Connect with us

ദിലീപിന്റെ തോളിൽ കൈയ്യിട്ട് കുശലം പറഞ്ഞ് മമ്മൂട്ടി, സഹപ്രവർത്തകരോട് അന്വേഷണം തിരക്കി കാവ്യ തൊപ്പിയണിഞ്ഞ് സ്റ്റൈലിഷായി മോഹന്‍ലാല്‍! മുണ്ടില്‍ തിളങ്ങി മമ്മൂട്ടി,സിദ്ദിഖിന്‍റെ മകന്റെ വിവാഹ റിസപ്‍ഷനിൽ തിളങ്ങി താരങ്ങൾ.. ചിത്രങ്ങൾ കാണാം

Malayalam

കഴിഞ്ഞ ദിവസമായിരുന്നു നടന്‍ സിദ്ദിഖിന്‍റെ മകനും നടനുമായ ഷഹീന്‍ സിദ്ദിഖിന്‍റെ വിവാഹ റിസപ്ഷന്‍ നടന്നത്. ഡോക്ടര്‍ അമൃത ദാസാണ് ഷഹീന് ജീവിതസഖിയായി എത്തിയത്. വിവാഹ വിരുന്നിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.

അങ്കമാലിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹസംഗമം ശരിക്കും താരസംഗമമായി മാറുകയായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ബിജു മേനോന്‍, ദിലീപ്, കാവ്യ മാധവന്‍, ഊര്‍മ്മിള ഉണ്ണി, ഉത്തര ഉണ്ണി തുടങ്ങി നിരവധി താരങ്ങളാണ് പങ്കെടുത്തത്. സത്യന്‍ അന്തിക്കാട്, ബെന്നി പി നായരമ്പലം, ഉദയ് കൃഷ്ണ, സിബി കെ തോമസ്, എസ് എന്‍ ്‌സ്വാമി ഇവരെല്ലാം പങ്കെടുത്തിരുന്നു.

വെളുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞാണ് മമ്മൂട്ടി എത്തിയത്. ചുവപ്പ് ടീഷര്‍ട്ടും തൊപ്പിയുമണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലായിരുന്നു മോഹന്‍ലാല്‍ എത്തിയത്. മോഹന്‍ലാലിനൊപ്പമായി സന്തതസഹചാരിയായ ആന്റമി പെരുമ്പാവൂരുമുണ്ടായിരുന്നു. അഭിനയത്തില്‍ സജീവമല്ലെങ്കിലും താരവിവാഹങ്ങളിലെല്ലാം പങ്കെടുക്കാനായെത്താറുണ്ട് കാവ്യ മാധവന്‍. ബ്രൗണ്‍ കളറിലുള്ള സാല്‍വാറിലായിരുന്നു കാവ്യ. പൂക്കളുള്ള ഷര്‍ട്ടായിരുന്നു ദിലീപിന്റെ വേഷം.

നാളുകള്‍ക്ക് ശേഷം മമ്മൂട്ടിയെ കാണാനായതിന്റെ സന്തോഷമായിരുന്നു എംജി ശ്രീകുമാര്‍ പങ്കുവെച്ചത്. ലേഖയ്‌ക്കൊപ്പമായാണ് എംജി എത്തിയത്. സിദ്ദിഖിന്റെ മകന്റെ വിവാഹത്തിന് മമ്മൂക്കയെ വീണ്ടും കണ്ടു, സന്തോഷം എന്നായിരുന്നു എംജി ശ്രീകുമാര്‍ കുറിച്ചത്.

താരങ്ങളെല്ലാമായി അടുത്ത സൗഹൃദമുണ്ട് സിദ്ദിഖിന്. വിവാഹം ലളിതമായിരുന്നുവെങ്കിലും റിസപ്ഷന്‍ അതിഗംഭീരമായിരുന്നു.

ഫെബ്രുവരി 22ന് ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ചടങ്ങിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ട് ഷഹീന്‍ തന്നെയാണ് വിവാഹക്കാര്യം ആരാധകരുമായി പങ്കുവച്ചത്. മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്‍ത പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഷഹീൻ അഭിനയരംഗത്തെത്തുന്നത്. അച്ഛാ ദിന്‍, കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്‌ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഷഹീർ അഭിനയിച്ചു. അമ്പലമുക്കിലെ വിശേഷങ്ങൾ ആണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അസിഫ് അലി നായകനായ കുഞ്ഞെൽദോ, എല്ലാം ശരിയാകും എന്നീ ചിത്രങ്ങളിലും ഷഹീന്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

More in Malayalam

Trending