Connect with us

ആ ദിനം വീണ്ടും വന്നെത്തി! ആഘോഷം തുടങ്ങി, കിടിലൻ സർപ്രൈസ്, മീനാക്ഷിയെ ഞെട്ടിച്ചുക്കളഞ്ഞു! ചിത്രങ്ങൾ വൈറൽ! ഏറ്റെടുത്ത് ആരാധകർ

Malayalam

ആ ദിനം വീണ്ടും വന്നെത്തി! ആഘോഷം തുടങ്ങി, കിടിലൻ സർപ്രൈസ്, മീനാക്ഷിയെ ഞെട്ടിച്ചുക്കളഞ്ഞു! ചിത്രങ്ങൾ വൈറൽ! ഏറ്റെടുത്ത് ആരാധകർ

ആ ദിനം വീണ്ടും വന്നെത്തി! ആഘോഷം തുടങ്ങി, കിടിലൻ സർപ്രൈസ്, മീനാക്ഷിയെ ഞെട്ടിച്ചുക്കളഞ്ഞു! ചിത്രങ്ങൾ വൈറൽ! ഏറ്റെടുത്ത് ആരാധകർ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റേത്. കാവ്യയുടേയും മീനാക്ഷിയുടെയും മഹാലക്ഷിയുടേയും വിശേഷങ്ങൾ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദീലിപ്

മീനാക്ഷിയുടെ ഇരുപത്തിയൊന്നാം പിറന്നാൾ ദിനമാണ് ഇന്ന്. പിറന്നാളുകാരിക്ക് ആരാധകരും സുഹൃത്തുക്കളും ആശംസയറിയിച്ച് എത്തുന്നുണ്ട് .രാത്രി മുതൽ തന്നെ സോഷ്യൽമീഡിയ വഴി മീനാക്ഷിക്ക് ആരാധകരുടേയും പ്രിയപ്പെട്ടവരുടേയും പിറന്നാൾ ആശംസ പ്രവാഹമാണ്.

ആശംസയറിയിച്ചുകൊണ്ട് ഉറ്റ സുഹൃത്തും നടിയുമായ നമിത പ്രമോദ് പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വൈറലായി മാറുന്നത്. ആത്മ സുഹൃത്തിന് ആശംസയറിച്ചുകൊണ്ടുള്ള നമിതയുടെ പോസ്റ്റിനു പക്ഷെ കമന്റ് സെക്ഷൻ ഓഫ് ചെയ്തിരിക്കുകയാണ്. ‘നിന്റെ ഹൃദയത്തേയും ദയയേയും സൗമ്യതയേയും ഞാൻ ആരാധിക്കുന്നു. നീ നീയായിരിക്കുക… എല്ലായ്പ്പോഴും നിന്റെ മികച്ചതാവുക… നല്ല ആരോഗ്യവും സന്തോഷവും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ…’ എന്നാണ് മീനാക്ഷിക്കായി നമിത കുറിച്ചത്. ഒപ്പം മീനാക്ഷിയെ ചുമലിലേറ്റി നിൽക്കുന്ന ചിത്രവും നമിത പങ്കുവെച്ചു. മീനാക്ഷിയെ കുറിച്ച് ചോദിച്ചാൽ വാ തോരാതെ സംസാരിക്കും നമിത. അത്രത്തോളം അടുത്ത സുഹൃത്തുക്കളാണ് ഇരുവരും.

മീനാക്ഷിയുടെ കുട്ടിക്കാലം മുതലുള്ള ഫോട്ടോകൾ കോർത്തിണക്കിയാണ് ആരാധകർ പിറന്നാൾ ആശംസകൾ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷവും മീനാക്ഷിക്കായി ദിലീപ് ആഘോഷമായ ബർത്ത് ഡേ പാർട്ടി നടത്തിയിരുന്നു. ദിലീപിനും കാവ്യയ്ക്കും പുറമെ മീനാക്ഷിയുടെ സുഹൃത്തുക്കളും പാർട്ടിയിൽ പങ്കെടുത്തിരുന്നു.

ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ഉണ്ടെങ്കിലും വല്ലപ്പോഴും മാത്രമാണ് മീനാക്ഷി പോസ്റ്റുകൾ പങ്കുവെക്കുന്നത്. 2020ൽ ആണ് മീനാക്ഷി സോഷ്യൽമീഡിയയിൽ അകൗണ്ട് തുറന്നത്. മൂന്ന് ലക്ഷത്തിനടുത്ത് ആരാധകരെ ചുരുങ്ങിയ സമയം കൊണ്ട് മീനാക്ഷി സ്വന്തമാക്കി. അച്ഛനേയും അമ്മയേയും പോലെ കലയോട് താൽപര്യമുള്ളയാളാണ് മീനാക്ഷിയും. തുടക്കത്തിൽ നാദിർഷയുടെ മക്കൾക്കൊപ്പവും നമിതയ്ക്കൊപ്പുമെല്ലാം അച്ഛൻ ദിലീപിന്റെ സിനിമയിലെ കോമഡി സീനുകൾക്ക് ഡബ്സ്‌മാഷ് ചെയ്ത് മീനാക്ഷി പങ്കുവെക്കാറുണ്ടായിരുന്നു. അന്ന് വലിയ പ്രശംസയും മീനാക്ഷിക്ക് ലഭിച്ചിരുന്നു. അഭിനയത്തിൽ‌ മീനാക്ഷിക്കും ഒരു കൈ നോക്കാവുന്നതാണ് എന്നാണ് അന്ന് വീഡിയോ കണ്ട് പ്രേക്ഷകരിലേറെയും കുറിച്ചത്. അഭിനയത്തിന് പുറമെ നൃത്തത്തിലും കേമിയാണ് മീനാക്ഷി. മീനാക്ഷിയുടെ കോറിയോഗ്രാഫിയെക്കുറിച്ച് നമിത പ്രമോദ് നൃത്തം ചെയ്യുന്ന വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു. കൂടാതെ പദ്മാവതിലെ ഗാന്തതിന് ചുവട് വെക്കുന്ന വീഡിയോയും മീനാക്ഷി തന്നെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

More in Malayalam

Trending

Recent

To Top