ഈ അടുത്തൊരു മഹാനടന്റെ പടം ഇറങ്ങി…. ഇന്റര്‍വെല്‍ ആയപ്പോള്‍ ആള്‍ക്കാര്‍ ഇറങ്ങി ഓടി.. പിന്നീട് ഒരു പൊട്ടനും ഉണ്ടായില്ല ഈ പടം കാണാന്‍! ഫാന്‍സ് വിചാരിച്ചത് കൊണ്ട് ഒരു സിനിമയും നന്നാകാനും പോകുന്നില്ല ചീത്തയാകാനും പോകുന്നില്ല;ആരാധകരെ നിരോധിക്കണമെന്ന് നടന്‍ വിനായകന്‍

ഇടവേളയ്ക്ക് ശേഷം നവ്യാ നായർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഒരുത്തീ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നടൻ വിനായകന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രവും ഇത് തന്നെയാണ്. ഈ അവസരത്തിൽ ഫാൻസുകാരെ കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്
ആരാധകരെ നിരോധിക്കണമെന്നാണ് വിനായകൻ പറയുന്നത് . ഫാന്‍സുകാര്‍ മണ്ടന്മാരാണെന്നും ഇവര്‍ വിചാരിച്ചാല്‍ മലയാള ചലചിത്ര മേഖലയില്‍ ഒരു സിനിമയും നന്നാകാനും ചീത്തയാകാനും പോകുന്നില്ലെന്നും വിനായകന്‍ പറഞ്ഞു. നവ്യ നായരേയും വിനായകനേയും പ്രധാന കഥാപാത്രങ്ങളാക്കി വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’യുടെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിനായകന്‍.
വിനായകന്റെ വാക്കുകള്‍
ഫാന്‍സുകാരെന്ന മണ്ടന്മാര്‍ വിചാരിച്ചാല്‍ ഒന്നും നടക്കില്ല. ഈ അടുത്തൊരു മഹാനടന്റെ പടം ഇറങ്ങി. അതുകഴിഞ്ഞു നാലര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു കമെന്റ് കണ്ടു. ഒന്നരക്കോടി, പടം തുടങ്ങിയത് പന്ത്രണ്ടര മണിക്കാണ്. ഇന്റര്‍വെല്‍ ആയപ്പോള്‍ ഒന്നരയ്ക്ക് ആള്‍ക്കാര്‍ ഇറങ്ങി ഓടി എന്നാണ് ഈ പറയുന്നത്. ഇവിടുത്തെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറിന്റെ പടമാണ്. പിന്നീട് ഒരു പൊട്ടനും ഉണ്ടായില്ല ഈ പടം കാണാന്‍. പിന്നെ ഇവര്‍ വിചാരിച്ചു ഈ പണി നടക്കില്ല. ഈ ഫാന്‍സ് വിചാരിച്ചത് കൊണ്ട് ഒരു സിനിമയും നന്നാകാനും പോകുന്നില്ല ചീത്തയാകാനും പോണില്ല. ഇതെല്ലാം വെറും ജോലിയില്ലാത്ത തെണ്ടികളാണ്. അത്രയേയുള്ളു.
ഫാന്‍സ് ഷോ നിരോധിക്കണോ, എന്ന ചോദ്യത്തിന് ഫാന്‍സിനെ തന്നെ നിരോധിക്കണം എന്നായിരുന്നു മറുപടി. ‘ആരാണ് ഈ ഫാന്‍സിനെ ചുമന്നുകൊണ്ടു നടക്കുന്നത്. ഈ ഞാനല്ലേ, എന്നെ നിങ്ങള്‍ നിരോധിക്കു. അപ്പോള്‍ പിന്നെ ഫാന്‍സ് ഉണ്ടാവില്ലെല്ലോ. അതാണ് ഞാന്‍ നേരത്തെ പറഞ്ഞതെന്ന്. ഒന്നരക്കോടിയെന്ന്. ഇവിടുത്തെ ഏറ്റവും വലിയ നടനാണ്. പേര് ഞാന്‍ പറയുന്നില്ലന്നേയുള്ളൂ’, വിനായകന്‍ കൂട്ടിച്ചേര്‍ത്തു.
ടൊവിനോ നായകനാകുന്ന ‘തല്ലുമാല’ സോഷ്യൽ മീഡിയയിലും പുറത്തും വലിയ ശ്രദ്ധയാണ് നേടുന്നത്. ഓഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്...
“മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. 2012ൽ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 2013ൽ ഇറങ്ങിയ ദുൽഖർ...
മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന യുവനടന്മാരില് ഒരാളാണ് ഫഹദ് ഫാസില്‍. ഫഹദിന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യത...