Malayalam
ബിഗ് ബോസിൽ ഇനി നഴ്സറി ടാസ്കുകളില്ല;കാലത്തിനൊത്തുള്ള മാറ്റങ്ങൾ ആദ്യ മൂന്ന് സീസണിൽ നിന്നും വ്യത്യസ്തമായിട്ടുള്ള മത്സരവും മത്സരാർത്ഥികളും ; സ്വവർഗ്ഗാനുരാഗികളും എത്തും; ബിഗ് ബോസ് സീസൺ ഫോർ , സംഗതി കളർ ആണ്!
ബിഗ് ബോസിൽ ഇനി നഴ്സറി ടാസ്കുകളില്ല;കാലത്തിനൊത്തുള്ള മാറ്റങ്ങൾ ആദ്യ മൂന്ന് സീസണിൽ നിന്നും വ്യത്യസ്തമായിട്ടുള്ള മത്സരവും മത്സരാർത്ഥികളും ; സ്വവർഗ്ഗാനുരാഗികളും എത്തും; ബിഗ് ബോസ് സീസൺ ഫോർ , സംഗതി കളർ ആണ്!
ഇനി സംഗതി കളറാകും എന്നും പറഞ്ഞ് ഇന്നലെ രാത്രി തന്നെ എല്ലാവരും ബിഗ് ബോസ് സീസൺ ഫോറിന്റെ പുത്തൻ പ്രൊമോ കണ്ടുകഴിഞ്ഞതാകും. കളർഫുൾ എന്റർടെയ്ൻമെന്റുമായി മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് തിരിച്ചെത്തുന്നത്തിന്റെ ആവേശം എല്ലാ പ്രേക്ഷകരിലും ഉണ്ട് .
അതിൽ സീരിയൽ പ്രേക്ഷകർക്ക് ആശങ്കയാകും , സീരിയലുകളുടെ സമയം എങ്ങോട്ടാണ് മാറ്റുക എന്നുള്ളത്. കഴിഞ്ഞ ആഴ്ചയിൽ സീരിയൽ റേറ്റിങ് പരിശോധിച്ചാൽ കൂടെവിടെ ഒഴിച്ച് ബാക്കി എല്ലാ സീരിയലിനും റേറ്റിങ് കുറവായിരുന്നു . കൂടെവിടെ മാത്രമാണ് കഴിഞ്ഞ ആഴ്ചയിലെ റേറ്റിങ് അതുപോലെ നിലനിർത്തിയത്.
കൂടെവിടെ പരമ്പരയുടെ സമയത്താണ് ബിഗ് ബോസ് ഷോ വരാൻ പോകുന്നത്. അപ്പോൾ സീരിയൽ സമയം ഏതായാലും കൂടെവിടേയ്‌ക്ക് അനുകൂലമായിട്ടാകും വരുക. ഒന്നുകിൽ ഒൻപത് മണിക്ക് എത്തും. അത് കുറേക്കൂടി നല്ല സമയം ആണ്. അപ്പോൾ മറ്റു സീരിയലുകളോ എന്നൊക്കെ ഞാനും ഇവിടെ അന്വേഷിക്കുകയാണ്.. എന്ത് വിവരം കിട്ടിയാലും എത്തിക്കാം..
അപ്പോൾ ഇനി ബിഗ് ബോസ് സീസൺ ഫോറിന്റെ പ്രൊമോയിലെ വിശേഷങ്ങൾ നമുക്ക് നോക്കാം..
നല്ല ഒരു കണ്ണിങ് ആയിട്ടുള്ള പ്രൊമോ വീഡിയോ ആണ് ബിഗ് ബോസ് ഷോയുടെ പുതിയ പ്രൊമോ. ഇത് മുംബൈ കമ്പനിയ്ക്ക് വേണ്ടിയിട്ട് എടുത്തിട്ടുള്ള പ്രൊമോ ആണ് എന്നൊക്കെ പറയുന്നുണ്ട്… അപ്പോൾ ഇതുവരെ ഡീസൻ ഫോറിനായിട്ട് ഇറങ്ങിയ പ്രോമോകളിൽ ഏറ്റവും ഇമ്പോര്ടന്റ്റ് ആയിട്ടുള്ള കണ്ടന്റ് പറയുന്ന , കുറേക്കൂടി ഷോ തുടങ്ങാനായി എന്നറിയിക്കുന്ന ഒരു പ്രൊമോയാണ് ..
അങ്ങനെ പറയാനുള്ള കാരണം ഇതുവരെ , ബിഗ് ബോസ് ഷോയെ കുറിച്ച് ഡിസ്കസ് ചെയ്ത ചാനലുകളെയും പല വ്യക്തികളെയും ട്രോളിക്കൊണ്ടാണ് നമ്മുടെ ലാലേട്ടൻ വന്നത്. എന്നാൽ ഇനി കളിയല്ല കളിയാണ് ,,, എന്നുപറയാം . സൈക്കോളജിക്കലി ബിഗ് ബോസ് ഷോയുടെ ഒരു വശം എന്ന് പറയുന്നത് നമ്മുടെ സമൂഹത്തിനു നേർക്ക് പിടിച്ച കണ്ണാടി എന്നൊക്കെയുള്ള ക്ളീഷേ ഡയലോഗുകൾ ഇവിടെ പറയാൻ സാധിക്കും.
അതെ അതാണ് സംഭവം… ഈ പ്രൊമോയിൽ ഈ ക്ലിഷേ സംഭവത്തെ തന്നെ ഒന്നുകൂടി ഭംഗിയിൽ അവതരിപ്പിക്കുന്നുണ്ട്.
പ്രോമോയുടെ തുടക്കം തന്നെ ലാലേട്ടൻ ധ്യാന നിരതനാണ് . അപ്പോൾ ലാലേട്ടനാണ് ഇവിടെ ജഡ്ജ്,, ഒരു ജഡ്‌ജ് ,, ബാക്കി വിലയിരുത്തലും വിധി പറയലും നമ്മൾ പ്രേക്ഷകർ ആണ്. പിന്നെ ലാലേട്ടനെ ചുറ്റികകൊണ്ട് കളറുകൾ ഒന്നുമില്ലാതെ ഒരു മുഖങ്ങൾ ചുറ്റും നടക്കുന്നു.. അവർക്ക് ചിരിയില്ല , ദേഷ്യം ഇല്ല.. മറ്റൊരു വികാരവും ഇല്ല… എല്ലാവരും ഒരു മൂടുപടം അണിഞ്ഞിരിക്കുകയാണ്…
അപ്പോൾ ലാലേട്ടൻ പറയുന്നുണ്ട്, ” ഒരു അച്ചിൽ വാർത്ത കുറെ മനുഷ്യർ… എല്ലാം തലകുലുക്കി അനുസരിക്കുന്നു . ചിലരുടെയൊക്കെ സ്വപ്നം ആണത്.. പക്ഷെ നടക്കില്ല …. “
ശരിക്കും അതാണ് ബിഗ് ബോസ് ഷോയിൽ വരുമ്പോൾ എല്ലാ പ്രേക്ഷകരും ആഗ്രഹിക്കുന്നത്. ഇപ്പോൾ നിങ്ങൾക്ക് മനസിലാകും . നിങ്ങൾ പുതിയ ക്ലാസിലേക്ക് ചെല്ലുമ്പോൾ അല്ലെങ്കിൽ പുതിയ ഒരു ഹോസ്റ്റൽ മുറിയിൽ കയറിയുമ്പോൾ , നമ്മൾ നല്ലതാണ് എന്ന് ബോധ്യപ്പെടുത്താൻ ആദ്യമൊക്കെ അടങ്ങി ഒതുങ്ങി നിൽക്കുന്നു.. പതിയെ പതിയെ നിറം മാറുന്നു..
ഇതുപോലെ ലാലേട്ടനും പറയുന്നുണ്ട്.. അങ്ങനെ ഉള്ള ഒരു സ്വപ്നങ്ങളും നടക്കില്ല.. കാരണം മനുഷ്യൻറെ വ്യത്യസ്തതകളെ ഇല്ലാതാക്കാൻ ആർക്കും ആകില്ല…
ശേഷം ഒരു ഡോർ തുറക്കുമ്പോൾ അവിടെ രണ്ടുപേർ അവരുടെ മോഹങ്ങൾ പറയുന്നു.. സുന്ദരിയായ ഒരു പെണ്ണിനെ കെട്ടണം,,, എന്ന് ഒരാണും , എനിക്കും സുന്ദരിയായ ഒരു പെണ്ണിനെ കെട്ടണം എന്ന് ഒരു പെണ്ണും പറയുന്നു .
അവിടെ ലെസിബിയൻ ടോപ്പിക് ആണ് വരുന്നത്. സ്വവർഗ രതിയും ഇത്തവണ വിഷയം ആകുന്നു. ആ പ്രോമോ ശ്രദ്ധിച്ചു കേൾക്കണം . എന്നാലേ അവൾ പറഞ്ഞത് മനസിലാകൂ.. അല്ലാത്തപക്ഷം അതൊരു പെണ്ണാണ് പറയുന്നത് അതുകൊണ്ട് ഒരു ആണിനെ കെട്ടണം എന്നല്ലേ എന്ന് നമ്മുടെ ഉപബോധ മനസ് ചിന്തിക്കും. എന്നാൽ വളരെ വ്യത്യസ്തമായിട്ട്… വർണ്ണങ്ങൾ വാരിയെറിയുകയാണ്.. നിറങ്ങൾ തന്നെ ഈ പ്രൊമോയിൽ ഹൈലൈറ്റ് ചെയ്തതും ലെസ്ബിയൻ കൺടെസ്റ്റാൻഡ് ഉണ്ട് എന്നുള്ളതിനുള്ള സൂചന ആകും …
അടുത്ത ഡോർ തുടക്കുമ്പോൾ അവിടെ രണ്ടു വ്യത്യസ്ത ജിൻേറഷൻ ആണ്… ചാരുകസേരയിൽ ആടിയിരിക്കുന്ന മുത്തശ്ശി പറയുന്നു… ” കുട്ടികൾ നാന്നായി വളരാം എങ്കിൽ പെണ്ണുങ്ങൾ വീട്ടിൽ ഇരിക്കണം.,… “
എന്നാൽ ഇപ്പോഴുള്ള ജനറേഷനെ പ്രതിനിതീകരിച്ചു അവരുടെ കൊച്ചുമകൾ ആകാം അരികിൽ ഇരുന്നു പറയുന്നുണ്ട്…. ” സ്വന്തം, കാലിൽ നിൽക്കണം പറന്നു നടക്കണം ”
അതെ പറന്നുനടക്കണം…. വ്യത്യസ്ത നിലപാടുകൾ….
പിന്നെ ഒന്നിന് പിറകെ ഒന്നായി ഓരോരുത്തരും നിറങ്ങളും ഡയറ്റും ഫുഡ് ഹബിറ്റും എല്ലാം പറയുന്നുണ്ട്… ശേഷം ലാലേട്ടൻ എല്ലാവരിയും നിറങ്ങൾ വാരിയെറിയുകയാണ്… അവരുടെ യഥാർത്ഥ മുഖം പുറത്തേക്ക് വരുകയാണ്… ഇതുപോലെ നമ്മുടെ മാസ്കുകൾ വലിച്ചെറിയുന്ന ദിനവും ഉടൻ വരട്ടെ…
വ്യത്യസ്തതകളാണ് ഈ ലോകത്തെ കളർ ആകുന്നത്.. ജീവൻ നൽകുന്നത്… ഇത്തവണ ബിഗ് ബോസ് ഹൗസിൽ ഒരുമിക്കുന്നു.. വ്യത്യസ്തരായ … വ്യത്യസ്തരായ ശക്തമായ നിലപാടുകൾ ഉള്ളവർ … ഇങ്ങനെ പഞ്ചിനു എടുത്തുപറയുകയാണ്.. ഉറപ്പിച്ചോ വെറും ഷോ ആകില്ല… കളർഫുൾ എന്റർടൈൻമെന്റ് തന്നെയാകും… സംഗതി കളറാണ്.. അപ്പോൾ പ്രെഡിക്ഷന് ലിസ്റ്റുകൾ കൊണ്ടുവന്നവരൊക്കെ വെറുതെ ആകും എന്നും നമുക്ക് തോണുന്നുണ്ട്…
about bigg boss