Connect with us

ഷൂട്ടിങ് കഴിഞ്ഞ് വീട്ടില്‍ പോവാതെ നേരെ ആശുപത്രിയിലേക്കാണ് ഞാന്‍ പോയിരുന്നത്. അമ്മയ്ക്ക് കൊടുക്കുന്ന മരുന്നുകള്‍ പോലും ഏതാണെന്ന് വരെ എനിക്ക് അറിയാമായിരുന്നു… നാല് ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് അമ്മയെ സാധാരണ നിലയിലേക്ക് എത്തിച്ചത്! അമ്മയെ മകള്‍ നോക്കുന്നില്ലെന്ന തരത്തിലൊക്കെയാണ് വാര്‍ത്തകള്‍ പടച്ച് വിട്ടത്; സിദ്ധാർഥ് പറയുന്നു

Malayalam

മലയാളികളെ ഒന്നാകെ ഞെട്ടിച്ച വിയോഗമായിരുന്നു നടി കെപിഎസി ലളിതയുടേത്. അഭിനയ വിസ്മയം എന്ന വിശേഷണത്തിന് ലളിതയോളം വലിയ ഉദാഹരണങ്ങള്‍ ഒന്നുമില്ല. നായികാ കഥാപാത്രത്തെ ഒരിക്കലും ആഗ്രഹിക്കാതെ കിട്ടിയ കഥാപാത്രങ്ങളെ അതിന്റെ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന താരം.

അമ്മയുടെ വേര്‍പാടിന് ശേഷം ഉയര്‍ന്ന് വന്ന ആരോപണങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് നടിയുടെ മകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍. ഒരു എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് അനാവശ്യ വാര്‍ത്തകളെ കുറിച്ചും താരപുത്രന്‍ പ്രതികരിച്ചത്.

ഫെബ്രുവരി പതിമൂന്നിനാണ് അമ്മയെ അസുഖം കൂടിയതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. സഹോദരി ശ്രീക്കുട്ടിയ്ക്ക് രണ്ട് മൂന്ന് ദിവസമേ വന്ന് നില്‍ക്കാന്‍ പറ്റിയുള്ളു. കാരണം അവള്‍ മുംബെയിലാണ് താമസിക്കുന്നത്. ഭര്‍ത്താവിന് ഒരു ഹാര്‍ട്ട് അറ്റാക്ക് ഒക്കെ വന്നത് കൊണ്ട് കുഞ്ഞിനെയും ഭര്‍ത്താവിനെയും ഇട്ട് അവള്‍ക്ക് വന്ന് നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ട്. പക്ഷേ അമ്മയെ മകള്‍ നോക്കുന്നില്ലെന്ന തരത്തിലൊക്കെയാണ് വാര്‍ത്തകള്‍ പടച്ച് വിട്ടതെന്ന് സിദ്ധാര്‍ഥ് പറയുന്നു. നമ്മുടെ കുടുംബത്തെ എടുത്ത് വെച്ച് ഒരു കഥയുണ്ടാക്കുകയാണെന്ന് സിദ്ധാര്‍ഥ് പറയുന്നു.

അമ്മയുടെ എല്ലാ കാര്യങ്ങളും ഞാനാണ് നോക്കിയിരുന്നത്. പലപ്പോഴും ഷൂട്ടിങ് കഴിഞ്ഞ് വീട്ടില്‍ പോവാതെ നേരെ ആശുപത്രിയിലേക്കാണ് ഞാന്‍ പോയിരുന്നത്. അമ്മയ്ക്ക് കൊടുക്കുന്ന മരുന്നുകള്‍ പോലും ഏതാണെന്ന് വരെ എനിക്ക് അറിയാമായിരുന്നു. രാത്രിയില്‍ ഉറങ്ങാതെ പകലാണ് അമ്മ ഉറങ്ങുക. അതൊക്കെ നേരെയാക്കി എടുക്കേണ്ടി വന്നിരുന്നു. നാല് ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് അമ്മയെ സാധാരണ നിലയിലേക്ക് എത്തിച്ചത്. പക്ഷേ ഇതൊന്നും അറിയാതെയാണ് പലരും എഴുതി തള്ളി കൊണ്ട് ഇരുന്നത്.

അവസാനത്തെ സിനിമകളുടെ ചിത്രീകരണത്തിന് പോയ സമയത്ത് അമ്മ കൃത്യമായ മരുന്നുകള്‍ കഴിക്കാതെ വന്നതോടെ ചില അസ്ഥതകള്‍ വന്നിരുന്നു. ആരും അറിയാതെ അമ്മ തന്നെ മറ്റൊരു ഡോക്ടറെ പോയി കണ്ട് മരുന്നുകളൊക്കെ മാറി കഴിക്കുകയും ചെയ്തു. പിന്നെ ഞാന്‍ അറിഞ്ഞപ്പോഴാണ് പഴയ ആശുപത്രിയില്‍ തന്നെ കൊണ്ട് പോയി കാര്യങ്ങളൊക്കെ നേരെയാക്കി എടുത്തത്. ഇതിനിടയില്‍ ഹൃദയാഘാതത്തിന്റെ അടുത്ത് വരെ എത്തിയൊരു സാഹചര്യവും ഉണ്ടായിരുന്നു. തക്ക സമയത്ത് തന്നെ ആശുപത്രിയില്‍ എത്തിച്ചത് കൊണ്ടാണ് അന്ന് രക്ഷപ്പെട്ടത്. അന്ന് മുതല്‍ അമ്മ ഐസിയു വില്‍ ആയിരുന്നു. ഡയലിസിസ് ഒക്കെ ചെയ്തു. വലിയ പ്രതീക്ഷകള്‍ ഇല്ല എന്ന നിലയിലാണ് പോയത്. എങ്കിലും പതിയെ പതിയെ ജീവിതത്തിലേക്ക് തിരിച്ച് വന്നു.

കരള്‍ മാറ്റി വെക്കുക എന്നത് മാത്രമാണ് അമ്മയ്ക്ക് ഉണ്ടായിരുന്നുള്ളു. പക്ഷേ അത് വെക്കാനുള്ള ആരോഗ്യം വേണം. എട്ട് മണിക്കൂറോളം നീണ്ട ഓപ്പറേഷനാണ്. അത്രയും നേരം അനസ്‌തേഷ്യ താങ്ങാന്‍ പറ്റിയ ഹൃദയം വേണം. അവരെ നേരെ നിര്‍ത്തിയാല്‍ തന്നെ അത്രയും മണിക്കൂര്‍ പിടിച്ച് നില്‍ക്കാനുള്ള ആരോഗ്യം ഉണ്ടാവണം. ഓപ്പറേഷന് ശേഷം മൂന്ന് മാസത്തോളം ഈ അവയവം ശരീരവുമായി യോജിക്കുന്നുണ്ടോന്ന് നോക്കണം. അതും ഐസിയു സെറ്റപ്പിലാണ്.

More in Malayalam

Trending

Recent

To Top