Connect with us

തുമ്പിയുടെ പ്രണയഹംസമായി ശ്രേയയെ വിളിച്ച് ആ അടവ്; പൊളിച്ചടുക്കി കൈയിൽ കൊടുത്ത് ശ്രേയ; പാമ്പ് കൊത്തുന്നത് പവിത്രയെ തന്നെയോ?; ശ്വാസം അടക്കിപ്പിടിച്ച് കാണാം തൂവൽസ്പർശം പുത്തൻ എപ്പിസോഡ്!

Malayalam

തുമ്പിയുടെ പ്രണയഹംസമായി ശ്രേയയെ വിളിച്ച് ആ അടവ്; പൊളിച്ചടുക്കി കൈയിൽ കൊടുത്ത് ശ്രേയ; പാമ്പ് കൊത്തുന്നത് പവിത്രയെ തന്നെയോ?; ശ്വാസം അടക്കിപ്പിടിച്ച് കാണാം തൂവൽസ്പർശം പുത്തൻ എപ്പിസോഡ്!

തുമ്പിയുടെ പ്രണയഹംസമായി ശ്രേയയെ വിളിച്ച് ആ അടവ്; പൊളിച്ചടുക്കി കൈയിൽ കൊടുത്ത് ശ്രേയ; പാമ്പ് കൊത്തുന്നത് പവിത്രയെ തന്നെയോ?; ശ്വാസം അടക്കിപ്പിടിച്ച് കാണാം തൂവൽസ്പർശം പുത്തൻ എപ്പിസോഡ്!

ഇന്നത്തെ എപ്പിസോഡ് ആ ഒരു ത്രില്ലെർ ഒക്കെ കഴിഞ്ഞു ഒന്ന് റെസ്റ്റ് എടുക്കാൻ വേണ്ടി തന്നതാണ് എന്ന് തോന്നുന്നുണ്ട്.. പിന്നെ ആ പാമ്പ് എങ്ങും പോയിട്ടില്ല, പക്ഷെ അതിനെ കുറിച്ച് എനിക്ക് ടെൻഷൻ ഇല്ലാത്തത് വേറെയൊന്നും കൊണ്ടല്ല , ആ പാമ്പ് കാത്തിരിക്കുന്നത് അവിനാഷിനെയാണ് , അല്ലാതെ ആ വീട്ടിലെ വേറെ ആരെയും ഒന്നും ചെയ്യാൻ പോകുന്നില്ല..

പിന്നെ സഹദേവന്റെ തമാശകൾ..അത് ഒരു രക്ഷയും ഇല്ല.. വിനീത സത്യത്തിൽ ആരുടെ സൈഡ് ആണ്..പാമ്പിന്റെ സൈഡ് ആണോ മനുഷ്യരുടെ സൈഡ് ആണോ എന്നൊക്കെ ഉള്ള ചോദ്യം സഹുവിന് മാത്രമേ ചോദിക്കാൻ തോന്നുകയുള്ളൂ.

പിന്നെ, ആ പാമ്പ് ഒന്ന് ഊതിയാൽ തീരുന്ന ടീമുകളാണ് ഞാൻ അടക്കം എല്ലാവരും.. സ്വന്തമായിത്തന്നെ ഒരു ബോധം സഹദേവനുണ്ട്.. പിന്നെ ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ആകമൊത്തത്തിൽ ഒരു പ്രണയ മണം വീശുന്നുണ്ടായിരുന്നു.. മുത്തച്ഛനും മുത്തശ്ശിയും തമ്മിലുള്ള സംസാരം.. ഞാൻ വീണ്ടും വീണ്ടും പറയുന്നു, ഇതെല്ലം തൂവൽസ്പർശം സീരിയലിൽ മാത്രമേ സാധിക്കൂ. അതായത് മുത്തച്ഛനും മുത്തശ്ശിയും വരെ വരെ സ്‌കോർ ചെയ്യുന്ന സീൻ..

ഒരു പത്രം അത് വെറും പത്രമല്ല, ,മറിച്ചു കൊച്ചുമകളുടെ വാർത്ത ഉള്ള പത്രം ആണ്.. അത് മുത്തശ്ശിയെ കാണിക്കാത്തതിന്റെ ഒരു പരിഭവം അവർ കാണിക്കുന്നുണ്ട്. അപ്പോൾ മുത്തശൻ പത്രം കൊടുത്തു…

അപ്പോഴുള്ള ആ സന്തോഷവും സംസാരവും സൂപർ ആണ്. ” ഇപ്പോഴാണ് നിങ്ങൾ സ്വന്തം ഭാര്യയെ അംഗീകരിച്ചു തുടങ്ങിയത്.. ” അത് പറയുമ്പോൾ മുത്തശ്ശൻ…

” ഓ നീയും സ്ത്രീ പക്ഷവാദം തുടങ്ങിയോ.. ?”

എന്താ അല്ലെ.. സ്ത്രീപക്ഷവാദമാണല്ലോ ഇന്ന് സോഷ്യൽ മീഡിയ നിറയെ അതിന്റെ ഒരു വ്യത്യാസം എല്ലായിടത്തും ഉണ്ട്.. അവിടെ എല്ലാം ആ പാമ്പ് ഉണ്ട്…

പിന്നെ വിച്ചുവിനെയും കൂട്ടികൊണ്ട് നമ്മുടെ തുമ്പിപ്പെണ്ണിന്റെ സീൻ.. അതും ഒരു കുസൃതി തന്നെയാണ്..

പിന്നെ തുമ്പിയും ശ്രേയ ചേച്ചിയും തമ്മിലുള്ള സീൻ… ഓ ഈ ശ്രേയ എന്തൊരു മൂരാച്ചിയാണ്.. അല്ലെ.. ഒരു പ്രണയ ബോധമൊന്നും ഇല്ല..

പവിത്രയും അവിനാഷും തമ്മിലുള്ള കെമിസ്ട്രി കൂട്ടാനുള്ള ആവശ്യമാണ് നമ്മുടെ തുമ്പിയ്ക്ക് ഉള്ളത്. അപ്പോൾ ശ്രേയ മറ്റൊരു ട്രാക്ക് ആണ്..

ഇടയിൽ വിച്ചു തുമ്പിയെ സപ്പോർട്ട് ചെയ്യുമ്പോൾ ശ്രേയയുടെ ഒരു ശകാരം..

” പ്രണയം പൂവിടാൻ വളമിട്ടുകൊടുക്കാം എന്ന് പറയുമ്പോൾ പ്രണയം അവരുടെ മനസ്സിൽ തോന്നേണ്ടതാണ് അല്ലാതെ അത് ഉണ്ടാക്കിക്കൊണ്ടുക്കേണ്ടതല്ല.. ” എന്നാണ് ശ്രേയ പറയുന്നത്..

അപ്പോൾ എല്ലാ പ്രണയത്തിനും ഒരു ഹംസം വേണം ചേച്ചി എന്ന് തുമ്പി…

എന്നാൽ ശ്രേയയെ ഹംസം ആക്കാൻ നോക്കേണ്ട എന്ന് പറഞ്ഞ് ശ്രേയ പോയി..

പിന്നെയുള്ള തുമ്പിയുടെ ആ ഒരു പെരുമാറ്റം.. എന്ത് ക്യൂട്ട് ആണ് തുമ്പി.. പിന്നെ വിച്ചു പറയുന്ന ഡയലോഗും സൂപർ..

റിയൽ ലവ് എന്ന് പറയുമ്പോഴേക്കും വിച്ചുവിന്റെ ഒരു നാണം… പിന്നെ, അവിനാഷ് എല്ലാം അറിയുന്ന ഉടൻ സ്നേഹത്തോടെ ഓടിപ്പോകുന്നുണ്ട്…

അവിടെ ചെന്നിട്ടാണ് മക്കളെ പൊളി സീൻ… അവിനാശേ മോനെ നീ എന്താ അഭിനയം.. ഈശ്വരാ എന്റെ പവിയ്ക്ക് ഒന്നും വരുത്തരുതേ..

പിന്നെ പവി എവിടെ…? പവി അവിടെ ചിരിച്ചുകൊണ്ട് കിടക്കുകയാണ്…

പവി കണ്ണുതുറക്ക് പവി.. എന്ന് പറയുമ്പോൾ .. തുറന്നു എന്നും പറഞ്ഞ് പവി ചാടി എഴുന്നേറ്റ്.. അടിപൊളി ആയിരുന്നു..

പിന്നെ അതിനിടയിൽ വിച്ചുമോൾ, ഇനി ഹണിമൂൺ ഒക്കെ പോയിട്ട് ജോലിയ്ക് പോയാൽ മതി… ” ആഹഹാ മൊട്ടെന്ന് വിരിഞ്ഞില്ല.. അതിനൊന്നുമില്ല.. അല്ലെ..

പിന്നെ അവരുടെ പ്രണയം.. പക്ഷെ അവിനാശിന് പാമ്പിനെ കുറിച്ചുള്ള പേടിയാണ്.. പിന്നെ സഹദേവൻ അങ്കിൾ.. ആവി പിടിച്ചാൽ പാമ്പിന്റെ വിഷം ഇറങ്ങുമോ?

പാമ്പ് ആ റൂമിലേക്ക് കയറുന്നത് കാണുന്ന ഉടൻ സഹദേവൻ ആ വാതിൽ പോയി അങ്ങ് അടച്ചു.. പക്ഷെ സഹദേവന് അറിയില്ലലോ അവിനാശ് അതിൽ ഉള്ള കാര്യം..

പിന്നെ അവിനാഷിനെ വിളിച്ചു സഹദേവൻ എല്ലാം പറയുന്നുണ്ട്.. അപ്പോൾ അവിനാഷിന്റെ ജീവൻ പോയി എന്ന് പറഞ്ഞാൽ മതിയല്ലോ?

ആ ഒരു സീൻ… ഞാൻ പവിത്രയുടെ റൂമിലാ അങ്കിളേ.. ഉടനെ സഹദേവൻ… ആ ശരിയാണല്ലോ ഞാൻ ഇത്രയും നേരം നിന്റ കാറിൽ ചാരി നിന്നാണല്ലേ സംസാരിച്ചത്…

അമ്മെ എന്തൊരു എപ്പിസോഡ് ആയിരുന്നു.. പക്ഷെ അവിനാശ് കാൽ എടുത്ത് മുകളിൽ വച്ച്.. പാമ്പ് പവിത്രയുടെ കാലിന് അടുത്ത് വന്നു പത്തിയും വിടർത്തി നില്കുനുണ്ട്…. ആഹ് അപ്പോൾ ഇനി കാണാം…

about thoovalsparsham

More in Malayalam

Trending

Recent

To Top