Connect with us

ജിതേന്ദ്രനെ ഇടിച്ചു പരത്താൻ അമ്പാടി; അപർണ്ണ രക്ഷപെടും ; പ്ലാനുകൾ പൊളിഞ്ഞ സച്ചിയ്ക്ക് അമ്പാടിയുടെ കൈയിൽ നിന്നും ലഭിക്കുന്ന ശിക്ഷ; അമ്മയറിയാതെ പുത്തൻ വഴിത്തിരിവിലേക്ക്!

Malayalam

ജിതേന്ദ്രനെ ഇടിച്ചു പരത്താൻ അമ്പാടി; അപർണ്ണ രക്ഷപെടും ; പ്ലാനുകൾ പൊളിഞ്ഞ സച്ചിയ്ക്ക് അമ്പാടിയുടെ കൈയിൽ നിന്നും ലഭിക്കുന്ന ശിക്ഷ; അമ്മയറിയാതെ പുത്തൻ വഴിത്തിരിവിലേക്ക്!

ജിതേന്ദ്രനെ ഇടിച്ചു പരത്താൻ അമ്പാടി; അപർണ്ണ രക്ഷപെടും ; പ്ലാനുകൾ പൊളിഞ്ഞ സച്ചിയ്ക്ക് അമ്പാടിയുടെ കൈയിൽ നിന്നും ലഭിക്കുന്ന ശിക്ഷ; അമ്മയറിയാതെ പുത്തൻ വഴിത്തിരിവിലേക്ക്!

അങ്ങനെ എല്ലാവരും കാത്തിരുന്ന മുഹൂർത്തം അമ്മയറിയാതെയിലും നടക്കാൻ പോകുകയാണ് അലീന അമ്പാടി വിവാഹ നിശ്ചയം. അധീന പ്രണയത്തെ കുറിച്ച് പറയുകയാണെങ്കിൽ, ശരിക്കും അവർ വിവാഹം കഴിക്കാൻ ഇവിടെ പ്രേക്ഷകർക്കും രണ്ടാളുടെയും കുടുംബക്കാർക്കും ഒരുപാട് താല്പര്യം ഉണ്ടെങ്കിലും വിവാഹം ദുഖമാണുണ്ണി പ്രണയമല്ലോ സുഖപ്രതം എന്ന ചൊല്ലും കൊണ്ട് നടക്കുകയായിരുന്നു അമ്പാടിയും അലീനയും.

അതിൽ തന്നെ അലീനയാണ് കൂടുതലും ഈഗോയും അതുപോലെ എല്ലാം നടത്തുന്നത്. അങ്ങനെ ഏതായാലും അലീന അമ്പാടി വിവാഹ നിശ്ചയം നടക്കാൻ പോകുകയാണ്. എന്നാൽ നമ്മൾ സ്ഥിരം കാണുന്ന ഒരു കാര്യമുണ്ട്. അമ്മയറിയാതെ പരമ്പരയിൽ എന്ത് മംഗള കാര്യം നടന്നാലും അവിടെ ഒക്കെ ഒരു ആപത്ത് സ്വാഭാവികം ആണ്..

അതുപോലെ ഒരു ആപത്ത് സംഭവിക്കാൻ പോകുകയാണ് ഇവിടേയും.. ആ ആപത്ത് അപര്ണയ്ക്ക് ആണെന്ന് നിങ്ങൾ ഇപ്പോൾ ചിന്തിക്കും എന്നാൽ, അപര്ണയ്ക്ക് അല്ല.. അടുത്ത ആഴ്ചയിൽ സംഭവിക്കുക വളരെ വ്യത്യസ്തമായ സംഭങ്ങളാണ്..

അപ്പോൾ രാവിലെ തന്നെ വിവാഹ നിശ്ചയത്തിന്റെ ഒരുക്കങ്ങൾ ഒക്കെ നടക്കുകയാണ് അവിടെ, ആ അവസരത്തിൽ എല്ലാവരും അപർണ്ണയുടെ കാര്യവും അവിടെ സമരിക്കുന്നുണ്ട്. അപർണ്ണ വിനീതിനോട് പെരുമാറുന്ന കാര്യം തന്നെയാണ് അവിടെ ചർച്ച ആകുന്നത്. പക്ഷെ, ആരും അപർണ്ണ എവിടെ എന്ന് തിരക്കുന്നില്ല.

അപ്പോൾ അലീനയ്ക്ക് നല്ല വിഷമം ആയി. തനിക്കുള്ള ഒരേയൊരു അനിയത്തി. താൻ ഒരുങ്ങി ഇരിക്കുമ്പോൾ അവളും അരികിൽ വേണം എന്നുള്ള ആഗ്രഹം ആ ചേച്ചിയ്ക്ക് ഉണ്ട്. അങ്ങനെ അമ്മയെ പറഞ്ഞുവിടുകയാണ്, അവളെ വിളിച്ചുകൊണ്ട് വരാൻ..

അങ്ങനെ അപർണ്ണയുടെ മുറിയിൽ ചെന്ന് തരി വിളിക്കുമ്പോൾ ആ മുറി തുറന്ന് കിടക്കുന്നതാണ് നീരജ കാണുന്നത്. അപ്പോൾ അപർണ്ണ എവിടെ?അങ്ങനെ അപർണയെ അവിടെ കാണാത്തതുകൊണ്ട് നീരജ സ്വയം പറയുന്നുണ്ട്, ഇവളുടെ അഹങ്കാരം കൂടുന്നുണ്ട്,. ഇന്നലെ എത്ര പ്രാവശ്യം പറഞ്ഞയാണ് എങ്ങും പോകരുത് എന്നൊക്കെ.. എന്താണ് ഇവൾക്ക് സംഭവിച്ചത്..

അപ്പോൾ നീരജ സങ്കടവും നിരാശയും ആയി നിശ്ചയ വേദിയിൽ വന്നിട്ട് അലീനയോട് പറഞ്ഞു അപർണ്ണ അവിടെ ഇല്ല..എന്നൊക്കെ.. അങ്ങനെ അപർണ്ണയുടെ പ്രതിഷേതം ആണ് ഇതെല്ലം എന്ന് അവിടെ ഉള്ളവരൊക്കെ വിശ്വസിക്കുകയാണ്..

ഇത് അറിയുന്നതോടെ വിനീത് വീണ്ടും വീണ്ടും അപർണ്ണയെ വിളിക്കാൻ തുടങ്ങി . എന്നാൽ അപർണ്ണയുടെ ഫോൺ മുറിയിൽ കിടന്നാണ് റിങ് ചെയ്യുന്നത്. ഈ സമയം മൂർത്തിയും സച്ചിയും ആ മാൻപേടയെ കാണാൻ ഗജനിയുടെ ഗോഡൗണിലേക്ക് പോകുകയാണ്.. അവൻ പറഞ്ഞത് ആരെയാകും എന്നറിയാനുള്ള ആവേശം സച്ചിയ്ക്ക് അധികമായി കാണാം..

ഇനി അലീന ആണെങ്കിൽ കൂടുതൽ വച്ചോണ്ടിരിക്കണ്ട, അപ്പോൾ തന്നെ കൊല്ലണം . അവൾ ഇല്ലാതായാൽ പാതി പ്രശ്നങ്ങൾ അവസാനിച്ചു എന്ന രീതിയിൽ ഒക്കെ മൂർത്തി പറയുന്നുണ്ട്..

ജിതേന്ദ്രൻ റബർ തോട്ടത്തിലൂടെ അപർണ്ണയെയും തോളത്ത് തൂക്കി ആ ഗോ ടൗണിൽ എത്തുന്നുണ്ട്.. അപര്ണയ്ക്ക് ബോധമില്ല .. എന്നാൽ അവൻ അപർണ്ണയെ നോക്കി പൊട്ടിച്ചിരിക്കുകയാണ്…

അങ്ങനെ മൂർത്തിയും സച്ചിയുമൊക്കെ അപർണ്ണയെ ആണ് ജിതേന്ദ്രൻ പൊക്കിക്കൊണ്ട് വന്നതെന്ന് അറിയുമ്പോൾ ഒന്ന് നിരാശപെടുന്നുണ്ട്. കാരണം അവരുടെ ആവശ്യം അലീന അമ്പാടി മോതിരമാറ്റ ചടങ്ങ് നടക്കരുത് എന്നുള്ളതാണ്. എന്നാൽ അത് ജിതേന്ദ്രന് സാധിച്ചില്ല എന്ന രീതിയിൽ സംസാരിക്കുമ്പോൾ , വലിയ കോൺഫിഡൻസോടെ പറയുന്നുണ്ട്… ആ വിവാഹ നിശ്‌ചയം നടക്കാതിരിക്കാൻ എന്ത് വേണം എന്ന് എനിക്ക് അറിയാം..

അതായത് അവിടെ എല്ലാം മംഗളമായി നടന്നുകൊണ്ടിരിക്കുമ്പോൾ, മഹാദേവന് ഒരു ഫോൺ വരികയാണ്. വിളിക്കുന്നത് ജിതേന്ദ്രനും.. എന്നിട്ട് മഹാദേവനോട് അപർണ്ണയുടെ കാര്യങ്ങളൊക്കെ പറയുന്നുണ്ട്.. എല്ലാം കേട്ട് ചങ്ക് തകർന്നു പോകുന്നെങ്കിലും മഹാദേവൻ ആരോടും ഒന്നും പറയുന്നില്ല. എല്ലാവരും വളരെ സന്തോഷത്തോടെ നിശ്ചയത്തിന് കൂടുകയാണ്.

നല്ല സുന്ദരിയായി അലീനയും അടിപൊളിയായി അമ്പാടിയും അവിടെ ഇരിക്കുമ്പോൾ വിനീതിന്റെ മുഖത്തും മഹാദേവന്റെ മുഖത്തും ഒരു സന്തോഷവും ഇല്ല. വിനീതിന് കാര്യം അറിയില്ല.. അപര്ണയ്ക്ക് എന്തോ സംഭവിച്ചു . അല്ലാതെ അപർണ്ണ എങ്ങും പോകില്ല എന്ന് വിനീതിന് അറിയാം .. അറ്‌ലീസ്റ്റ് തന്നെ വിളിക്കുകയെങ്കിലും ചെയ്യും..

പിന്നെ അവർക്കിടെ ചങ്കു തകർന്നു നില്കുന്നത് മഹാദേവൻ ആണ്.. മഹാദേവന് എല്ലാം അറിയാം ., എന്നാൽ ആ സന്തോഷം അവിടെ നല്കാനിരിക്കുന്ന നിശ്ചയം മുടങ്ങാതിരിക്കാൻ ആ അച്ഛൻ ഒന്നും പറയാതെ നിൽക്കുകയാണ്.

അങ്ങനെ മഹാദേവനെ വീണ്ടും വിളിക്കുമ്പോൾ മഹാദേവൻ എന്തുവേണം എന്നറിയാതെ നെട്ടോട്ടമോടുകയാണ്. അവസാനം അലീന അമ്പാടി മോതിരമാറ്റം നടന്ന ശേഷം, അപ്പോൾ തന്നെ മഹാദേവൻ കുഴഞ്ഞു വീഴുന്നുണ്ട്.. പിന്നെയാണ് എല്ലാവരും അപർണ്ണയ്ക്ക് ആപത്തു സംഭവിച്ചു എന്നറിയുന്നത്. അതോടെ ഡൊമനിക് സാർ ഒരു വശത്ത് അന്വേഷണവുമായി എത്തുന്നുണ്ട്, എന്നാൽ…

നമ്മുടെ കൊമ്പൻ അമ്പാടി ബുള്ളറ്റിൽ പാഞ്ഞോടുകയാണ്.. ജിതേന്ദ്രനുമായി നേരിട്ടുള്ള ഒരു ഫൈറ്റ് ഉറപ്പിക്കാം..അത് അടുത്ത ആഴ്ചയാകും .. ഈ ആഴ്ച മുഴുവൻ കുറേക്കൂടി സങ്കീർണ്ണതകൾ നിറഞ്ഞ എപ്പിസോസുകൾ ആകും വരുക/.

about ammayariyathe

More in Malayalam

Trending

Recent

To Top