Connect with us

അറബിക് കുത്തിന് ചുവട് വെച്ച് ശില്‍പ ഷെട്ടി, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, രാകുല്‍ പ്രീത് സിംഗ്; കോറിയോഗ്രാഫറായി ജോണ്‍ എബ്രഹാം

News

ഇന്ത്യാസ് ഗോട്ട് ടാലന്റ് റിയാലിറ്റി ഷോയുടെ സെറ്റില്‍ വച്ച് സംവിധായകനും കൊറിയോഗ്രാഫറുമായി മാറിയിരിക്കുകയാണ് ജോണ്‍ എബ്രഹാം. തന്റെ വരാനിരിക്കുന്ന ചിത്രമായ അറ്റാക്കിന്റെ പ്രൊമോഷനായി റിയാലിറ്റി ഷോയില്‍ എത്തിയ ജോണ്‍, ബീസ്റ്റ് സിനിമയിലെ അറബിക് കുത്ത് എന്ന പാട്ടിന്റെ ചുവടുകള്‍ ശില്‍പ ഷെട്ടി, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, രാകുല്‍ പ്രീത് സിംഗ് എന്നിവരെ പഠിപ്പിക്കുന്നതായി വീഡിയോയില്‍ കാണാം.

ഗാനത്തില്‍ സൂപ്പര്‍ സ്റ്റാര്‍ വിജയും പൂജാ ഹെഗ്ഡെയും ആണ് അഭിനയിച്ചിരിക്കുന്നത്. വീഡിയോ ശില്‍പ ഷെട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. , ”തമാശ നിറഞ്ഞ നിമിഷങ്ങള്‍. ഡാന്‍സ് ഫ്‌ലോര്‍ ഞങ്ങള്‍ പൊളിക്കുന്നു!” വീഡിയോക്കൊപ്പം ശില്‍പ കുറിച്ചു.

എപ്പിസോഡിനിടെ, ജോണും ശില്‍പയും ‘ദേശി ഗേള്‍’, ‘ഷട്ട് അപ്പ് ആന്‍ഡ് ബൗണ്‍സ്’ എന്നിവയിലും അവതരിപ്പിച്ചു. നേരത്തെ, ഷേപ്പ് ഓഫ് യു എന്ന പേരില്‍ ശില്‍പ ഷെട്ടിയുടെ ടോക്ക് ഷോയിലും ജോണ്‍ പങ്കെടുത്തിരുന്നു. എപ്പിസോഡില്‍, ഫിറ്റ്‌നസിന്റെ പ്രാധാന്യത്തെക്കുറിച്ച് ജോണ്‍ തുറന്നുപറഞ്ഞു. പുരുഷന്മാര്‍ക്ക് ”ഇംപെര്‍ഫെക്ട്” ആകാം എന്നും അദ്ദേഹം പറഞ്ഞു.

അറ്റാക്ക് സിനിമയുടെ പ്രൊമോഷന്റെ തിരക്കിലാണ് ഇപ്പോള്‍ ജോണ്‍.അതില്‍ ജോണ്‍ ഒരു സൈനികനായി അഭിനയിക്കുന്നു. ജാക്വലിന്‍, രാകുല്‍ പ്രീത് എന്നിവരും അറ്റാക്കില്‍ അഭിനയിക്കുന്നു. ചിത്രം ഏപ്രില്‍ ഒന്നിന് റിലീസ് ചെയ്യും.

More in News

Trending