Connect with us

ക്രൈം ബ്രാഞ്ചിന്റെ അടാർ നീക്കം; വക്കീലിനെ വെള്ളം കുടിപ്പിക്കും ! ചോദ്യം ചെയ്യല്‍ പരിഗണനയില്‍ ;ദിലീപിന്റെ കാര്യം ഗോവിന്ദ

Malayalam

ക്രൈം ബ്രാഞ്ചിന്റെ അടാർ നീക്കം; വക്കീലിനെ വെള്ളം കുടിപ്പിക്കും ! ചോദ്യം ചെയ്യല്‍ പരിഗണനയില്‍ ;ദിലീപിന്റെ കാര്യം ഗോവിന്ദ

ക്രൈം ബ്രാഞ്ചിന്റെ അടാർ നീക്കം; വക്കീലിനെ വെള്ളം കുടിപ്പിക്കും ! ചോദ്യം ചെയ്യല്‍ പരിഗണനയില്‍ ;ദിലീപിന്റെ കാര്യം ഗോവിന്ദ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഡാലോചന കേസിലും ദിലീപ് ഉള്‍പ്പടേയുള്ള പ്രതികള്‍ക്കെതിരായ നീക്കം ശക്തമാക്കി അന്വേഷണ സംഘം. ഇനി നിർണായക വഴിത്തിരിവുകളാണ് കേസിൽ നടക്കാൻ പോകുന്നത് .

വധഗൂഢാലോചനക്കേസില്‍ തെളിവ് നശിപ്പിച്ചതിന് ദിലീപിന്‍‍റെ അഭിഭാഷകരെ ചോദ്യം ചെയ്യുന്നത് പരിഗണനയിലാണെന്ന് ക്രൈംബ്രാഞ്ച് . അതേസമയം കേസിൽ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സൈബർ വിദഗ്ദന്‍ സായി ശങ്കര്‍ ക്രൈംബ്രാഞ്ചിന് മുൻപാകെ ഇന്ന് ഹാജരായില്ല. പോലീസ് പീഡനമാരോപിച്ച് കാവ്യമാധവന്‍റെ മുന്‍ ജോലിക്കാരന്‍ സാഗർ വിൻസന്റ് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിൻ്റെ നിലപാട് തേടിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രാമന്‍പിള്ളയ്‌ക്കെതിരെ ആക്രമിക്കപ്പെട്ട നടി ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കിയിരുന്നു. ദിലീപിന് വേണ്ടി അഭിഭാഷകര്‍ നടത്തിക്കൊണ്ടിരിക്കുന്നത് നിയമ വിരുദ്ധവും അഭിഭാഷക വൃത്തിക്ക് നിരക്കാത്തതുമാണെന്നാണ് നടി പരാതിയില്‍ പറയുന്നത്.
അതേസമയം, ദിലീപിന്റെ ഫോണിലെ ഡാറ്റ മാറ്റാന്‍ ഉപയോഗിച്ച ഐ മാക് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൂടാതെ ഡി ഐ ജി സഞ്ജയ് കുമാര്‍ ഗുരുഡിനുമായി ദിലീപ് ഫോണില്‍ സംസാരിച്ചത് അന്വേഷിക്കുമെന്നും ക്രൈം ബ്രാഞ്ച് എസ് പി പി മോഹനചന്ദ്രന്‍ പറഞ്ഞു. കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സൈബര്‍ വിദഗ്ദന്‍ സായി ശങ്കര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായില്ല.
ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം നാല് ഫോണുകലാണ് ദിലീപ് ഹാജരാക്കിയത്. ഇവ കോടതി രജിസ്ട്രിക് കൈമാറുന്നതിന് മുമ്പ് തെളിവുകള്‍ നശിപ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. മുംബൈയിലെ ലാബില്‍ വച്ച് രണ്ട് ഫോണുകളില്‍ ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തിയത്. മറ്റ് രണ്ടെണ്ണം സൈബര്‍ വിദഗ്ദനായ സായ് ശങ്കറിന്റെ സഹായത്തോടെ കൊച്ചിയില്‍ വച്ചാണെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.


അഭിഭാഷകനായ ബി രാമന്‍പിള്ളയുടെ ഓഫീസ്, കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ , ലോഡ്ജ് എന്നിവിടങ്ങളില്‍ വച്ച് തെളിവ് നശിപ്പിച്ചെന്നാണ് കേസ്. ഇതിന് വേണ്ടി സായ് ശങ്കറിന്റെ ഭാര്യയുടെ പേരിലുല്‌ള ഐ മാക് ഡസ്‌ക്്‌ടോപ്പാണ് ഉപയോഗിച്ചത്. ഇത് കോഴിക്കോട്ട് നടത്തിയ റെയ്ഡില്‍ കണ്ടെടുത്തതായി ക്രൈംബ്രാഞ്ച് എസ്. പി. മോഹനചന്ദ്രന്‍ പറഞ്ഞു. കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളതിനെ തുടര്‍ന്നാണ് മോഹനചന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്.അതേസമയം, നടി നല്‍കിയ പരാതിയില്‍ ദിലീപിന്റെ അഭിഭാഷകരായ ബി രാമന്‍പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സാക്ഷിയായ ജിന്‍സണെ സ്വാധീനിക്കുന്നതിനായി ക്രിമിനല്‍ കേസിലെ പ്രതിയായ നാസര്‍ എന്നയാളെ അഡ്വ.രാമന്‍പിള്ള നേരിട്ടും ഫോണ്‍ മുഖേനയും ബന്ധപ്പെട്ടു. അഭിഭാഷകന്റെ ഓഫിസില്‍ വെച്ച് പ്രതി ഫോണിലെ തെളിവുകള്‍ നശിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.
ഇതിനിടെ, നടിയെ ആക്രമിച്ച കേസില്‍ പൊലീസ് പീഡനമാരോപിച്ച് കേസിലെ സാക്ഷി സാഗര്‍ വിന്‍സന്റ് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. ഹരജി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. ഡി വൈ എസ് പി ബൈജു പൗലോസിനടക്കം ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.


ഇതിനിടെ, വധഗൂഡാലോചന കേസില്‍ ദിലീപിനെതിരായി പുതിയ തെളിവുകള്‍ ലഭിച്ചു. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ സായ് ശങ്കര്‍ മായ്ച്ചുകളഞ്ഞതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ഫോണിലെ വിവരങ്ങള്‍ മാറ്റിയത് സായിയുടെ ഐ മാക് സിസ്റ്റത്തില്‍ നിന്നാണെന്നതന്റെ തെളിവുകളാണ് ലഭിച്ചത.

സായി ശങ്കറിന്റെ ഭാര്യയുടെ ബുട്ടീക്കിലെ ഐ മാക് റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. ഇത് പരിശോധിച്ചപ്പോള്‍ ദിലീപിന്റെ ഫോണും ഐ മാകും വക്കീല്‍ ഓഫീസിലെ വൈഫൈയും തമ്മില്‍ കണക്റ്റ് ചെയ്തതിന് തെളിവുണ്ട്. ജനുവരി 29, 30 തീയതികളില്‍ സായ് ശങ്കര്‍ കൊച്ചിയില്‍ ഉണ്ടായിരുന്നതിനും തെളിവ് ലഭിച്ചിട്ടുണ്ട്. ഫോണില്‍ വിവരങ്ങള്‍ മാറ്റാന്‍ ഐമാക് സായ് ശങ്കര്‍ കൊച്ചിയിലെത്തിക്കുകയാണ് ചെയ്തത്. നശിപ്പിച്ച തെളിവുകള്‍ വീണ്ടെടുക്കാനുള്ള ശ്രമം ക്രൈം ബ്രാഞ്ച് നടത്തുന്നുണ്ട്.

about dileep

More in Malayalam

Trending

Recent

To Top