Connect with us

ആ സീരിയലും അവസാനിച്ചത് പ്രേക്ഷകരെ നിരാശപ്പെടുത്തി; ഇതെന്തൊരു കഷ്ടമാണ്, ഒന്നിനും നല്ലൊരു ക്ലൈമാക്സ് ഇല്ല; നശിപ്പിച്ചു കുളമാക്കി തീർത്തു; എന്റെ കുട്ടികളുടെ അച്ഛന്‍ അവസാനിച്ചു!

Malayalam

ആ സീരിയലും അവസാനിച്ചത് പ്രേക്ഷകരെ നിരാശപ്പെടുത്തി; ഇതെന്തൊരു കഷ്ടമാണ്, ഒന്നിനും നല്ലൊരു ക്ലൈമാക്സ് ഇല്ല; നശിപ്പിച്ചു കുളമാക്കി തീർത്തു; എന്റെ കുട്ടികളുടെ അച്ഛന്‍ അവസാനിച്ചു!

ആ സീരിയലും അവസാനിച്ചത് പ്രേക്ഷകരെ നിരാശപ്പെടുത്തി; ഇതെന്തൊരു കഷ്ടമാണ്, ഒന്നിനും നല്ലൊരു ക്ലൈമാക്സ് ഇല്ല; നശിപ്പിച്ചു കുളമാക്കി തീർത്തു; എന്റെ കുട്ടികളുടെ അച്ഛന്‍ അവസാനിച്ചു!

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത് കൊണ്ടിരിക്കുന്ന ഹിറ്റ് സീരിയലായിരുന്നു എന്റെ കുട്ടികളുടെ അച്ഛന്‍. പൂജിത മേനോന്‍, ടെസ്സ ജോസഫ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന സീരിയല്‍ ക്ലൈമാക്‌സിലേക്ക് എത്തിയിരിക്കുകയാണ്. അനുപമ എന്ന വീട്ടമ്മയുടെ ജീവിതത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളുമൊക്കെയായിരുന്നു എന്റെ കുട്ടികളുടെ അച്ഛന്‍ എന്ന സീരിയലിന്റെ ഇതിവൃത്തം. അനുപമയുടെ ഭര്‍ത്താവ് അശോകും കോളേജില്‍ കാമുകിയായിരുന്ന സംഗീതയും വീണ്ടും ഒരുമിക്കുന്നതോടെയാണ് കഥയില്‍ ട്വിസ്റ്റ് വരുന്നത്.

നല്ലൊരു കുടുംബബന്ധം അവിടെ തകര്‍ന്നടിഞ്ഞു. എന്നാല്‍ കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയതോടെ വലിയ പരാജയമായി മാറുകയായിരുന്നു. ഇപ്പോഴിതാ അനുപമയുടെയും മക്കളുടെയും കഥ ഇവിടെ അവസാനിക്കാന്‍ പോവുകയാണെന്ന് പറഞ്ഞാണ് അണിയറ പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്. എന്നാല്‍ മുന്‍പൊരിക്കല്‍ ക്ലൈമാക്‌സ് ആയെന്ന് പറഞ്ഞ് അണിയറ പ്രവര്‍ത്തകര്‍ വന്നതിനെ പറ്റിയുള്ള ചോദ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരികയാണ്.

സത്യങ്ങളൊക്കെ അങ്ങോട്ടുമിങ്ങോട്ടും തിരിച്ചറിഞ്ഞതോട് കൂടി അനുപമയുടെയും മക്കളുടെയും പ്രശ്‌നങ്ങളൊക്കെ അവസാനിച്ചു. ഇതോടെ എന്റെ കുട്ടികളുടെ അച്ഛന്‍ എന്ന സീരിയല്‍ അവസാനിക്കുകയാണെന്ന വ്യക്തമായി. പക്ഷേ പ്രൊമോ വീഡിയോയ്ക്ക് താഴെ വിമര്‍ശനങ്ങളുമായിട്ടാണ് ചിലര്‍ എത്തുന്നത്. ‘നന്നായി ഈ സീരിയല്‍ വേഗം അവസാനിപ്പിക്കുകയാണ് വേണ്ടത്. ഇതൊക്കെ ആദ്യം മുതലേ കണ്ടിരുന്നതാണ്. പിന്നെ നിര്‍ത്തുകയായിരുന്നു.

എല്ലാം സീരീയലും അവസാനം കൊണ്ട് പോയി നശിപ്പിക്കാൻ ഈ ചാനലിനറിയാം , നല്ല സീരിയലുകൾ കൊണ്ടുവരുന്നതുപോലെ തന്നെയായിരുന്നു തുടക്കത്തിൽ ഈ സീരീയൽ കൊണ്ടുവന്നതും . പക്ഷേ Second Part ലോക ദുരന്തം ആയി.. എന്നിങ്ങനെ പോകുന്നു വിമർശനം..

അതേസമയം ഹിന്ദി സീരിയൽ പോലെ നന്നായി അവസാനിപ്പിച്ചു എന്നഭിപ്രായപ്പെടുന്നവരും ഉണ്ട്.

മഞ്ഞുരുകും കാലം, ഭ്രമണം , അനിയത്തി, അതുപോലെ ഉള്ള നല്ല സീരിയലുകള്‍ ഇന്നും മനസ്സില്‍ ഉണ്ട്. അതുപോലെ ഉള്ള നല്ല കഥകള്‍ അവതരിപ്പിക്കാന്‍ മനോരമ ശ്രമിക്കണം. അല്ലെങ്കില്‍ ഈ സീരിയലുകള്‍ ഒന്നും കൂടി ഒന്ന് റീ ടെലികാസ്റ്റ് ചെയ്യണമെന്നാണ് ഒരു ആരാധകന്റെ ആവശ്യം. എത്ര നന്നായിട്ട് തീര്‍ക്കണ്ട സീരിയല്‍ ആയിരുന്നു. അവസാനം അത് കൊണ്ട് കുളമാക്കി കളഞ്ഞു. മഴവി ല്‍ മനോരമയിലെ എല്ലാം സീരീയലുകളുടെയും അവസാനം ഇങ്ങനെ തന്നെയാണ. ക്ലൈമാക്‌സ് കൊണ്ട് പോയി നശിപ്പിക്കാന്‍ മഴവില്ലിന് നന്നായി അറിയാം.

എന്റെ കുട്ടികളുടെ അച്ഛന്‍ തുടക്കത്തില്‍ നല്ല സീരീയല്‍ ആയിരുന്നു. പക്ഷേ രണ്ടാം ഭാഗത്തിലേക്ക് വന്നപ്പോള്‍ ലോക ദുരന്തം ആയി. മഴവില്‍ മനോരമ ഒരു സീരിയല്‍ കൊണ്ടു വരുമ്പോള്‍ വലിയ ഹൈപ് കൊടുക്കും. എന്നാല്‍ ക്ലൈമാക്‌സ് എങ്ങനെയൊക്കെയോ ചവിട്ടി കൂട്ടി നിര്‍ത്തും. ഏതാണ്ട് ഒന്നോ രണ്ടോ സീരിയല്‍ ഒഴിച്ചാല്‍ ബാക്കി എല്ലാം അങ്ങനെ തന്നെയാണ്. ഇങ്ങനെ ആണെങ്കില്‍ സീരിയലുകള്‍ നിര്‍ത്തി ആ സമയം നല്ല വല്ല സിനിമയും ഇടുന്നതാണ് നല്ലത്.

വിനീതും അനുപമയും തമ്മിലുള്ള കല്യാണം കാണാന്‍ കാത്തിരുന്ന ദിവസങ്ങള്‍ ഒത്തിരിയാണ്. എന്നാല്‍ അവിടെയും ട്വിസ്റ്റ് കൊടുത്ത് കഥ നശിപ്പിക്കുകയാണ് ചെയ്തത്. അവസാനത്തിലേക്ക് എത്തിയപ്പോള്‍ നായകന്മാരൊന്നും ഇല്ലാത്തതും നിരാശ നല്‍കുന്നതാണെന്ന് ആരാധകര്‍ പറയുന്നു.

ആഴ്ചകള്‍ക്ക് മുന്‍പാണ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന രാക്കുയില്‍ സീരിയലും അവസാനിക്കുന്നത്. പ്രേക്ഷക പ്രശംസ നേടി സൂപ്പര്‍ഹിറ്റായി സംപ്രേക്ഷണം ചെയ്തിരുന്ന സീരിയലിനും നല്ലൊരു ക്ലൈമാക്‌സ് ലഭിക്കാതെ അവസാനിപ്പിക്കുകയായിരുന്നു. അന്നേരവും പ്രേക്ഷകര്‍ സമാനമായ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു.

about ente kuttikalude achan

More in Malayalam

Trending

Recent

To Top