Malayalam
ഞാനിത് പറയുന്നത് സുരേഷേട്ടന് ഇഷ്ടപ്പെടുമോ എന്നറിയില്ല. എന്റെ കയ്യിലാണ് സുരേഷേട്ടന്‍ കാശ് തന്നത്; തുറന്ന് പറഞ്ഞ് അൂപ് മേനോന്‍
ഞാനിത് പറയുന്നത് സുരേഷേട്ടന് ഇഷ്ടപ്പെടുമോ എന്നറിയില്ല. എന്റെ കയ്യിലാണ് സുരേഷേട്ടന്‍ കാശ് തന്നത്; തുറന്ന് പറഞ്ഞ് അൂപ് മേനോന്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് അനൂപ് മേനോന്‍. താരത്തിന്റേതായി ഇപ്പോള്‍ പുറത്തിറങ്ങിയ 21 ഗ്രാംസ് എന്ന ചിത്രം പ്രേക്ഷ പ്രീതി നേടി മുന്നേറുകയാണ്. ഇപ്പോഴിതാ താരം ഒരു അഭമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സാമ്പത്തിക പ്രശ്നത്തില്‍ പെട്ട് നട്ടം തിരിഞ്ഞപ്പോള്‍ സുരേഷ് ഗോപി സഹായിച്ച കഥയാണ് താരം പങ്കുവെച്ചത. സുരേഷ് ഗോപിയെ നായകനാക്കി ദിഫാന്റെ സംവിധാനത്തില്‍ 2014ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഡോള്‍ഫിന്‍സ്. ഈ സിനിമയുടെ ചിത്രീകരണം ഒരു ഘട്ടത്തില്‍ നിന്നുപോയെന്നും പിന്നീട് സുരേഷ് ഗോപിയാണ് പണം മുടക്കി സഹായിച്ചതെന്നും അനൂപ് പറഞ്ഞു.
‘ആദ്യമെഴുതിയ തിരക്കഥയില്‍ നിന്നുമുള്ള ചില ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ പൈസ ഇല്ലാത്തതുകൊണ്ട് മാറ്റി ഷൂട്ട് ചെയ്ത സിനിമയാണ് ഡോള്‍ഫിന്‍സ്. ഡോള്‍ഫിന്‍സില്‍ എല്ലാവരും ഏറ്റവും ഇഷ്ടപ്പെടുന്നത് അതിന്റെ ക്‌ളൈമാക്‌സാണ്. സാമ്പത്തികം ഇല്ലാത്തതുകൊണ്ട് ഒരു പോയിന്റ് കഴിഞ്ഞ് ഇത് മുന്നോട്ട് പോയില്ല. സുരേഷ് ഗോപി കാശ് തന്നിട്ടാണ് ഒരു ഘട്ടത്തില്‍ നിന്നു പോയ ആ സിനിമ മുന്നോട്ട് പോയത്.
ഞാനിത് പറയുന്നത് സുരേഷേട്ടന് ഇഷ്ടപ്പെടുമോ എന്നറിയില്ല. എന്റെ കയ്യിലാണ് സുരേഷേട്ടന്‍ കാശ് തന്നത്. നീ ഈ പടം തീര്‍ക്കണം. എനിക്ക് അത്രയും ഇഷ്ടപ്പെട്ട സിനിമയാണ് എന്ന് പറഞ്ഞു. അങ്ങനെയാണ് ഡോള്‍ഫിന്‍സ് തീര്‍ത്തത്,’ അനൂപ് മേനോന്‍ പറഞ്ഞു. അനൂപ് മേനോന്‍ തിരക്കഥയൊരുക്കിയ ചിത്രത്തില്‍ കല്‍പന, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, മേഘ്‌ന രാജ്, സൈജു കുറുപ്പ്, നന്ദു, മധു തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.