Connect with us

ഞാന്‍ നിസ്താറിന്റെ മുഖത്ത് കൈവയ്ക്കും; നിങ്ങള്‍ തനിയെ മുഖം കൊണ്ടുപോയി അടിക്കണം, ഞാന്‍ പിടിച്ചടിച്ചാല്‍ എട്ടു തയ്യല്‍ വീഴും! മുഖം കാണാന്‍ വലിയ വൃത്തികേടാകും;മമ്മൂട്ടിയുടെ കെയറിംഗിനെ കുറിച്ച് പറഞ്ഞ് നിസ്താര്‍

Malayalam

ഞാന്‍ നിസ്താറിന്റെ മുഖത്ത് കൈവയ്ക്കും; നിങ്ങള്‍ തനിയെ മുഖം കൊണ്ടുപോയി അടിക്കണം, ഞാന്‍ പിടിച്ചടിച്ചാല്‍ എട്ടു തയ്യല്‍ വീഴും! മുഖം കാണാന്‍ വലിയ വൃത്തികേടാകും;മമ്മൂട്ടിയുടെ കെയറിംഗിനെ കുറിച്ച് പറഞ്ഞ് നിസ്താര്‍

ഞാന്‍ നിസ്താറിന്റെ മുഖത്ത് കൈവയ്ക്കും; നിങ്ങള്‍ തനിയെ മുഖം കൊണ്ടുപോയി അടിക്കണം, ഞാന്‍ പിടിച്ചടിച്ചാല്‍ എട്ടു തയ്യല്‍ വീഴും! മുഖം കാണാന്‍ വലിയ വൃത്തികേടാകും;മമ്മൂട്ടിയുടെ കെയറിംഗിനെ കുറിച്ച് പറഞ്ഞ് നിസ്താര്‍

തിയേറ്ററുകള്‍ ആഘോഷമാക്കിയ ചിത്രമാണ് ഭീഷ്മ പര്‍വം. ഏറെ പ്രതീക്ഷയോടെയായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കി കൊണ്ടായിരുന്നു റിലീസിനെത്തിയത്. വിചാരിച്ചതിലും അധികമായിരുന്നു ഭീഷ്മ പര്‍വം എന്ന മമ്മൂട്ടി അമല്‍ നീരദ് ചിത്രം നല്‍കിയത്. മാര്‍ച്ച് ആദ്യവാരം തിയേറ്ററുകളില്‍ എത്തിയ ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.മമ്മൂട്ടിക്കൊപ്പം വന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. ചിത്രം പുറത്ത് വരുന്നതിന് മുന്‍പ് തന്നെ ശ്രദ്ധിക്കപ്പെട്ട ഒരുകഥാപാത്രമായിരുന്നു നിസ്താര്‍ സേട്ട് അവതരിപ്പിച്ച മത്തായി. മമ്മൂട്ടിയുടെ സഹോദരനായിട്ടാണ് നിസ്താര്‍ എത്തിയത്. അതുവരെ താരം അവതരിപ്പിച്ചതില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രമായിരുന്നു ഭീഷ്മപര്‍വത്തിലെ മത്തായി. സഹോദരന്‍ മൈക്കിളിന്റെ ചെലവില്‍ അദ്ദേഹത്തിന്റെ കീഴില്‍ ജീവിക്കുന്ന കഥാപാത്രമാണ് മത്തായി. ഭീഷ്മപര്‍വത്തിലൂടെ താരം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ്. മമ്മൂട്ടിക്കൊപ്പം നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിത മെഗാസ്റ്റാറിനോടൊപ്പമുള്ള സിനിമ അനുഭവം വെളിപ്പെടുത്തുകയാണ് താരം.ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ…”ഞാന്‍ ഒരിക്കല്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു ലോകാദ്ഭുതങ്ങളില്‍ എട്ടാമത്തെ അദ്ഭുതമാണ് മമ്മൂക്ക എന്ന്. ഞങ്ങളുടെ സുഹൃദ്‌സംഘങ്ങളില്‍ ഉരുത്തിരിഞ്ഞുവന്ന അഭിപ്രായമാണത്. മമ്മൂക്ക ഒരു യൂണിവേഴ്‌സിറ്റി തന്നെയല്ലേ. എനിക്ക് പണത്തോടല്ല കഥാപാത്രങ്ങളോടാണ് താല്പര്യം എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഇത്രയും വര്‍ഷം ഒരുപോലെ ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞു നില്‍ക്കുന്ന അദ്ദേഹത്തോടൊപ്പം ഒരു സെല്‍ഫി എടുക്കാനൊക്കെ ലക്ഷക്കണക്കിന് ആളുകള്‍ കാത്തുനില്‍ക്കുമ്പോള്‍ നമുക്ക് അദ്ദേഹത്തോടൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ കഴിയുക എന്നത് തന്നെ ഭാഗ്യമാണ്. ഗ്രേറ്റ് ഫാദറില്‍ അഭിനയിക്കുമ്പോള്‍ ഞങ്ങള്‍ തമ്മില്‍ ഒരു ഫൈറ്റ് സീന്‍ ഉണ്ടായിരുന്നു ആ സമയത്ത് അദ്ദേഹം എന്റെ മുഖം പിടിച്ച് ടീപ്പോയില്‍ ഉരയ്ക്കുന്ന സീനുണ്ട്. അദ്ദേഹം എന്നോട് പറഞ്ഞു, ‘ഞാന്‍ നിസ്താറിന്റെ മുഖത്ത് കൈവയ്ക്കും. നിങ്ങള്‍ തനിയെ മുഖം കൊണ്ടുപോയി അടിക്കണം. ഞാന്‍ പിടിച്ചടിച്ചാല്‍ എട്ടു തയ്യല്‍ വീഴും. മുഖം കാണാന്‍ വലിയ വൃത്തികേടാകും’. അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്ക് കൊടുക്കുന്ന സ്‌നേഹവും ബഹുമാനവും ആണതില്‍ പ്രകടമായത്. അദ്ദേഹത്തിന് വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന ആഹാരം എല്ലാവര്‍ക്കും ഷെയര്‍ ചെയ്യും. കണ്ടുപഠിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

ഭീഷ്മപര്‍വത്തില്‍ എത്തിയതിനെ കുറിച്ചും നിസ്താര്‍ പറയുന്നു. അമല്‍ എന്നെ വിളിച്ചത് ഒരു നവംബറിലാണ്. ആദ്യം അമല്‍ ചോദിച്ചത് എന്റെ ഗെറ്റപ്പിനെ കുറിച്ചാണ്. മീശയും താടിയുമൊക്കെ കളഞ്ഞിട്ട് ഷേവ് ചെയ്ത് വൃത്തിയായി വീട്ടിലിരിക്കുകയായിരുന്നു. ഇനി ഷേവ് ചെയ്യണ്ടെന്ന് അമല്‍ തന്നോട് പറഞ്ഞു. ഈ ഗെറ്റപ്പ് മാറ്റാന്‍ പറ്റാത്തതുകൊണ്ട് ഭീഷ്മയ്ക്ക് മുന്‍പേ എനിക്ക് മൂന്നുനാല് സിനിമകള്‍ നഷ്ടപ്പെട്ടിരുന്നു. പക്ഷേ ഞാന്‍ അതൊരു നഷ്ടമായി കാണുന്നില്ല. ഇത് നല്ലതിനാണെന്ന് എനിക്ക് അന്നേ തോന്നിയിരുന്നു. കാരണം അമല്‍ നീരദ് വെറുതെ എന്നെപ്പോലെ ഒരാളെ വിളിക്കില്ലല്ലോ. വരത്തന് ശേഷം ഭീഷ്മപര്‍വം എനിക്കുണ്ടാക്കിയ മൈലേജ് വളരെ വലുതാണെന്നും നിസ്താര്‍ പറഞ്ഞു.

അമല്‍ നീരദുമായിട്ടും വളരെ അടുത്ത സൗഹൃദമാണ് നിസ്താറിനുളളത്. അമല്‍ നീരദിന്റെ വരത്തനില്‍ അഭിനയിച്ചിരുന്നു. ആ സിനിമയില്‍ എത്തിയതിനെ കുറിച്ചും അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ‘വളരെ യാദൃച്ഛികമായിട്ടാണ് സിനിമയില്‍ എത്തിയത്്. ആ കഥാപാത്രത്തിന് വേണ്ടി നിസ്താറിനെ നോക്കിയാലോ എന്ന് തിരക്കഥാകൃത്ത് ചോദിച്ചപ്പോള്‍ അമല്‍ പറഞ്ഞത് എനിക്ക് ആ ആളെ അറിയില്ല എന്നാണു. അവര്‍ ഒഴിവ് ദിവസത്തെ കളിയും കാര്‍ബണും അദ്ദേഹത്തെ കൊണ്ട് കാണിച്ചു. അത് കണ്ടിട്ട് അമല്‍ പറഞ്ഞു, ‘ആ ഇദ്ദേഹം മതി’. അങ്ങനെയാണ് വരത്തനില്‍ എത്തിയത്’. പിന്നീട് ഈ ബന്ധം തുടര്‍ന്ന് പോവുകയായിരുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു.

ABOUT NISTHAR

More in Malayalam

Trending

Recent

To Top