Connect with us

ബിഗ് ബോസിലേക്ക് തങ്കച്ചൻ വിതുര?: വാര്‍ത്തകള്‍ കാരണം പൊറുതിമുട്ടി തങ്കച്ചൻ ; നഷ്ടപ്പെടുന്നത് തനിക്ക് കിട്ടേണ്ട ചെറിയ പരിപാടികൾ; ഇതൊന്നു നിർത്തൂ; ഷോകള്‍ ക്യാന്‍സല്‍ ചെയ്യുന്നുവെന്ന് തുറന്നുപറഞ്ഞ് താരം!

Malayalam

ബിഗ് ബോസിലേക്ക് തങ്കച്ചൻ വിതുര?: വാര്‍ത്തകള്‍ കാരണം പൊറുതിമുട്ടി തങ്കച്ചൻ ; നഷ്ടപ്പെടുന്നത് തനിക്ക് കിട്ടേണ്ട ചെറിയ പരിപാടികൾ; ഇതൊന്നു നിർത്തൂ; ഷോകള്‍ ക്യാന്‍സല്‍ ചെയ്യുന്നുവെന്ന് തുറന്നുപറഞ്ഞ് താരം!

ബിഗ് ബോസിലേക്ക് തങ്കച്ചൻ വിതുര?: വാര്‍ത്തകള്‍ കാരണം പൊറുതിമുട്ടി തങ്കച്ചൻ ; നഷ്ടപ്പെടുന്നത് തനിക്ക് കിട്ടേണ്ട ചെറിയ പരിപാടികൾ; ഇതൊന്നു നിർത്തൂ; ഷോകള്‍ ക്യാന്‍സല്‍ ചെയ്യുന്നുവെന്ന് തുറന്നുപറഞ്ഞ് താരം!

മലയാളി പ്രേക്ഷകർ ഇന്ന് ആവേശത്തോടെ കാത്തിരിക്കുന്നത് ബിഗ് ബോസ് സീസൺ ഫോറിലേക്ക് ആരൊക്കെ ഉണ്ടാകും എന്നറിയാനാണ്. കാരണം ബിഗ് ബോസ് തുടങ്ങാൻ ഇനി വെറും എട്ട് ദിവസം മാത്രമാണ് ഉള്ളത്. അതിനിടയിൽ ഒരുപാട് പ്രെഡിക്ഷന് ലിസ്റ്റുകൾ വന്നു കഴിഞ്ഞു. വരുന്ന പ്രെഡിക്ഷന് ലിസ്റ്റുകളിൽ നിന്നും ഉറപ്പായും ആരെങ്കിലും ഒക്കെ ഉണ്ടാകും.

എന്നാൽ പ്രെഡിക്ഷൻ ലിസ്റ്റുകൾ ഇപ്പോൾ പല താരങ്ങൾക്കും വിനയായി മാറുന്ന കാഴ്‌ചയാണ് പുറത്തുവരുന്നത്. ഇതിനോടകം പാലാ സജി റെസ്പോണ്ട് ചെയ്തിട്ടുണ്ട് . ഇപ്പോൾ വളരെ വേദനിപ്പിക്കുന്ന വാക്കുകളുമായി സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ തങ്കച്ചൻ വിതുരയും രംഗത്തുവന്നിരിക്കുകയാണ്..

ഇന്നലെ തങ്കച്ചൻ ലൈവിൽ വന്നത് തന്നെ ബിഗ് ബോസ് ഷോയിലേക്ക് ഉണ്ടെന്നുള്ള വാർത്തയ്ക്ക് മറുപടിയോ നല്കാൻ വേണ്ടിയാണ്.. എല്ലാ സീസണിലും ബിഗ് ബോസ് സമയം ആകുമ്പോൾ യൂട്യൂബിൽ തങ്കച്ചൻ വിതുര ഉണ്ട്നെനും പറഞ്ഞുള്ള വാർത്തകൾ വരാറുണ്ട് . ആദ്യമൊന്നും താരം ശ്രദ്ധിച്ചിട്ടില്ലെങ്കിലും ഈ സീസണിൽ വാർത്തകൾ കൂടിയതോടെ താരത്തിന്റെ പല ഷോകളും ചെറിയ പരിപാടികളും ഒക്കെ കാൻസൽ ആയി പോകുന്നുണ്ട്.

അത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതിനാൽ ബിഗ് ബോസിലേക്ക് ഉണ്ടോ ഇല്ലയോ എന്നതിൽ വ്യക്തത വരുത്താനാണ് ലൈവിൽ പ്രേക്ഷകരോട് നേരിട്ട് സംസാരിക്കാൻ താരം എത്തിയത്. ബിഗ് ബോസ് സീസൺ ഫോറിൽ തങ്കച്ചൻ വിതുര ഇല്ല എന്ന് ഉറപ്പിച്ചു തന്നെ താരം പറയുന്നുണ്ട്..

ആരാധകരുടെ പ്രിയപ്പെട്ട തങ്കുവിന്റെ വാക്കുകള്‍ വായിക്കാം…

”കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിഗ് ബോസ് ഷോയുടെ പ്രഖ്യാപനം വരുന്നത് മുതല്‍ തന്നെ മത്സരാര്‍ത്ഥിയായി എന്റെ പേരും ഉയര്‍ന്നു വരും. ഞാന്‍ അതിനെ കാര്യമായി എടുത്തിരുന്നില്ല. ബിഗ് ബോസ് ടീമും എന്നെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകില്ല. പക്ഷെ ഇത്തവണ അത് എന്റെ കരിയറിനെ തന്നെ ബാധിച്ചു തുടങ്ങി. ഒരുപാട് പേരാണ് എന്റെ ടീമിനെ വിളിച്ച് ഇതേക്കുറിച്ച് അന്വേഷിച്ചത്. ഈ കിംവദന്തികള്‍ മൂലും ചിലര്‍ എന്റെ ഷോകള്‍ ക്യാന്‍സല്‍ ചെയ്യുക വരെ ചെയ്തു” എന്നാണ് തങ്കച്ചന്‍ പറയുന്നത്. സ്റ്റാര്‍ മാജിക്കിലൂടെ മലയാളികളുടെ കുടുംബത്തിലെ ഒരംഗമായി മാറിയ തങ്കച്ചന്‍ ഈയ്യടുത്ത് ഷോയില്‍ നിന്നും പിന്മാറിയിരുന്നു. പിന്നീട് കോമഡി സ്റ്റാര്‍സിലും തങ്കച്ചന്‍ എത്തിയിരുന്നു.

അതേസമയം സോഷ്യല്‍ മീഡിയ താരം പാല സജി, സാമുഹിക പ്രവര്‍ത്തക ശ്രീലക്ഷ്മി അറക്കല്‍, നടിയും സ്റ്റാര്‍ മാജിക്ക് താരവുമായ ലക്ഷ്മി പ്രിയ, തുടങ്ങിയ താരങ്ങളുടെ പേരും ഇത്തവണത്തെ മത്സരാര്‍ത്ഥികളായി ഉയര്‍ന്നു വരുന്നുണ്ട്. ആരൊക്കെയുണ്ടാകുമെന്ന് അറിയാനായി ഷോയുടെ ലോഞ്ചിംഗ് എപ്പിസോഡ് വരെ കാത്തിരിക്കേണ്ടി വരും. പോയ സീസണില്‍ കൊവിഡ് വെല്ലുവിളിയായി മാറിയെങ്കിലും നീണ്ട കാത്തിരിപ്പിനൊടുവില്‍ വിജയിയെ കണ്ടെത്തിയിരുന്നു. മണിക്കുട്ടന്‍ ആയിരുന്നു ബിഗ് ബോസ് സീസണ്‍ ത്രീയിലെ വിജയി. സായ് വിഷ്ണുവും ഡിംപല്‍ ഭാലുമായിരുന്നു രണ്ടും മൂന്നും സ്ഥാനത്ത്.

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിന്റെ പ്രൊമോ വീഡിയോ നേരത്തെ ചര്‍ച്ചയായി മാറിയിരുന്നു. വൈവിധ്യമാണ് ഇത്തവണത്തെ ആശയമെന്നാണ് പ്രൊമോ വീഡിയോകള്‍ സൂചിപ്പിക്കുന്നത്. സ്വവര്‍ഗ്ഗാനുരാഗികളേയും ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു പ്രൊമോ വീഡിയോ ഒരുക്കിയത്. കളര്‍ഫുള്‍ ആയിരിക്കും ഇത്തവണത്തെ സീസണ്‍ എന്നാണ് പ്രൊമോ വീഡിയോ പറയുന്നത്. അതുകൊണ്ട് തന്നെ ആരൊക്കെയായിരിക്കും ഷോയിലുണ്ടാവുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. മോഹന്‍ലാല്‍ തന്നെയാണ് നാലാം സീസണിലും അവതാരകനായി എത്തുന്നത്. നേരത്തെ മോഹന്‍ലാലിന് പകരം സുരേഷ് ഗോപി അവതാരകനായി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top