച്ചല്‍ നടത്തി. പതിനൊന്നര മണിയോടെയാണ് ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയുടെ ചരിത്രത്തില്‍ ആദ്യമായി പത്ര സമ്മേളനം നടന്നത്. ചുരുക്കം ചില ചോദ്യങ്ങളിലൂടെ പത്ര സമ്മേളനം അവസാനിച്ചു.പത്ര സമ്മേളനത്തില്‍ നിമിഷയോട് ഗെയിം സ്ട്രാറ്റജിയെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. പത്ര സമ്മേളനത്തിന് ശേഷം അശ്വിനും കുട്ടി അഖിലും സൂരജും ബ്ലെസ്സിലിയും എന്താണ് ഗെയിം സ്ട്രാറ്റജി എന്നതിനെ കുറിച്ചുള്ള സംശയങ്ങള്‍ പങ്കുവച്ചു.

തുടര്‍ന്ന് എല്ലാവരും സിറ്റൗട്ടിലെത്തി. ആരൊക്കെയാണ് ബിഗ്ഗ് ബോസ് സീസണ്‍ 4 റിയാലിറ്റി ഷോയില്‍ എത്താന്‍ അര്‍ഹതയില്ലാത്തവരായി തോന്നിയത് എന്ന് തുറന്ന് പറയാനായിരുന്നു ബിഗ് ബോസിന്റെ ആവശ്യം.ഒറ്റ ദിവസത്തെ പരിചയം മാത്രമേ ഇപ്പോള്‍ ഹൗസ്‌മേറ്റ്‌സ് തമ്മില്‍ ഉള്ളൂ. ആര്‍ക്കും ആരെയും പരിചയപ്പെടാനും അടുത്ത് അറിയാനും സാധിച്ചിരുന്നില്ല. കൂടുതല്‍ സംസാരിക്കാത്തവരുടെയും പരിചയമില്ലാത്തവരുടെയും പേരുകളാണ് ഭൂരിഭാഗം ആളുകളും പറഞ്ഞത്. നിമിഷ, അശ്വിന്‍, ദില്‍ഷ എന്നിവരുടെ പേരാണ് ഏറ്റവും അധികം നിര്‍ദ്ദേശിക്കപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ക്ക് മൂന്ന് പേര്‍ക്കുമായി ബിഗ് ബോസ് ഒരു ഗെയിം ഷോ വയ്ക്കുകയും.

അതില്‍ വിജയിച്ച അശ്വിനെ ക്യാപ്റ്റനായി തിരഞ്ഞെടുക്കുകയും ചെയ്തു.അശ്വിനെ ക്യാപ്റ്റനായി തിരഞ്ഞെടുക്കുന്നതിനിടയില്‍ പലതും ബിഗ്ഗ് ബോസ് ഹൗസില്‍ സംഭവിച്ചിട്ടുണ്ട്. അശ്വിന്‍ തന്റെ ജീവിത കഥ വെളിപ്പെടുത്തിയതോടെ പലര്‍ക്കും സിംപതി ഉണ്ടാവുന്നു. എല്ലാവരും കരഞ്ഞ് കൊണ്ടാണ് അശ്വിന്റെ ജീവിത കഥ കേട്ടത്. അച്ഛനും അമ്മയും ഇല്ലാത്ത 22 വര്‍ഷങ്ങളെ കുറിച്ചും ആത്മഹത്യ ചെയ്യാന്‍ പോയതിനെ കുറിച്ചും പട്ടിണി കിടന്നതിനെ കുറിച്ചും എല്ലാം അശ്വിന്‍ സംസാരിച്ചിരുന്നു. പിന്നീട് അശ്വിനെ കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു ഹൗസില്‍.ക്യാപ്റ്റന്റെ ഉത്തരവാദിത്വങ്ങളെ കുറിച്ചും ആനുകൂല്യങ്ങളെ കുറിച്ചും ബിഗ്ഗ് ബോസ് പറഞ്ഞു കൊടുക്കുന്നു.

മുന്‍പൊന്നും ഇല്ലാത്ത ഇത്തവണ, ബിഗ്ഗ് ബോസ് ഹൗസിലുള്ള സ്‌പെഷ്യല്‍ അറ ക്യാപ്റ്റന് ഉള്ളതാണ് എന്നും ബിഗ്ഗ് ബോസ് വെളിപ്പെടുത്തി. ക്യാപ്റ്റന് മാത്രമേ ആ അറയില്‍ പ്രവേശനമുള്ളൂ. ക്യാപ്റ്റന്റെ അനുവാദത്തോടെ ഒരാള്‍ക്ക് വേണമെങ്കില്‍ ആ അറയില്‍ പ്രവേശിക്കാം. ജീവിതത്തിന്റെ അറ്റവും അടിത്തട്ടില്‍ നിന്നും വന്ന താന്‍ ഇന്ന് ഏറ്റവും ഉയര്‍ന്ന നിലയില്‍ നില്‍ക്കുന്ന നിര്‍വൃതിയോടെ അശ്വിന്‍ ഉറങ്ങുന്നതോടെയാണ് ആദ്യ ദിവസത്തെ എപ്പിസോഡ് അവസാനിയ്ക്കുന്നത.

ഇന്ന് പേര് അധികം ആവര്‍ത്തിക്കാത്ത രണ്ട് മൂന്ന് മത്സരാര്‍ത്ഥികളുടെ പെരുമാറ്റം പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. ഒന്ന് ലക്ഷ്മി പ്രിയയാണ്. കൂട്ടത്തില്‍ ഏറ്റവും മുതിര്‍ന്ന ആള്‍ എന്ന അധികാരത്തോടെയാണ് ലക്ഷ്മിപ്രിയയുടെ പെരുമാറ്റം. നിമിഷയെ ഉപദേശിക്കുന്നതൊക്കെ അത്തരത്തിലാണ് വിലയിരുത്തപ്പെടുന്നത്. മറ്റൊന്ന് ഡോക്ടര്‍ മച്ചാന്‍ എന്ന് അറിയപ്പെടുന്ന ഡോക്ടര്‍ റോബിന്‍ ആണ്. പൊതുവെ സയലന്റ് ആണെങ്കിലും സംസാരിക്കാന്‍ തുടങ്ങിയാല്‍ വെട്ടി തുറന്ന് പറയുന്ന പ്രകൃതക്കാരനാണ്. ഇറിട്ടേറ്റ് ചെയ്ത മത്സരാര്‍ത്ഥികളെ കുറിച്ച് എല്ലാം തുറന്ന് പറയുന്നുണ്ട്.

about bigboss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top