Connect with us

അമ്പമ്പോ…. ഒരിക്കൽ കൂടി ഋഷ്യ പ്രണയം ക്യാമ്പസിലേക്ക്; സെമിനാറിന് പോയ ആദി സാറിനോട് കുറെ ചോദ്യങ്ങൾ; കൂടെവിടെ പ്രേക്ഷകർ ഇഷ്ടപ്പെട്ട ട്രാക്കിലേക്ക്!

Malayalam

അമ്പമ്പോ…. ഒരിക്കൽ കൂടി ഋഷ്യ പ്രണയം ക്യാമ്പസിലേക്ക്; സെമിനാറിന് പോയ ആദി സാറിനോട് കുറെ ചോദ്യങ്ങൾ; കൂടെവിടെ പ്രേക്ഷകർ ഇഷ്ടപ്പെട്ട ട്രാക്കിലേക്ക്!

അമ്പമ്പോ…. ഒരിക്കൽ കൂടി ഋഷ്യ പ്രണയം ക്യാമ്പസിലേക്ക്; സെമിനാറിന് പോയ ആദി സാറിനോട് കുറെ ചോദ്യങ്ങൾ; കൂടെവിടെ പ്രേക്ഷകർ ഇഷ്ടപ്പെട്ട ട്രാക്കിലേക്ക്!

കാണാൻ പോകുന്ന പൂരം പറഞ്ഞു തരണോ ? കണ്ടറിയുന്നതല്ലേ നല്ലത്… നമ്മുടെ മിനിസ്ക്രീൻ ലാലേട്ടൻ ബിപിൻ ജോസിന്റെ ആ വാക്കുകളിൽ ഈ ആഴ്ച നിസാരമല്ല എന്നുറപ്പിക്കാം. അപ്പോൾ പുത്തൻ എപ്പിസോഡ് പ്രൊമോ വന്നപ്പോൾ എല്ലാ പ്രേക്ഷകരും ഹാപ്പി ആയില്ലേ…

കലിപ്പൻ ഋഷി സാറുണ്ട്.. ആത്മാഭിമാനം ആർക്കുമുന്നിലും പണയം വച്ചിട്ടില്ലാത്ത സൂര്യ കൈമൾ ഉണ്ട്… സത്യത്തിൽ പഴയ റൈറ്റർ പണയം വച്ചയാണ്… പുതിയ റൈറ്റർ തിരിച്ചെടുത്തുകൊടുത്തു അല്ലെ… പിന്നെ സെമിനാറിന് പറഞ്ഞുവിട്ടിട്ട് തിരികെ വരാൻ ക്യാഷ് പോലും ഇല്ലാതിരുന്ന ആദി സാറിനെയും പുതിയ റൈറ്റർ തിരികെയെത്തിച്ചു… സൂരജ് സാർ ഇനി വരുമെന്ന് കരുതിയതെയല്ല… വിട്ടുകൊടുക്കലാണ് സ്നേഹം എന്ന പോളിസി ആകും സൂരജ് സാറിന് ഇപ്പോൾ..

അങ്ങനെ ഹൃദയം സിനിമ കണ്ട് കുറ്റബോധത്തിൽ തിരിച്ചു വന്ന സൂരജ് സാർ…. ഇപ്പോഴിതാ നമ്മുടെ കോളേജ്… ഹോ അതും കൂടിയായിരുന്നു ഇനി കാണാൻ ഉണ്ടായിരുന്നത്. അതും എത്തി.. പഴയ പോലെ ആ ക്ലാസ് മുറികൾ , ഋഷി സാർ ക്ലാസ് എടുക്കുന്നതും , ക്ലാസിൽ സൂര്യ സംശയങ്ങൾ ചോദിച്ച് ഋഷിസാറിനെ കുഴപ്പത്തിലാക്കുന്നതും ഒക്കെ കാണിക്കണം..

ഇനി നമുക്ക് കഥയിലേക്ക് കടക്കാം…

റാണിയുടെ വക്കും കേട്ട് ജഗൻ നേരെ പോകുന്നത് അതിഥി ടീച്ചറുടെ വീട്ടിലേക്ക് ആണ് . അവിടെ സൂര്യയെയും അതിഥിയെയും ഓരോന്ന് പറഞ്ഞ് പരിഹസിക്കുന്നുണ്ട്. ഇതിനിടയിൽ അതിഥി ടീച്ചറും നല്ല മറുപടി കൊടുക്കും , തീർച്ച.

പക്ഷെ അതിന് ഉത്തരം പറയാൻ കഴിയാതെ ജഗൻ ഉപദ്രവിക്കുക സൂര്യയെയാണ് . അതിനും അതിഥി ടീച്ചർ ശക്തമായിത്തന്നെ തടസം പറയും.. അതിഥി ടീച്ചർ ജഗന്നാഥൻ കോംബോ അടിപൊളിയാണ്.. കാരണം സാഹസികത , എന്നും ഉണ്ടാകും ജഗന് എന്തെങ്കിലും ഒക്കെ സാഹസികതകൾ പറയാൻ… എന്നാൽ.. അതൊക്കെ അതിഥി ടീച്ചറുടെ മുന്നിൽ വേസ്റ്റ് ആണ്…

അങ്ങനെ ആ സംസാരത്തിനിടയിൽ അതിഥി ടീച്ചർ ആദി സാറിനെ വിളിക്കുന്നുണ്ട്… അപ്പോൾ തന്നെ ആദി സാർ അവിടെ എത്തുന്നതൊന്നും അല്ല. ആദി സാറിന്റെ വീട് ജഗന് കൈമാറി എന്ന കാര്യം ഓൾറെഡി തന്നെ അതിഥി ടീച്ചർ ആദി സാറിനെ അറിയിച്ചതാണല്ലോ… അതിനൊപ്പം, സൂര്യയുടെ ഈ കേസും എല്ലാം കൂടിയായപ്പോൾ ആദി സാർ അവിടുന്ന് പുറപ്പെട്ടുകാണും…

ഏതായാലും നീണ്ട ഒരു വർഷത്തിന് ശേഷം ആദി സാർ എത്തി.. ഈ വരവിൽ ഉറപ്പായും ഋഷി സാറിന്റെ അമ്മയും അച്ഛനും ഒന്നാകും.. അനിൽ മോഹനും പ്രണയമൊക്കെ വശമുണ്ട്.. അപ്പോൾ ന്യൂ വേർഷൻ പ്രണയം കൂടി സീരിയലിൽ തുടങ്ങുകയാണ്.

ഇനി ആദി സാർ വന്ന ശേഷം ജഗനെ പൊളിച്ചടുക്കി കൈയിൽ കൊടുക്കും എന്നുള്ളത് ഉറപ്പാണ്… അപ്പോൾ ജഗൻ റാണിയമ്മയുമായി തെറ്റും… അതാണ് ഇനി സംഭവിക്കുക.. അതൊക്കെ നമുക്ക് കാത്തിരുന്നു കാണാം… റാണിയമ്മ ഇനി കരയും.. ആരും ഒപ്പമില്ലാതെ കഷ്ടപ്പെടും..

പിന്നെ അടുത്ത കോളേജ് സീൻസ് ആണ് . നീതു മാത്രമേ ഉള്ളു.. അപ്പോൾ നിമാ ബാംഗ്ലൂർ പോകുമെന്ന് തോന്നുന്നു. നീതു മാത്രമാണെങ്കിലും സൂര്യയ്‌ക്കെതിരെ എന്തോ കോളേജിൽ പോസ്റ്റർ ഒട്ടിച്ചിട്ടുണ്ട്. അത് കാണുന്ന സൂര്യ ഷോക്ക് ആകുന്നതായും പ്രൊമോയിൽ ഉണ്ട്.

അതുപോലെ ക്ലാസിലും സൂര്യയ്ക്ക് കുറെ നെഗറ്റിവ് കമെന്റ്സ് വരുന്നുണ്ട്.. എവിടെയൊക്കെയാണ് ഋഷിയുടെ റോൾ… അത് ഋഷി സാർ വരട്ടെ …

ഏതായാലും നല്ല കിടിലൻ എപ്പിസോഡ് തന്നെയാണ് ഇനിയും വരാനിരിക്കുന്നത് . പുതിയ ആദി സാറും ചുള്ളനാ… അപ്പോൾ പ്രേക്ഷകർ പറയും പോലെ സന്തൂർ മമ്മിയും സന്തൂർ ഡാഡിയും … A Complete Santhoor Family

പുതിയ ആദി സാറിന്റെ മാസ്സ് എൻട്രി ഇഷ്ട്ടമായവർ ഏതായാലും കമെന്റ് ചെയ്യണം… എനിക്ക് തോന്നുന്നു എല്ലാവരും നല്ലൊരു വരവേൽപ്പാണ് നൽകിയിരിക്കുന്നത്. ഒരു കാര്യം ഓർക്കുക, ഒരു നടൻ ഒരു സീരിയലിൽ നിന്നും മാറുന്നു എന്ന് പറയുമ്പോൾ മാക്സിമം തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കും. അങ്ങനെ ഒരുപാട് ശ്രമം നടത്തിയിട്ടുണെന്നും നമുക്കറിയാം… എന്നിട്ട് മറ്റൊരു ആദി സാറിനെ കൊണ്ടുവരാനുള്ള റിസ്ക് എടുത്തതിൽ , അതൊരു വലിയ റിസ്ക് തന്നെയാണ്… അതിൽ കൂടെവിടെ ടീം സൂപർ ആണ്… വളരെ വേഗം ഇതൊരു അടിപൊളി സീരിയൽ ആകട്ടെ…

about koodevide

More in Malayalam

Trending

Recent

To Top