Connect with us

എങ്ങനെ റിയാക്റ്റ് ചെയ്യുമെന്നതിനെകുറിച്ചായിരുന്നു ആലോചിച്ചത്, പെട്ടെന്ന് ഗ്രാസ്പ് ചെയ്യുന്നയാളാണ് മഞ്ജുവെന്ന് സഹോദരൻ… ഒട്ടും പാനിക്കായില്ല ആ തീരുമാനങ്ങൾ മെച്വേര്‍ഡായി എടുക്കുകയായിരുന്നു; ആദ്യമായി തുറന്ന് പറയുന്നു

Malayalam

എങ്ങനെ റിയാക്റ്റ് ചെയ്യുമെന്നതിനെകുറിച്ചായിരുന്നു ആലോചിച്ചത്, പെട്ടെന്ന് ഗ്രാസ്പ് ചെയ്യുന്നയാളാണ് മഞ്ജുവെന്ന് സഹോദരൻ… ഒട്ടും പാനിക്കായില്ല ആ തീരുമാനങ്ങൾ മെച്വേര്‍ഡായി എടുക്കുകയായിരുന്നു; ആദ്യമായി തുറന്ന് പറയുന്നു

എങ്ങനെ റിയാക്റ്റ് ചെയ്യുമെന്നതിനെകുറിച്ചായിരുന്നു ആലോചിച്ചത്, പെട്ടെന്ന് ഗ്രാസ്പ് ചെയ്യുന്നയാളാണ് മഞ്ജുവെന്ന് സഹോദരൻ… ഒട്ടും പാനിക്കായില്ല ആ തീരുമാനങ്ങൾ മെച്വേര്‍ഡായി എടുക്കുകയായിരുന്നു; ആദ്യമായി തുറന്ന് പറയുന്നു

വലിയൊരു ഇടവേളക്ക് ശേഷം ബിജു മേനോൻ – മഞ്ജു വാര്യർ ജോഡി വീണ്ടും ഒന്നിക്കുന്ന പുത്തൻ ചിത്രമാണ് ‘ലളിതം സുന്ദരം. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞി നിന്നിരുന്നു.

സഹോദരന്റെ സംവിധാനമോഹത്തിന് സഹോദരി കൈത്താങ്ങായൊരു ചിത്രമെന്ന പ്രത്യേകതയും ‘ലളിതം സുന്ദര’ത്തിനുണ്ട്. ആ സാഹോദര്യം സിനിമയുടെ അണിയറയിൽ മാത്രമല്ല, പ്രമേയത്തിലും നിറഞ്ഞു നിൽക്കുകയാണ്. മൂന്നു സഹോദരങ്ങൾക്കിടയിലെ ശീതയുദ്ധങ്ങളും പിണക്കങ്ങളും ഇണക്കങ്ങളും സ്നേഹവുമൊക്കെയാണ് ചിത്രം പറയുന്നത്. വര്‍ഷങ്ങളായുള്ള ചേട്ടന്റെ വലിയ മോഹം കൂടിയാണ് ഈ ചിത്രത്തിലൂടെ സഫലമാവുന്നതെന്ന് മഞ്ജു ഒരിക്കൽ പറഞ്ഞിരുന്നു

വളരെ കൂളായാണ് താന്‍ ഈ സിനിമയില്‍ അഭിനയിച്ചതെന്നാണ് മഞ്ജു പറയുന്നത്. സംവിധാനവും അഭിനയവും മിക്‌സ് ചെയ്ത് മുന്നോട്ട് പോവാനാണ് താല്‍പര്യമെന്നായിരുന്നു മധു വാര്യര്‍ പറഞ്ഞത്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജുവും മധുവും ലളിതം സുന്ദരം വിശേഷങ്ങള്‍ പങ്കിട്ടത്.

സിനിമ ചെയ്യുന്ന സമയത്ത് തന്നെ മഞ്ജുവും ബിജുവേട്ടനുമായിരുന്നു എന്റെ മനസില്‍, ഇവരെങ്ങനെ റിയാക്റ്റ് ചെയ്യും എന്നുള്ളതിനെക്കുറിച്ചൊക്കെ ഞാന്‍ ആലോചിച്ചിരുന്നു എന്നായിരുന്നു കാസ്റ്റിങ്ങിനെക്കുറിച്ച് ചോദിച്ചപ്പോൾ മധു വാര്യരുടെ മറുപടി. കുട്ടിക്കാലത്തേക്കോ കഴിഞ്ഞ കാലത്തേക്കോ തിരിച്ച് പോവാനൊക്കെ ആലോചിക്കാറുണ്ട്. കുട്ടിക്കാലത്തെ മണ്ടത്തരങ്ങള്‍ ഒരുപാടുണ്ട്. 6ാം ക്ലാസോടെ ചേട്ടൻ സൈനിക സ്കൂളിലേക്ക് പോയതാണ്, ഇടയ്ക്ക് മാത്രമേ കണ്ടിരുന്നുള്ളൂ.

അച്ഛനും അമ്മയും പുറത്തേക്ക് പോവാനായി കാത്തിരിക്കും. റ്റാറ്റയൊക്കെ കൊടുത്ത് ഞങ്ങള്‍ രണ്ടും സ്‌റ്റോറൂമിലേക്ക് ഓടും. പഞ്ചസാരയും പാല്‍പ്പൊടിയുമെല്ലാം കട്ടുതിന്നും. ഒരുദിവസം കൊക്കോ പൗഡര്‍ സ്പൂണില്‍ നിറയെ എടുത്ത് വായിലേക്കിട്ടു, മൂക്കില്‍ നിന്നൊക്കെ പൊടിവന്നു, ഇവള്‍ കരയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ഓടി രക്ഷപ്പെട്ടെന്നായിരുന്നു മധു വാര്യര്‍ പറഞ്ഞത്. ചോദിച്ചാല്‍ കിട്ടാവുന്നതേയുള്ളൂ, എന്നാല്‍ കട്ടുതിന്നുമ്പോള്‍ കിട്ടുന്നൊരു സുഖമുണ്ടല്ലോയെന്നായിരുന്നു മഞ്ജുവിന്റെ കമന്റ്.

മോഹന്‍ സാറിന്റെ പടമാണ് ആദ്യം ചെയ്തത്. ഞാനും തുടക്കം കുറിച്ചത് അദ്ദേഹത്തിന്റെ ചിത്രത്തിലൂടെയാണെന്നായിരുന്നു മഞ്ജു പറഞ്ഞത്. മധു വെറുതെയിരിക്കുകയാണെങ്കില്‍ വരൂ എഡിറ്റിംഗ് കാണാമെന്നൊക്കെ മോഹന്‍ സാര്‍ പറയാറുണ്ടായിരുന്നു. എനിക്ക് ഇത്തരം കാര്യങ്ങളോട് അന്നേ താല്‍പര്യമുണ്ടായിരുന്നു. അഭിനേതാവായി മുന്നേറുമ്പോഴും മധു വാര്യരുടെ മനസില്‍ സിനിമയായിരുന്നു.

പെട്ടെന്ന് ഗ്രാസ്പ് ചെയ്യുന്നയാളാണ് മഞ്ജു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. രണ്ടുമൂന്ന് സീനുകളില്‍ മാത്രമേ ഇതാണ് ഞാനുദ്ദേശിക്കുന്നത് എന്ന് പറയേണ്ടി വന്നിട്ടുള്ളൂ, അത് എനിക്ക് കിട്ടിയെന്നായിരുന്നു മധു പറഞ്ഞത്. സംവിധായകനെന്ന നിലയില്‍ ചേട്ടന് നല്ല ക്ഷമയുണ്ട്. ഒട്ടും പാനിക്കാവാതെ വളരെ മെച്വേര്‍ഡായി തീരുമാനങ്ങള്‍ എടുക്കുന്നത് കണ്ടപ്പോള്‍ എനിക്ക് സന്തോഷമായിരുന്നു എന്നായിരുന്നു മഞ്ജു പറഞ്ഞത്.

അതേസമയം ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മഞ്ജു വാര്യരും ബിജു മേനോനും ഒരുമിച്ച് ഒരു സിനിമയിൽ എത്തുന്നത്. മഞ്ജു വാര്യര്‍, ബിജു മേനോന്‍ എന്നിവര്‍ക്കൊപ്പം സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, രമ്യ നമ്പീശന്‍, സറീന വഹാബ്, വിനോദ് തോമസ്, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹോട്ട് സ്റ്റാറിലൂടെയായി റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നായികയായി അഭിനയിച്ചതിന് പുറമെ നിര്‍മ്മാണത്തിലും ഈ സിനിമയിലൂടെ മഞ്ജു കൈവെച്ചിരിക്കുകയാണ്.

More in Malayalam

Trending

Recent

To Top