“21 ഗ്രാം ആണ് ആത്മാവിന്റെ’ ഭാരം”; ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത ത്രില്ലെർ സ്റ്റോറി; 21 ഗ്രാംസ് ട്രെയിലറിൽ ഒളിഞ്ഞിരിക്കുന്ന ആ നിഗൂഢത; മലയാളത്തിലേക്ക് മറ്റൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ!
“21 ഗ്രാം ആണ് ആത്മാവിന്റെ’ ഭാരം”; ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത ത്രില്ലെർ സ്റ്റോറി; 21 ഗ്രാംസ് ട്രെയിലറിൽ ഒളിഞ്ഞിരിക്കുന്ന ആ നിഗൂഢത; മലയാളത്തിലേക്ക് മറ്റൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ!
“21 ഗ്രാം ആണ് ആത്മാവിന്റെ’ ഭാരം”; ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത ത്രില്ലെർ സ്റ്റോറി; 21 ഗ്രാംസ് ട്രെയിലറിൽ ഒളിഞ്ഞിരിക്കുന്ന ആ നിഗൂഢത; മലയാളത്തിലേക്ക് മറ്റൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ!
അഞ്ചാം പാതിര എന്ന സൂപ്പർ ഹിറ്റ് മിഥുൻ മാനുവൽ തോമസ്- കുഞ്ചാക്കോ ബോബൻ ചിത്രത്തിന് ശേഷം മലയാളി പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ മറ്റൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കൂടി വരികയാണ്. എന്നാൽ സീരിയൽ കില്ലർ ടൈപ്പ് ആയിരിക്കില്ല, പകരം ആത്മാവുമായി ബന്ധമുള്ള കഥയാകും എന്നാണ് ട്രൈലെർ കാണുമ്പോൾ മനസിലാകുന്നത്.
നവാഗത സംവിധായകനായ ബിബിൻ കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച ഏറ്റവും പുതിയ സസ്പെൻസ് ചിത്രമായ ’21 ഗ്രാംസ്’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രൈലെർ ഇന്നും സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയാവുകയാണ്.
ഈ വരുന്ന മാർച്ച് 18 ന് തീയേറ്ററുകളിൽ എത്താൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രൈലർ, ടീസർ എന്നിവ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായി മാറിക്കഴിഞ്ഞു. ഇതിലെ ഒരു ഗാനവും ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായിട്ടുണ്ട്.
21 ഗ്രാം ആണ് മനുഷ്യന്റെ മരണശഷം കൂളായി ഇറങ്ങിപ്പോകുന്ന ‘ആത്മാവിന്റെ’ ഭാരമെന്ന് 1907 ൽ Duncan MacDougall എന്ന ഭിഷഗ്വരൻ ‘ശാസ്ത്രീയ’ പഠനത്തിലൂടെ കണ്ടെത്തിയിരുന്നു. 21 ഗ്രാംസ് എന്ന പേര് സിനിമയിൽ വന്നിരിക്കുന്നതിനു പിന്നിൽ ഈ ശാസ്ത്രീയ പഠനത്തിന് ബന്ധമുണ്ടാകുമോ എന്നാണ് ഇപ്പോൾ സിനിമാ നിരീക്ഷകർ ചർച്ച ചെയ്യുന്നത്.
ഉദ്വേഗം നിറക്കുന്ന സീനുകളും ദീപക് ദേവിന്റെ കിടിലൻ പശ്ചാത്തല സംഗീതവും കൊണ്ട് പ്രേക്ഷകനെ ത്രസിപ്പിക്കുന്ന രീതിയിലാണ് ഇതിന്റെ ട്രൈലർ ഒരുക്കിയിരിക്കുന്നത്. ഒരു കൊലപാതകത്തെ തുടർന്ന് അത് അന്വേഷിക്കാൻ വരുന്ന ഉദ്യോഗസ്ഥൻ ആണ് ഇതിലെ നായക കഥാപാത്രം. അനൂപ് മേനോൻ ആണ് ഈ കഥാപാത്രം ചെയ്യുന്നത്.
അനൂപ് മേനോനെ കൂടാതെ ലിയോണ ലിഷോയ്, അനു മോഹൻ, രഞ്ജി പണിക്കർ, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, മറീന മൈക്കിൾ, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. റിനീഷ് കെ എൻ നിർമ്മിച്ച ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജിത്തു ദാമോദർ ആണ്. ഈ ചിത്രത്തിന് വേണ്ടി ചിത്രസംയോജനം ചെയ്തത് അപ്പു എൻ ഭട്ടതിരിയും ഇതിലെ ഗാനത്തിന് വരികൾ രചിച്ചത് വിനായക് ശശികുമാറും ആണ്.
മലയാളികളുടെ പ്രിയതാരമാണ് നടന് മമ്മൂട്ടി. പലപ്പോഴും അദ്ദേഹം ചെയ്യാറുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ കൊട്ടിഘോഷിക്കുന്നതിനോട്...
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ സിനിമയിലും ഒന്നിച്ചപ്പോള്‍ ആരാധകരടക്കം ഒന്നടങ്കം എല്ലാവരും സന്തോഷിച്ചിരുന്നു....
മമ്മൂട്ടിയെ കുറിച്ച് നടന് അസീസ് നെടുമങ്ങാട് പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു. പൊട്ടിച്ചിരിച്ച് കൊണ്ട് നടന്നു നീണ്ടുന്ന മമ്മൂട്ടിയുടെ ഫോട്ടോയാണ് അസീസ്...
ബിഗ് ബോസ് മലയാളത്തില്‍ റോബിന് രാധാകൃഷ്ണനോളം ആഘോഷിക്കപ്പെട്ട മറ്റൊരു മത്സരാര്‍ത്ഥി ഉണ്ടാകില്ല. സിനിമാ താരങ്ങള്‍ക്ക് ലഭിക്കുന്ന വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയിലും പുറത്തും...