Connect with us

‘സ്വർണ്ണം ആരെങ്കിലും കടത്തട്ടെ… .ചാനലിൽ ഇരുന്നു വമ്പൻ സ്രാവിനെ പിടിക്കുന്ന ചർച്ചകളിൽ അഭിരമിക്കുന്നു ! ! നാണം വേണം പ്രക്ഷോഭം നടത്തുന്ന കർഷകരെ കുറിച്ച് ഓർമപ്പെടുത്തി ജോയ് മാത്യു

Malayalam

രാജ്യ തലസ്ഥാനത്ത് ‘ജലപീരങ്കികളും വെടിയുണ്ടകൾക്കും മുന്നിൽ’ കർഷകർ ജീവൻ പണയം വച്ചുകൊണ്ട് സമരം ചെയ്യുമ്പോൾ ചാനലുകളിൽ സ്വർണക്കടത്തിലെ വമ്പൻ സ്രാവുകളെ പിടികൂടുന്നതിനെ കുറിച്ചുള്ള ചർച്ചകൾ കൊഴുക്കുകയാണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്വർണം ആരെങ്കിലും കടത്തട്ടെ എന്നും വമ്പൻ സ്രാവുകളുടെ പേരുകൾ ആർക്ക് വേണമെന്നും നടൻ ചോദിക്കുന്നുണ്ട്.

കുറിപ്പിന്റെ പൂർണ്ണ രൂപം

‘സ്വർണ്ണം ആരെങ്കിലും കടത്തട്ടെ വമ്പൻ സ്രാവുകളുടെ പേരുകൾ ആർക്ക് വേണം ! മുദ്രവെച്ച കവറിനുള്ളിൽ അവർ കിടന്ന് ശ്വാസം മുട്ടട്ടെ. അതിനേക്കാൾ വമ്പൻമാർ മുദ്രവെക്കാത്ത കവറിൽ പുറത്ത് വിലസുന്നു. പാലം വിഴുങ്ങികൾക്ക് സ്വർണ്ണം വിഴുങ്ങികളെ കുറ്റം പറയാൻ എന്തവകാശം ? അതിനാൽ അത് വിട് . ഡിസംബറിലെ ദില്ലിയിലെ തണുപ്പ് അനുഭവിച്ചവർക്കേ അറിയൂ ആ തണുപ്പിലാണ് മണ്ണിൽ പണിയെടുക്കുന്ന കർഷകർ കൂടും കുടുംബവും വിട്ട് വിശന്നും തളർന്നും ജലപീരങ്കികളും വെടിയുണ്ടകൾക്കും മുന്നിൽ ജീവൻ പണയം വെച്ചു സമരം ചെയ്യുമ്പോൾ -അതും ഈ കൊറോണക്കാലത്ത് – നമ്മൾ ചാനലിൽ ഇരുന്നു വമ്പൻ സ്രാവിനെ പിടിക്കുന്ന ചർച്ചകളിൽ അഭിരമിക്കുന്നു ! മാറാരോഗം കണ്ടുപിടിക്കാൻ ശ്രമിക്കുന്നു ! നാണം വേണം നാണം.’

More in Malayalam

Trending

Recent

To Top