Connect with us

ഞങ്ങടെ വാർഡിൽ വോട്ടു കൊടുക്കാൻ യോഗ്യരായ ആളുകൾ വന്നു; അതുകൊണ്ട് വോട്ട് ചെയ്തു തുടങ്ങാമെന്നു തോന്നി; കന്നി വോട്ടിന്റെ സന്തോഷത്തിൽ വീണ നായർ

Malayalam

തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. വോട്ടു ചെയ്തതിന്റെ സന്തോഷത്തിലാണ് സിനിമ സീരിയൽ താരങ്ങൾ. സോഷ്യൽ മീഡിയയിൽ സജീവം ആയ താരങ്ങൾ അവരുടെ വോട്ട് ചെയ്ത സന്തോഷം ആണ് ഇപ്പോൾ പങ്ക് വയ്ക്കുന്നത്.

കന്നി വോട്ട് ചെയ്തതിന്റെ സന്തോഷത്തിലാണ് നടി വീണ നായർ. ആദ്യമായിട്ടാണ് വോട്ട് ചെയ്യുന്നത്, ഇപ്പോഴാണ് അതിന് തോന്നിയതെന്നും വീണ പോസ്റ്റിൽ കുറിച്ചു

‘എന്റെ കന്നി വോട്ട്. ആദ്യമായി ഇന്നാണ് വോട്ട് ചെയുന്നത്… ഇപ്പളാണ് അതിനു തോന്നിയത്… ഞങ്ങടെ വാർഡിൽ വോട്ടു കൊടുക്കാൻ യോഗ്യരായ ആളുകൾ വന്നു… അതുകൊണ്ട് ഇനി വോട്ട് ചെയ്തു തുടങ്ങാമെന്നു തോന്നി… വീണ കുറിച്ചു. അതോടൊപ്പം തന്നെ കന്നി വോട്ട് ചെയ്തതിന്റെ ഫോട്ടോയും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്

‘പഞ്ചായത്ത്‌ പ്രസിഡന്റ് ആയിരുന്ന സമയത്തെ ആ മെഡിക്കൽ സ്റ്റോറിന്റെ ലൈസൻസ് എന്താക്കി’ എന്നൊരാളുടെ കമന്റിന് ചിരിച്ചുകൊണ്ടാണ് വീണ മറുപടി നൽകിയത്.

നിരവധി താരങ്ങൾ തങ്ങളുടെ വോട്ട് ചെയ്ത അടയാളം സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടിട്ടുണ്ട്. നടി ഉമാ നായർ കഴിഞ്ഞ ദിവസം പങ്ക് വച്ച ഒരു പോസ്റ്റും ഏറെ വൈറൽ ആയിരുന്നു.

More in Malayalam

Trending

Recent

To Top