Connect with us

പാമ്പ് കടിച്ചത് ആരെയെന്ന് കണ്ടോ?; ശ്രേയയെ ചതിച്ച്‌ ആ പത്രവാർത്ത; ഈശ്വർ സാർ രക്ഷിക്കാൻ ശ്രമിക്കുന്നത് ആരെയാണ്?; തൂവൽസ്പർശം ത്രില്ലടിപ്പിക്കുന്ന പരമ്പര!

Malayalam

പാമ്പ് കടിച്ചത് ആരെയെന്ന് കണ്ടോ?; ശ്രേയയെ ചതിച്ച്‌ ആ പത്രവാർത്ത; ഈശ്വർ സാർ രക്ഷിക്കാൻ ശ്രമിക്കുന്നത് ആരെയാണ്?; തൂവൽസ്പർശം ത്രില്ലടിപ്പിക്കുന്ന പരമ്പര!

പാമ്പ് കടിച്ചത് ആരെയെന്ന് കണ്ടോ?; ശ്രേയയെ ചതിച്ച്‌ ആ പത്രവാർത്ത; ഈശ്വർ സാർ രക്ഷിക്കാൻ ശ്രമിക്കുന്നത് ആരെയാണ്?; തൂവൽസ്പർശം ത്രില്ലടിപ്പിക്കുന്ന പരമ്പര!

ഇന്നത്തെ എപ്പിസോഡ് വന്നുകഴിഞ്ഞതുകൊണ്ട് കൊമ്പ്ലീറ്റ് റിവ്യൂ പറയാം.. അതിനു മുന്നേ ഇന്നലെ ആദ്യമായിട്ടാണ് ഞാൻ ചാനെൽ സബ്സ്ക്രൈബ് ചെയ്യണം എന്നൊക്കെ പറഞ്ഞത്. അതിനു നിങ്ങൾ ഇത്രത്തോളം സപ്പോർട്ട് ചെയ്തു കമെന്റ് ചെയ്യുമെന്ന് കരുതിയില്ല. അതുകണ്ടപ്പോൾ ഒരുപാട് സന്തോഷം.. ഇവിടെ കൂടുതലും ആക്റ്റീവ് ആയികാണാറുള്ളത് കൂടെവിടെ പ്രേക്ഷകർ ആണ്. പക്ഷെ ഇന്നലെ നിങ്ങൾ എന്നെ ഞെട്ടിച്ചു കളഞ്ഞു.. ഒക്കെ അപ്പോൾ ഇന്നത്തെ കഥയിലേക്ക് വരാം …

അങ്ങനെ രാവിലെ സഹദേവൻ പവിത്ര മരിച്ച വിവരം അറിയാൻ വന്നു നിൽക്കുകയാണ്. നമ്മൾ ഇതുകാണുമ്പോൾ ഒരു കാര്യം കൂടി ഓർക്കണം. രണ്ടുദിവസം മുനിയാണ് മാളു മരിച്ചു എന്നും പറഞ്ഞ് റീത്തും വാങ്ങി സഹദേവൻ വീട്ടിലേക്ക് വന്നത് . ദേ ഇപ്പോൾ പവിത്ര മരിച്ചെന്നും പറഞ്ഞ് സന്തോഷിച്ചു നിൽക്കുകയാണ് സഹദേവൻ..

തോൽവികൾ ഏറ്റുവാങ്ങാൻ സഹദേവന്റെ ജീവിതം ഇനിയും ബാക്കി. പിന്നെ എലിയെ പിടിച്ചത് പൂച്ചയാണെന്നും പറഞ്ഞ് അപ്പച്ചിയും വിനീത ചേച്ചിയും സംസാരിക്കുമ്പോൾ സഹദേവൻ ഉറപ്പിക്കുന്നുണ്ട് , ആ പൂച്ച പാമ്പ് ആണ് എന്ന്.. പക്ഷെ പാമ്പ് എവിടെ.. പാമ്പ് എങ്ങും പോയിട്ടില്ല അത് അവരുടെ വീട്ടിൽ തന്നെയുണ്ട്..

പിന്നെ സഹദേവന്റെ ഓരോ ഡയലോഗും പൊളിയാണ്.. പാമ്പ് മുറിയിൽ നിന്നും പുറത്തിറങ്ങിയിട്ടുണ്ടെങ്കിൽ ഇവിടെ കൂട്ട സഞ്ചയനം നടക്കും..എന്നൊക്കെ സഹു അവിടെ മനക്കോട്ട കെട്ടുകയാണ്..

പിന്നെ സഹദേവൻ അവിനാഷിനെ വിളിച്ചു കാര്യങ്ങൾ അവതരിപ്പിക്കുന്നുണ്ട്. പവിത്ര മരിച്ചു കിടക്കുകയാണ് എന്ന് ഉറപ്പാണ് . അപ്പോൾ ആ പാമ്പ് അവിടെ എവിടെങ്കിലും ഉണ്ടല്ലോ എന്നതാണ് സഹദേവന്റെ ടെൻഷൻ. പക്ഷെ ഇത് കേൾക്കുമ്പോൾ അവിനാശ് പറയുന്നത് അയ്യോ ആ പാമ്പ് ശ്രേയയെ കടിക്കാതിരുന്നാൽ മതിയായിരുന്നു എന്നാണ്..,

എന്താ ഒരു സ്നേഹം.. ഇവിടെ അവിനാഷിനെ കുറിച്ച് അവിനാഷിന്റെ പ്രണയത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ഒന്നു പറയുമോ? പവിത്ര അവിനാശ് ശ്രേയ അവിനാശ്.. ഏതാ ബെസ്റ്റ്..

അത് നിങ്ങൾ കമന്റ്റ് ചെയ്യ്. പിന്നെ പവിത്ര മരിച്ചെന്നും ഇനി അവളുടെ സ്വത്ത് മുഴുവൻ കൈക്കലാക്കിയ ശേഷം ടൂർ പോകുന്ന കാര്യം വരെ പറയുന്നുണ്ട്. ഗോവ അല്ല പാരീസ് വരെ അവർ പോകാൻ പ്ലാൻ ചെയ്യുന്നുണ്ട്..

ഇതിനിടയിൽ അപ്പച്ചി പത്രം എടുക്കാനായിട്ട് ഐഡി വരുമ്പോൾ സഹദേവൻ ആ പാത്രത്തിൽ ചവിട്ടി നിൽക്കുകയാണ്.. അതെടുക്കാൻ വേണ്ടി സഹദേവന്റെ കാലിൽ ഒരു പിച്ച് കൊടുക്കുന്നുണ്ട്. അങ്ങനെ പിച്ചുമ്പോൾ പാമ്പ് ആണെന്നും പറഞ്ഞ് പേടിച്ച് പിന്നോട്ട് പോകുകയാണ് സഹദേവൻ.. അതും അതുകഴിഞ്ഞുള്ള അപ്പച്ചിയുടെ പത്രം വായന സീനും എല്ലാം സൂപർ ആയിരുന്നു.

എന്നാൽ അവിടെ അതുകഴിഞ്ഞു സീരിയസ് ആയി ഒരു വിഷയം നടക്കുന്നുണ്ട്.. ശ്രേയയെ ഞെട്ടിച്ചു കൊണ്ട് ഒരു പത്ര വാർത്ത. ആ വാർത്ത വിക്ടറിനെ കുറിച്ചാണ് . ശ്രേയയെ പുകഴ്ത്തി കൊണ്ടുള്ള ആ വാർത്ത കാണുമ്പോൾ തന്നെ നമ്മൾക്ക് ഊഹിക്കാം അത് ഈശ്വർ സാറിന്റെ പണിയാണെന്ന്. അപ്പോൾ ഈശ്വർ സാർ എന്തോ ഇവിടെ ഒളിക്കുന്നുണ്ട്. ഈ വാർത്ത പുറത്തുവിട്ട് മീഡിയ അറ്റെൻഷൻ കൂട്ടിക്കഴിഞ്ഞാൽ വിക്ടറിനെ മാത്രം പ്രതിയാക്കി കേസ് പൂർത്തിയാക്കാം.

നേരെമറിച്ചു ഇനിയും അന്വേഷണം തുടർന്നാൽ ഉറപ്പായും വിക്ടറിന് മുകളിൽ ഉള്ളയാളെ കിട്ടും.അത് തടയാൻ ആണ് ഈശ്വർ ശ്രമിക്കുന്നത്. അതിനിടയിലും അപ്പച്ചിയുടെ കൊമെടി വർക്ക് ഔട്ട് ആകുന്നുണ്ട്.

പിന്നെ ശ്രേയയുടെ പേരിൽ വാർത്ത മിനിസ്റ്ററും വിളിച്ചു ചോദിക്കുന്നുണ്ട്.. ശരിക്കും മിനിസ്റ്റർ ശ്രേയയെ സംശയിക്കും എന്നാണ് കരുതിയത്. പക്ഷെ അതുണ്ടായില്ല.. പകരം മിനിസ്റ്റർക്കും മനസിലായി അത് ഈശ്വർ തന്നെയാണ് ചെയ്തതെന്ന് .

ഇനി ഏതായാലും വിക്ടറിന്റെ കേസ് ഉടൻ ശ്രേയ കണ്ടെത്തും.. പിന്നെ പവിത്രയ്ക്ക് ചെറിയ ഒരു പണിപോലെ ഉണ്ട്. പക്ഷെ പവിത്രയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല.. ഇനി എങ്ങനെ ആണ് അവിനാശിന് പാമ്പ് കടിയേൽക്കുന്നത് എന്ന് കണ്ടറിയാം…

about thoovalsprasham

More in Malayalam

Trending

Recent

To Top