Connect with us

അലീന അമ്പാടി മോതിരമാറ്റം നടക്കും; അമ്പാടി എത്തുംമുന്നേ അപർണ്ണയെ കൊല്ലാൻ ജിതേന്ദ്രൻ ;ഗജനി തീർന്നു; ‘അമ്മ അറിയാതെ നാളെ അറിയാം!

Malayalam

അലീന അമ്പാടി മോതിരമാറ്റം നടക്കും; അമ്പാടി എത്തുംമുന്നേ അപർണ്ണയെ കൊല്ലാൻ ജിതേന്ദ്രൻ ;ഗജനി തീർന്നു; ‘അമ്മ അറിയാതെ നാളെ അറിയാം!

അലീന അമ്പാടി മോതിരമാറ്റം നടക്കും; അമ്പാടി എത്തുംമുന്നേ അപർണ്ണയെ കൊല്ലാൻ ജിതേന്ദ്രൻ ;ഗജനി തീർന്നു; ‘അമ്മ അറിയാതെ നാളെ അറിയാം!

കഴിഞ്ഞ ദിവസം ഒരുപാട് ചോദ്യങ്ങൾ ബാക്കിനിർത്തിയാണ് എപ്പിസോഡ് അവസാനിപ്പിച്ചത്. അതിൽ നമ്മൾ ഏറെ നാളായി കാത്തിരിക്കുന്നത് അലീന അമ്പാടി വിവാഹ നിശ്ചയം കാണാനായിട്ടാണ്.. അതോടൊപ്പം അപർണ്ണയ്ക്ക് ഒന്നും സംഭവിക്കരുത് എന്നും എല്ലാ പ്രേക്ഷകരും ആഗ്രഹിക്കുന്നുണ്ട്. അമ്പാടി ഉറപ്പായും അനിയത്തിയെ രക്ഷിക്കാൻ പാഞ്ഞെത്തുമെന്നറിയാം.. എന്നാൽ അല്പം വൈകും.. ആ സമയം കൊണ്ട് അപർണ്ണയ്ക്ക് എന്താകും അസംഭവിക്കുക..

അങ്ങനെ കുറെ ചോദ്യങ്ങൾ ബാക്കിനിൽക്കുകയാണ്. അപ്പോൾ നമുക്ക് പുതിയ ഒരു കാര്യം കൂടി പറയേണ്ടതുണ്ട്. ഒരു കഥയെന്ന തരത്തിൽ നമ്മൾ ഇതിനെ കാണുമ്പോഴും ഇതിലെ ഓരോ കഥാപാത്രങ്ങളും വളരെ പ്രധാനപ്പെട്ടതാണ്.. മഹാദേവൻ എടുക്കുന്ന തീരുമാനം.. ശരിയ്ക്കും മഹിയുടെ സ്വന്തം മകൾ അപർണ്ണയാണ്. എന്നാൽ അലീനയെ മകളെപ്പോലെ കാണാൻ സാധിക്കുന്നത് മാഹിയുടെ ഒരു സ്വഭാവ സവിഷേതയാണ്..

ഒരു അച്ഛൻ എന്ന സ്ഥാനം അലീനയ്ക്ക് മഹിയും കൊടുക്കുകയാണ്. അതുകൊണ്ടാണ് അലീനയുടെ വിവാഹനിശ്ചയം നടക്കുകന്നത്. അപ്പോൾ ആ മുഹൂർത്തം വരെ മഹി പിടിച്ചു നിൽക്കുന്നുണ്ടെങ്കിലും അവസാനം മഹി കുഴഞ്ഞുവീഴുകയാണ്.. ആർക്കും അപ്പോഴും കാര്യം അറിയില്ല.. അങ്ങനെ ഡൊമനിക് സാർ ആണ് എല്ലാം തുറന്നുപറയുക..

ഈ സമയം അപർണ്ണയെ ഗജനി തട്ടികൊണ്ട് പോയിട്ടുണ്ടെന്ന് അറിയാവുന്ന രണ്ടുപേർ അവരാണല്ലോ… അപ്പോൾ സംഭവം അറിയുന്നതോടെ ഏറെ ദുഖത്തിലാകുന്നത് അലീനയാണ്.. അപർണ്ണയെ കുറ്റപ്പടുത്തിയതിലും അലീനയ്ക്ക് വേദനയുണ്ട് . പിന്നെ നീരജ സംഭവം അറിയുന്നയുടൻ ദേഹം കുഴഞ്ഞ പോലെ വീഴും.. പക്ഷെ ഇവിടെ മറ്റൊരു ട്വിസ്റ്റ്, അലീനയുടെയും അമ്പാടിയുടെയും തമ്മിലുള്ള വിവാഹ നിശ്ചയം നടക്കും എന്നുള്ളത് ഏറെക്കുറെ ഉറപ്പായി. ഇതെല്ലം സചിയറിയുന്നുണ്ട്‌ ..

അപ്പോൾ അവരുടെ പ്രശ്നം , അപർണ്ണയെ തട്ടികൊണ്ട് വന്നു അവർ ഒരു സീൻ ഉണ്ടാക്കി. അടങ്ങിയൊതുങ്ങി കൂട്ടിൽ കിടന്ന സിംഹത്തെ കുത്തി പുറത്തേയ്ക്ക് വലിച്ചിട്ടു. ഇപ്പോഴിതാ അമ്പാടിയുടെ കൈയിൽ നിന്നും ഇടി കിട്ടുമെന്നുമായി സച്ചി കെണിയിൽ പെട്ടതും എന്നാൽ അപർണ്ണ രക്ഷപെടുമെന്നുമായി.. അതാണ് ശരിക്കും ഇനി നടക്കാൻ പോകുന്നത്.

പറഞ്ഞപ്പോൾ കഥ തീർന്നു.. പക്ഷെ അതൊന്നും അത്ര പെട്ടന്ന് സംഭവിക്കില്ല.. അപർണ്ണയെ മൃഗീയമായി കൊല്ലാൻ തന്നെയാണ് ഇനി ഗജനിയുടെ തീരുമാനം. ഗജനി വിചാരിച്ചത് നടന്നില്ല . അപ്പോൾ ഇനി ഗജനി അപർണ്ണയെ ഒരു ആത്മഹത്യാ ആക്കിമാറ്റി കൊന്നുതള്ളും. എന്നാൽ അതിലേക്ക് ചിന്തിച്ചു മുന്നോട്ട് പോകുമ്പോഴേക്കും അവിടെ അമ്പാടി എത്തുകയാണ് .

അമ്പാടി ഗജനി സീൻ എത്രയും വേഗം എത്തണം എന്നാണ് എല്ലാ പ്രേക്ഷകരും ആഗ്രഹിക്കുന്നത്. അവരുടെ സീൻ വരുക ആ മലമുകളിൽ വച്ചിട്ടാകും.. എനിക്ക് തോന്നുന്നത് അത് തേവലമലയാണ് എന്ന്/ കൂടെവിടെയിൽ കണ്ട തേവർമലയിലേക്ക് ഗജനി അപർണ്ണയെ എടുത്തോണ്ട് പോകുകയാണോ? ഏതായാലും അമ്പാടിയും അങ്ങോട്ട് എത്തും .

അങ്ങനെ വില്ലനും നായകനും തമ്മിൽ അടിയാകുമ്പോൾ അപ്പോഴും നിങ്ങളിൽ പലരും ചോദിക്കുക അലീനയുടെയും അമ്പാടിയുടെയും വിവാഹ നിശ്ചയത്തിന് കാത്തിരിക്കുന്നത് വെറുതെയാകുമോ..?എന്നാൽ കേട്ടോ ഇല്ല.. അമ്പാടി അലീന മോതിരമാറ്റം കാണാൻ കാത്തിരിക്കുന്നവർക്ക് നിരാശയല്ല ഫലം..

നിങ്ങൾ ആ പ്രൊമോ ശരിച്ചു നോക്കിയേ.. മഹി തളർന്നു വീഴുമ്പോൾ അലീന കൈ കൾ കോർത്തുപിടിച്ചു നാണിച്ചിരിക്കുകയാണ് .. ആ കൈയിൽ മോതിരം അണിഞ്ഞതിന്റെ സൂചനയുണ്ട്… ആ ഒരു മുഹൂർത്തം കഴിഞ്ഞ ശേഷമാണ് മഹി വീഴുന്നത്.. പിന്നെ ഇനി പറയാനുണ്ടോ.. മഹിയ്ക്ക് ഒന്നും സംഭവിക്കില്ല.. അതുപോലെ അപര്ണയ്ക്കും.. അപ്പോൾ വരാനിരിക്കുന്ന ആഴ്ചയിൽ ഏതായാലും അലീന അമ്പാടി വിവാഹ നിശ്ചയം ഉറപ്പ്…

about amma ariyathe

More in Malayalam

Trending

Recent

To Top