Connect with us

സ്വന്തം സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കാമോ? അനൂപ്‌ മേനോനെ വെല്ലുവിളിച്ച് ജീവ, തോറ്റ് പിന്മാറാൻ തയ്യാറല്ല, പാതിരാത്രിയിൽ ചലഞ്ച് ഏറ്റെടുത്ത് അനൂപ് മേനോനും സിനിമയുടെ അണിയറപ്രവർത്തകരും… ഞെട്ടിച്ച് കളഞ്ഞു!ഒടുക്കം ക്ഷമ പറഞ്ഞു… വീഡിയോ വൈറൽ

featured

’21ഗ്രാംസ്’ സിനിമയോടാനുബന്ധിച്ച് സ്വന്തം സിനിമയുടെ പോസ്റ്റർ ഒട്ടിക്കാൻ ഒറ്റക്ക് പോയി സിനിമയുടെ ടീമിനെ മൊത്തത്തിൽ വെല്ലുവിളിച്ച് അവതാരകനും നടനുമായ ജീവ സോഷ്യൽ മീഡിയയിലിലൂടെ എത്തിയിരുന്നു.

ഇന്നലെ രാത്രി കാക്കനാട് പരിസരത്തുവച്ച്‌ 21 ഗ്രാംസ്ന്റെ പോസ്റ്റർ ഒട്ടിച്ചുകൊണ്ട്‌ സിനിമയുടെ പ്രവർത്തകരെ ജീവ ചാലഞ്ചു ചെയ്യുകയായിരുന്നു. അനൂപ്‌ മേനോൻ, അനു മോഹൻ, തുടങ്ങിയ എല്ലാവരുടെയും പേര് എടുത്ത് പറഞ്ഞു പോസ്റ്റർ ഒട്ടിച്ചു ചാലഞ്ച്‌ അക്സപ്റ്റ്‌ ചെയ്യാൻ പറഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആണ്.

ഒട്ടും വിട്ട് കൊടുക്കാതെ ജീവയുടെ ചലഞ്ച് ഏറ്റെടുത്ത് അനൂപ് മേനോനും സംവിധായകനും അണിയറപ്രവർത്തകരുമെത്തിയിരിക്കുകയാണ്. ഇവർ പോസ്റ്റർ ഒട്ടിക്കുന്നതിന്റെ വീഡിയോ ജീവ പങ്കുവച്ചിട്ടുണ്ട്. അനൂപ് മേനോനെ വെല്ലുവിളിച്ചതിൽ ജീവ ക്ഷമ പറയുന്നുമുണ്ട്. വീഡിയോയിൽ ചലഞ്ച് ഏറ്റെടുത്ത അനൂപ് മേനോന് നന്ദി പറയാനും ജീവ മറന്നില്ല.

അനൂപ്‌ മേനോൻ പ്രധാനവേഷം ചെയ്യുന്ന സസ്പെൻസ് ത്രില്ലെർ ചിത്രമാണ് 21 ഗ്രാംസ്. ചിത്രം മാർച്ച്‌ 18 തീയേറ്ററുകളിൽ എത്തും. നവാഗതസംവിധായകൻ ബിബിൻ കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയുന്ന സിനിമ കെ. എൻ റിനിഷ് നിർമ്മിക്കുന്നു.

ഇൻവസ്റ്റിഗേഷൻ ക്രൈം ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രഞ്ജി പണിക്കർ, രഞ്ജിത്ത്, അനു മോഹൻ, ലിയോണ ലിഷോയ്, ലെന, ചന്തുനാഥ്, മറീന മൈക്കിൾ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ദീപക് ദേവാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയിലറും പാട്ടുമെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒരു കൊലപാതകക്കേസ് അന്വേഷിക്കാനെത്തുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തിൽ അനൂപ് മേനോൻ എത്തുക.

about 21 grams

More in featured

Trending

Recent

To Top