Connect with us

ആദ്യത്തെ 3 എണ്ണത്തേയും പോലെയല്ല ഇത്തവണ കൊതുക് മാത്രം ദയ കാണിച്ചു; തെരഞ്ഞെടുപ്പ് ജോലിക്ക് പോയ അനുഭവം പങ്കുവെച്ച് സാജന്‍ സൂര്യ

Malayalam

ആദ്യത്തെ 3 എണ്ണത്തേയും പോലെയല്ല ഇത്തവണ കൊതുക് മാത്രം ദയ കാണിച്ചു; തെരഞ്ഞെടുപ്പ് ജോലിക്ക് പോയ അനുഭവം പങ്കുവെച്ച് സാജന്‍ സൂര്യ

ആദ്യത്തെ 3 എണ്ണത്തേയും പോലെയല്ല ഇത്തവണ കൊതുക് മാത്രം ദയ കാണിച്ചു; തെരഞ്ഞെടുപ്പ് ജോലിക്ക് പോയ അനുഭവം പങ്കുവെച്ച് സാജന്‍ സൂര്യ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് സാജന്‍ സൂര്യ. തന്റെ സര്‍ക്കാര്‍ ജോലിക്ക് ഒപ്പമാണ് അഭിനയവും താരം കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയകളിലും സജീവമായ സാജന്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. തെരഞ്ഞെടുപ്പ് ജോലിക്ക് പോയതിനെ കുറിച്ചാണ് സാജന്റെ കുറിപ്പ്.

സാജന്റെ കുറിപ്പിന്റെ പൂര്‍ണരൂപം;

അങ്ങനെ നാലാമത്തെ ഇലക്ഷന്‍ ഡ്യൂട്ടിയും കഴിഞ്ഞു. ആദ്യത്തെ 3 എണ്ണത്തേയും പോലെയല്ല ഇത്തവണ കൊതുക് മാത്രം ദയ കാണിച്ചു. ആദ്യത്തെ തവണ പാല്‍ സൊസൈറ്റിയിലും രണ്ടാം തവണ പെരുമ്ബഴുതൂര്‍ ഹൈസ്‌ക്കൂളിലും പിന്നെ നേമം സബ് രജിസ്ട്രാര്‍ ഓഫീസിലും ഇത്തവണ കാക്കാമൂല SNLP School ലും ഡ്യൂട്ടി ചെയ്തു. സാക്ഷാല്‍ കൊറോണ ഭയന്ന് ??ഓടിയ ????!?? തിരക്കും പൊടികളാല്‍ അനാവൃതമായ ക്ലാസ്സ് മുറിയും ബഞ്ച് ചേര്‍ത്തിട്ട് ഉറങ്ങാനുള്ള ശ്രമവും ഉറങ്ങിവരുമ്ബോ PPE Kit കൊണ്ടുവന്നതും തിരക്കുകാരണം ഭക്ഷണമോ വെള്ളം പോലും കുടിക്കാനുള്ള സാവകാശം ലഭിക്കാത്തത് അങ്ങനങ്ങനെ അങ്ങനെ ഒത്തിരി അനുഭവം. ഇലക്ഷന്‍ ഡ്യൂട്ടിയുടെ അപാരത ഇവിടെ കുറിക്കുന്നില്ല. അതൊരു അനുഭവമായി ആസ്വദിച്ചു.

നല്ല team ആയി പ്രവര്‍ത്തിച്ച ആശയോടും ജ്യോതി ലക്ഷമിയോടും രജനിയോടും സുനിതയോടും നന്ദി. സ്ത്രീകളാണല്ലോ നുമ്മടെ പ്രേക്ഷകരില്‍ കൂടുതല്‍ അതു കൊണ്ടാകും കൂട്ടായി 4 സ്ത്രീകളെതന്നെ കിട്ടിയത്??????. ഇലക്ഷന്‍ എന്ന വലിയ പ്രക്രിയയുടെ ഭാഗമാകാന്‍ കഴിയുന്നത് ഒരു ഭാഗ്യമാണന്ന് പറഞ്ഞാല്‍ എന്റെ സഹപ്രവര്‍ത്തകര്‍ കണ്ണുരുട്ടും. പക്ഷേ മാസ്‌ക്കും Face Shield ഉം ഒക്കെ വച്ചിട്ടും എന്നെ തിരിച്ചറിഞ്ഞു എന്നത് എനിക്കൊരു സുഖം തന്നു. കൊറോണ ഭീഷണിയാണങ്കിലും രാവിലെ fresh ആകാന്‍ വീടുതന്ന Brimbel നും വൈകുന്നേരം 1 Km നടന്ന് ചായ വാങ്ങാന്‍ പോയപ്പോള്‍ തിരിച്ചു സ്‌ക്കൂട്ടറില്‍ കൊണ്ടാക്കിയ ചേട്ടനും രാത്രി ഭക്ഷണം വാങ്ങാന്‍ വണ്ടി തന്ന പോലീസ് ചേട്ടനും നന്ദി. നല്ലൊരു ഫോട്ടോ എടുക്കാന്‍ പറ്റിയില്ല. പിന്നെ സാദാ സര്‍ക്കാര്‍ ഉദ്യേഗസ്ഥന് ഇതതൊക്കെ തന്നെ പുണ്യം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top