മറ്റ് ചില പ്രശ്നങ്ങള്‍ നേരിടുന്ന സമയത്താണ് ആ മെസേജ് വന്നത്; ആദ്യമൊന്നും ഞാന്‍ മൈന്റ് ചെയ്തില്ല,കുറേ നേരം മിണ്ടാതിരുന്നപ്പോള്‍, ‘ജാഡയാണോടാ തനിക്ക്’ എന്ന് ചോദിച്ച് കൊണ്ട് അയാള്‍ മെസേജ് അയച്ചു; അതുവരെയുള്ള എന്റെ സകല നിയന്ത്രണങ്ങളും പോയി! തുറന്ന് പറഞ്ഞ് സണ്ണി വെയ്ന്‍
മറ്റ് ചില പ്രശ്നങ്ങള്‍ നേരിടുന്ന സമയത്താണ് ആ മെസേജ് വന്നത്; ആദ്യമൊന്നും ഞാന്‍ മൈന്റ് ചെയ്തില്ല,കുറേ നേരം മിണ്ടാതിരുന്നപ്പോള്‍, ‘ജാഡയാണോടാ തനിക്ക്’ എന്ന് ചോദിച്ച് കൊണ്ട് അയാള്‍ മെസേജ് അയച്ചു; അതുവരെയുള്ള എന്റെ സകല നിയന്ത്രണങ്ങളും പോയി! തുറന്ന് പറഞ്ഞ് സണ്ണി വെയ്ന്‍
മറ്റ് ചില പ്രശ്നങ്ങള്‍ നേരിടുന്ന സമയത്താണ് ആ മെസേജ് വന്നത്; ആദ്യമൊന്നും ഞാന്‍ മൈന്റ് ചെയ്തില്ല,കുറേ നേരം മിണ്ടാതിരുന്നപ്പോള്‍, ‘ജാഡയാണോടാ തനിക്ക്’ എന്ന് ചോദിച്ച് കൊണ്ട് അയാള്‍ മെസേജ് അയച്ചു; അതുവരെയുള്ള എന്റെ സകല നിയന്ത്രണങ്ങളും പോയി! തുറന്ന് പറഞ്ഞ് സണ്ണി വെയ്ന്‍
ദുല്‍ഖര്‍ സല്മാന് ചിത്രമായ സെക്കന്‍ഡ് ഷോയിലൂടെ വെളളിത്തിരയില്‍ എത്തി, മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ നടനാണ് സണ്ണി വെയ്ന്‍. സഹതാരമായിട്ടാണ് കരിയര്‍ ആരംഭിച്ചതെങ്കിലും വളരെ പെട്ടെന്ന് തന്നെ സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. പ്രേക്ഷകര്‍ എന്നും ഓര്‍മിച്ചിരിക്കുന്ന കഥാപാത്രങ്ങളാണ് സണ്ണി വെയ്ന്‍ അവതരിപ്പിച്ചിരിക്കുന്നത്. കുറുപ്പാണ് ഏറ്റുവും ഒടുവില്‍ പുറത്ത് വന്ന സണ്ണി വെയ്ന്‍ ചിത്രം. പീറ്റര്‍ എന്ന കഥാപാത്രത്തെയാണ് നടന് സിനിമയില്‍ അവതരിപ്പിച്ചത്.
അപ്പനാണ് ഇനി പുറത്ത് വരാനുള്ള സണ്ണി വെയ്ന്‍ ചിത്രം. ഗ്രേസ് ആന്റണി, അനന്യ, അല്സിയാര് എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. സിനിമ റിലീസിന് ഒരുങ്ങുകയാണ്.കുറ്റവും ശിക്ഷയുമാണ് നടന്റെ മറ്റൊരു ചിത്രം. തുടക്കകാലത്ത് സണ്ണി വെയ്ന്‍ ദേഷ്യപ്പെട്ട് സംസാരിക്കുന്ന ഒരു ഓഡിയോ പുറത്ത് വന്നിരുന്നു. അത് വൈറല്‍ ആവുകയും ചെയ്തിരുന്നു. ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ നടന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിത അന്ന് സംഭവിച്ചതിനെ കുറിച്ച് പറയുകയാണ് നടന്. ബിഹൈന്‍ വുഡ്സ് മലയാളത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കര്യം പറഞ്ഞത്. നടന്റെ വാക്കുകള്‍ ഇങ്ങനെ… ” പൊതുവെ ഫോണില്‍ മെസേജുകള്‍ അധികം നോക്കാത്ത ആളാണ് ഞാന്‍. എപ്പോഴെങ്കിലും എവിടെ നിന്ന് എങ്കിലും നമ്പര്‍ തപ്പി പിടിച്ച് ആളുകള്‍ മെസേജ് അയക്കുമ്പോള്‍, നമ്മളോടുള്ള സ്നേഹം കൊണ്ടാണല്ലോ എന്ന് കരുതി പറ്റുമ്പോഴൊക്കെ മറുപടി കൊടുക്കാറുണ്ട്. എന്താ മറുപടി അയക്കാത്തത് എന്ന് ചോദിക്കുന്നവരോട് തിരക്കായിരുന്നു എന്ന് പറഞ്ഞ സാഹചര്യവും ഉണ്ട”
അന്ന് ഞാന്‍ മെന്റലി കുറച്ച് ഡൗണ്‍ ആയിരുന്നു. മറ്റ് ചില പ്രശ്നങ്ങള്‍ നേരിടുന്ന സമയത്താണ് ആ മെസേജ് വന്നത്. ആദ്യമൊന്നും ഞാന്‍ മൈന്റ് ചെയ്തില്ല. കുറേ നേരം മിണ്ടാതിരുന്നപ്പോള്‍, ‘ജാഡയാണോടാ തനിക്ക്’ എന്ന് ചോദിച്ച് കൊണ്ട് അയാള്‍ മെസേജ് അയച്ചു. അതുവരെയുള്ള എന്റെ സകല നിയന്ത്രണങ്ങളും പോയി. അപ്പോഴത്തെ എന്റെ മാനസിക അവസ്ഥയും അതായത് കൊണ്ട് അങ്ങനെ സംസാരിക്കേണ്ടി വന്നു- സണ്ണി വെയിന്‍ പറഞ്ഞു. സണ്ണി വെയ്ന്‍ എന്ന പേര് വന്നതിനെ കുറിച്ചും നടന് അഭിമുഖത്തില്‍ പറയുന്നുണ്ട്. എന്റെ റെക്കോഡിക്കല്‍ നെയിം സുജിത്ത് ഉണ്ണികൃഷ്ണന് എന്നാണ്. കൂട്ടുകാരില്‍ ചിലര്‍ സണ്ണി എന്ന് വിളിക്കാറുണ്ട്. അതേ കൂട്ടുകാര്‍ തന്നെയാണ് എന്റെ ആദ്യ ചിത്രത്തിലും ഉണ്ടായിരുന്നത്. അവര്‍ അവിടെ വച്ച് സണ്ണി എന്ന് വിളിച്ചു. കൂടുതല്‍ സിമിലിയാരിറ്റിയ്ക്ക് വേണ്ടി ആ പേര് തന്നെ സ്ക്രീന്‍ നെയിം ആക്കാം എന്ന് തീരുമാനിച്ചു. പക്ഷെ സണ്ണി മാത്രം പോര എന്ന അഭിപ്രായം വന്നു. അന്ന് വയനാട്ടിലാണ് ഷൂട്ടിങ്. ഒരു ഓളത്തില്‍ സണ്ണി വെയിന്‍ എന്ന് അങ്ങ് ആക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് സുജിത്ത് ഉണ്ണികൃഷ്ണന് സണ്ണി വെയ്ന്‍ ആയത് എന്ന് നടന് പറയുന്നു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ജയസൂര്യ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ കുംഭമേളയ്ക്ക് പങ്കെടുത്ത...
മലയാള സിനിമയുടെ മുഖശ്രീ എന്നറിയപ്പെടുന്ന നടിയാണ് കാവ്യമാധവൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്....
മമ്മൂട്ടിയുടേതായി പുറത്തെത്താൻ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. ചിത്രം ഫെബ്രുവരി 14 ന് തിയേറ്ററിലെത്തുമെന്നാണ് വാർത്തകൾ വന്നിരുന്നതെങ്കിലും ഇപ്പോൾ ഉടൻ റിലീസ് ഉണ്ടാകില്ലെന്നുള്ള...
രജനികാന്തിനും അമിതാഭ് ബച്ചനും അഭിനയിക്കാൻ അറിയില്ലെന്ന് നടൻ അലൻസിയർ. വേട്ടയൻ സിനിമ ചെയ്യാൻ പോയപ്പോഴാണ് താൻ അക്കാര്യം അറിഞ്ഞതെന്നും നാരായണീന്റെ മൂന്നാണ്മക്കൾ...