Connect with us

ആദ്യം ശക്തമായ മെസ്സേജുമായി എത്തി, ഇപ്പോൾ പൊതു വേദയിൽ അവൾ അത് തെളിയിച്ചു ;അപ്രതീക്ഷിതമായ ആ വാക്കുകൾ !

Malayalam

ആദ്യം ശക്തമായ മെസ്സേജുമായി എത്തി, ഇപ്പോൾ പൊതു വേദയിൽ അവൾ അത് തെളിയിച്ചു ;അപ്രതീക്ഷിതമായ ആ വാക്കുകൾ !

ആദ്യം ശക്തമായ മെസ്സേജുമായി എത്തി, ഇപ്പോൾ പൊതു വേദയിൽ അവൾ അത് തെളിയിച്ചു ;അപ്രതീക്ഷിതമായ ആ വാക്കുകൾ !

മലയാള സിനിമയിലേക്ക് സംവിധായകൻ കമൽ കൊണ്ടുവന്ന നായികയാണ് ഭാവന. 2002-ൽ പുറത്തിറങ്ങിയ ‘നമ്മൾ’ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രം ഇന്നും മലയാ ളികളുടെ ഓർമ്മകളിൽ നിലനിൽക്കുന്നു ണ്ടെങ്കിൽ, ഒരു അരങ്ങേറ്റക്കാരി എന്ന നിലയിൽ ഭാവന എന്ന നടിയുടെ വിജയത്തുടക്കമായിരുന്നു അത്. തുടർന്ന്, ക്രോണിക് ബാച്ച്ലറിലെ സന്ധ്യയായും, സ്വപ്നക്കൂടിലെ പത്മയായും, ചാന്തുപൊട്ടിലെ റോസ് ആയുമെല്ലാം ഭാവന മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി.

മലയാളത്തിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും ഭാവന അഭിനയിച്ചു. ഏറ്റവും ഒടുവിൽ ‘ആദം ജോൺ’ എന്ന ചിത്രത്തിലാണ് ഭാവന മലയാള സിനിമ പ്രേക്ഷകർക്ക്‌ മുന്നിലെത്തിയത്. എന്നിരുന്നാലും, സോഷ്യൽ മീഡിയയിൽ സജീവമായ ഭാവന, പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും ആരാധകർ നിമിഷ നേരം കൊണ്ട് ഏറ്റെടുക്കാറുണ്ട്.

5 വര്‍ഷത്തിന് ശേഷമായി മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഭാവന. അടുത്തിടെയായിരുന്നു താരത്തിന്റെ പുതിയ സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ആദം ജോണ്‍ എന്ന സിനിമയിലായിരുന്നു ഒടുവിലായി ഭാവനയെ കണ്ടത്. നിരവധി അവസരങ്ങള്‍ മലയാളത്തില്‍ നിന്നും ലഭിച്ചിരുന്നുവെന്നും താന്‍ അതൊന്നും സ്വീകരിച്ചിട്ടില്ലെന്നുമായിരുന്നു മുന്‍പ് താരം പറഞ്ഞത്. ഐഎഫ്എഫ്‌കെ വേദിയിലെത്തിയ ഭാവനയ്ക്ക് ഗംഭീര വരവേല്‍പ്പായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ഭാവനയ്ക്ക് ലഭിച്ച വരവേല്‍പ്പില്‍ ഒരുപാട് സന്തോഷമുണ്ടെന്നായിരുന്നു സന്തോഷമുണ്ടെന്ന് പറയുകയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഒരു പ്രമുഖ മാധ്യമത്തിനോട് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. ഭാവനയുടെ വരവിനെക്കുറിച്ച് വാചാലയാവുകയിരുന്നു .

ഓരോപടിയായിട്ട് മുന്നിലേക്ക് കയറി വരികയാണല്ലോ അവള്‍, വനിത ദിനത്തില്‍ ഒരു ശക്തമായ മെസ്സേജുമായി അവളെത്തി. അത് കഴിഞ്ഞ് അവളുടെ സിനിമ അനൗണ്‍സ് ചെയ്തു. ഇപ്പോഴിതാ ഒരു പൊതുചടങ്ങില്‍ വേദിയില്‍ വരുന്നു. ഇതേക്കുറിച്ച് ഞങ്ങള്‍ ഒരാഴ്ചയായി സംസാരിക്കുന്നുണ്ടായിരുന്നു. നിന്റെ ഈ വരവ് ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കും. നീ പോലും പ്രതീക്ഷിക്കാത്തത്ര ആള്‍ക്കാര്‍ സന്തോഷത്തോടെ നിന്നെ സ്വീകരിക്കുമെന്നുമായിരുന്നു ഞാന്‍ അവളോട് പറഞ്ഞത്.

അങ്ങനെയായിരിക്കുമല്ലേ ചേച്ചിയെന്നായിരുന്നു ഭാവന എന്നോട് ചോദിച്ചത്. അവളുടെ വരവില്‍ ഞങ്ങളത് നേരിട്ട് കണ്ടു. എല്ലാവരും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചാണ് അവളെ സ്വീകരിച്ചത്. എന്ത് സംഭവിച്ചാലും ശരി ഞാന്‍ അത് അതിജീവിക്കും. സമൂഹത്തിന് മുന്നില്‍ തല ഉയര്‍ത്തി നടക്കേണ്ടവള്‍ തന്നെയാണ് ഞാനെന്ന് അവള്‍ തെളിയിക്കുകയായിരുന്നു.
ഒരുപാട് അഭിമാനവും സന്തോഷവും തോന്നിയ നിമിഷമായിരുന്നു. ഭാവനയുടെ വരവിനെക്കുറിച്ച് അനൗണ്‍സ് ചെയ്തത് ചലച്ചിത്ര അക്കാദമി ചെയര്‍മാനായ രഞ്ജിത്താണ്. കെഎസ്എഫ്ഡിസി ചെയര്‍മാനായ ഷാജി എന്‍ കരുണായിരുന്നു ഭാവനയെ പൂവ് നല്‍കി സ്വീകരിച്ചത്. ഒരുപാടുപേര്‍ക്ക് റോള്‍ മോഡലാണെന്ന് മന്ത്രി പറഞ്ഞല്ലോ, അവളുടെ വരവ് കണ്ടപ്പോള്‍ ഞാന്‍ വല്ലാതെ ഇമോഷണലായെന്നുമായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്.ഭാവനയുടെ വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മലയാള സിനിമയിലെ റോള്‍ മോഡലായാണ് ഭാവനയെ എല്ലാവരും വിശേഷിപ്പിച്ചത്. ഈ വരവ് ആഗ്രഹിച്ചത് തന്നെയായിരുന്നു എന്നാണ് ആരാധകര്‍ പറഞ്ഞത്. സെറ്റ് സാരിയണിഞ്ഞ് മുല്ലപ്പൂവും വെച്ചായിരുന്നു ഭാവന എത്തിയത്. അതീവ സന്തോഷത്തോടെയായിരുന്നു താരത്തിന്റെ വരവ്. കൂട്ടുകാരികളെല്ലാം ഭാവനയുടെ വരവിന്റെ ചിത്രങ്ങള്‍ പങ്കിട്ടെത്തിയിരുന്നു.

ചലച്ചിത്രമേളയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ഭാവന വ്യക്തമാക്കി. ’26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. വേദിയിലേക്ക് ക്ഷണിച്ച രഞ്ജിത് സാറിനും ബീനച്ചേച്ചിക്കും പ്രത്യേക നന്ദി അറിയിക്കുന്നു. നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവർക്കും നല്ല സിനിമകള്‍ ആസ്വദിക്കുന്ന എല്ലാവർക്കും, ലിസയെ പോലെ പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും എല്ലാവിധ ആശംസകളും”- ഭാവന പറഞ്ഞു

about bhavana

More in Malayalam

Trending

Recent

To Top