Connect with us

എലിസബത്തിനെ സ്നേഹം കൊണ്ട് മുടി ബാല ; രണ്ടാം വിവാഹ ബന്ധവും വേര്‍പിരിഞ്ഞു എന്ന ഗോസിപ്പിന് ഇടയില്‍ പുതിയ വീഡിയോയുമായി ബാല!

Malayalam

എലിസബത്തിനെ സ്നേഹം കൊണ്ട് മുടി ബാല ; രണ്ടാം വിവാഹ ബന്ധവും വേര്‍പിരിഞ്ഞു എന്ന ഗോസിപ്പിന് ഇടയില്‍ പുതിയ വീഡിയോയുമായി ബാല!

എലിസബത്തിനെ സ്നേഹം കൊണ്ട് മുടി ബാല ; രണ്ടാം വിവാഹ ബന്ധവും വേര്‍പിരിഞ്ഞു എന്ന ഗോസിപ്പിന് ഇടയില്‍ പുതിയ വീഡിയോയുമായി ബാല!

തമിഴ്‌നാട്ടുകാരനാണെങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് ഇടയിലാണ് നടന്‍ ബാലയ്ക്ക് സ്വീകാര്യത ഏറ്റവും അധികം ലഭിച്ചത്. സിനിമാ വിശേഷങ്ങള്‍ക്ക് അപ്പുറം നടന്റെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളാണ് വളരെ പെട്ടന്ന് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഡോ. എലിസബത്തുമായുള്ള രണ്ടാം വിവാഹമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിനിടയില്‍ ഇരുവരും വിവാഹ മോചിതരായി എന്നും ഗോസിപ്പുകള്‍ വന്നു. ഇപ്പോഴിതാ ഗോസിപ്പുകാരുടെ വായടപ്പിയ്ക്കും വിധമുള്ള ബാലയുടെ പുതിയ വീഡിയോ വൈറലാവുന്നു.

ഗായിക അമൃത സുരേഷുമായുള്ള വിവാഹ മോചനത്തിന് ശേഷം പോസിറ്റീവ് ഡയലോഗുമായി എത്തുന്ന ബാലയുടെ വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടന്ന് ശ്രദ്ധ നേടാറുണ്ടായിരുന്നു. അതിനിടയിലാണ് ബാല തന്റെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള കാര്യങ്ങള്‍ പങ്കുവച്ചത്. എലിസബത്ത് ഡോക്ടറാണ്. സോഷ്യല്‍ മീഡിയയിലൂടെയുള്ള പരിചയം പ്രണയത്തിലെത്തുകയായിരുന്നു.
കിംവദന്തികളുടെ വായടപ്പിയ്ക്കും വിധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്ന ബാലയുടെയും ഭാര്യ എലിസബത്തിന്റെയും പുതിയ വീഡിയോ. എലിസബത്ത് ഗര്‍ഭിണിയാണ്. ഗര്‍ഭകൊതിയില്‍ ഭാര്യയ്ക്ക് കഴിക്കാന്‍ ആഗ്രഹമുള്ളത് എല്ലാം വാങ്ങി കൊടുക്കുന്ന ബാലയുടെ വീഡിയോ ആണ് പ്രചരിയ്ക്കുന്നത്.

വിവാഹ ശേഷം എലിസബത്തിനൊപ്പമുള്ള ബാലയുടെ അഭിമുഖങ്ങളും വിശേഷം പറച്ചിലുകളും അല്‍പം കൂടി. സോഷ്യല്‍ മീഡിയയില്‍ നിരന്തരം വീഡിയോകളും ഫോട്ടോകളും പങ്കുവച്ചു. അതിനിടയില്‍ ഒരു ചാനല്‍ ചര്‍ച്ചയ്ക്ക് ഇടെ അനാവശ്യമായി ഭാര്യ എലിസബത്തിനെയും വിളിച്ചിരുന്നതിയത് ട്രോളുകള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ കുറച്ച് കാലം ബാല സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നിന്നു. ഭാര്യയ്‌ക്കൊപ്പമുള്ള വീഡിയോകളും കുറഞ്ഞു. അതോടെ നടന്റെ രണ്ടാം വിവാഹവും വേര്‍പിരിയലില്‍ അവസാനിച്ചു, ബന്ധം വേര്‍പിരിഞ്ഞു എന്ന തരത്തിലുള്ള ഗോസിപ്പുകള്‍ വന്നു. ഗോസിപ്പുകളോടൊന്നും ബാല പ്രതികരിക്കാതായതോടെ ഗോസിപ്പ് ഉറപ്പിയ്ക്കുകയായിരുന്നു പാപ്പരാസികള്‍.

അൻപ്’ എന്ന തമിഴ് സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് ബാല. തുടർന്ന് മമ്മൂട്ടി ചിത്രം ബിഗ് ബിയിലൂടെ മലയാള സിനിമയിലേക്കും എത്തിയ താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്. മലയാളം, തമിഴ് ഭാഷകളിൽ സജീവമായി മുന്നേറിയിരുന്ന സമയത്തായിരുന്നു ബാല ഗായികയായ അമൃത സുരേഷിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ഈ ബന്ധത്തിൽ ഒരു മകളുണ്ട് താരത്തിന്. എന്നാൽ അധിക നാൾ അമൃതയുമായുള്ള ബാലയുടെ ദാമ്പത്യജീവിതത്തിനു ആയുസ്സ് ഉണ്ടായിരുന്നില്ല. അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷം കഴിഞ്ഞിടക്കയിരുന്നു ഡോക്ടറായ എലിസബത്തിനെ ബാല വിവാഹം കഴിച്ചത്. ഇരുവരുടെയും വിവാഹവും തുടർന്നുള്ള ജീവിതവും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

എലിസബത്തിനെ അപേക്ഷിച്ച് കൂടുതല്‍ പൊസസീവ് താന്‍ ആണെന്നാണ് ബാല പറയുന്നത്. സമാധാനം കൂടുതല്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ടാണ് ഇവളെ കെട്ടിയത്. വളരെ ചെറിയ കാര്യത്തിനാണെങ്കില്‍ പോലും ടെന്‍ഷന്‍ അടിക്കുന്നത് എലിസബത്താണ്. തീരുമാനങ്ങളൊക്കെ പെട്ടെന്ന് എടുക്കുന്നതും നന്നായി പാചകം ചെയ്യുന്നതുമെല്ലാം ബാലയാണ്. രണ്ട് പേരിലും കൂടുതല്‍ സുഹൃത്തുക്കള്‍ ഉള്ളത് ബാലയ്ക്ക് ആണ്. കാരണം എട്ട് വര്‍ഷത്തോളം ഒറ്റയ്ക്ക് ഇരുന്ന മനുഷ്യനാണ്. വേറെ ആരും ഉണ്ടായിരുന്നില്ല. അന്നേരം എന്റെ സുഹൃത്തുക്കളായിരുന്നു സപ്പോര്‍ട്ട് നല്‍കിയത്. അവരെ ആരെയും ഞാന്‍ മറക്കില്ലെന്നും താരം പറയുന്നു.

ജീവിതത്തില്‍ എത്ര പൈസയോ എത്ര മാര്‍ക്കറ്റ് വാല്യൂവോ പ്രശസ്തിയോ ഉണ്ടെന്ന് പറഞ്ഞാലും പരസ്പരമുള്ള ചേര്‍ച്ച ഉണ്ടാവണം. അത് സുഹൃത്തോ മാതാപിതാക്കളോ കെട്ടിയ ഭാര്യ ആരാണെങ്കിലും ശരി ചേര്‍ച്ച കൃത്യമായിരിക്കണം. എത്ര വേണമെങ്കിലും കഴിവ് ഉണ്ടായിരുന്നാലും എത്ര വേണമെങ്കിലും ആസ്തി ഉണ്ടെങ്കിലും ചേര്‍ച്ച ഇല്ലെങ്കില്‍ എല്ലാം തീര്‍ന്നു. പിന്നെ ദൈവത്തിന്റെ അനുഗ്രഹം തിരിച്ച് കൊണ്ട് വരണം. എന്റെ മകള്‍ക്ക് കൊടുത്തിരുന്നതും ഇപ്പോഴുള്ളതുമായ സ്‌നേഹം എത്രയാണെന്നും എനിക്കെന്ത് മാത്രം വേദന ഉണ്ടായിരുന്നതെന്ന് എനിക്കേ അറിയുകയുള്ളു.
ഇപ്പോള്‍ വിവാഹം കഴിഞ്ഞു.

എലിസബത്തിനോട് നിന്നെക്കാളും എനിക്കിഷ്ടം കൂടുതല്‍ മകളോടാണെന്ന് പറയും. അതുകൊണ്ടാണ് എനിക്ക് നിങ്ങളെ ഇഷ്ടമെന്ന് അവള്‍ തിരിച്ച് പറയും. അങ്ങനൊരു വിശാല മനസാണ്. നമ്മുടെ ഫീലിങ്‌സ് എന്താണെന്ന് അറിയാന്‍ പറ്റുന്ന ആളാണ്. നമുക്ക് കറക്ട് ആയിട്ടുള്ള ആളെ തിരഞ്ഞെടുക്കുക. അത് കറക്ട് ആയി ഇരിക്കുകയാണെങ്കില്‍ ജീവിതം മുകളിലേക്ക് പോവും. നെഗറ്റീവ് ആയിട്ടുള്ളവരെ കളഞ്ഞേക്കണം അതാണ് ജീവിതം മുന്നോട്ട് നന്നായി കൊണ്ട് പോവാനുള്ള മാര്‍ഗമെന്നാണ് ബാല മുൻപ് പറഞ്ഞിട്ടുണ്ട് പറയുന്നത്.

about bala

Continue Reading
You may also like...

More in Malayalam

Trending

Recent

To Top