Malayalam
ജിതേന്ദ്രൻ സ്കെച്ച് ഇട്ടത് അലീനയെ; എന്നാൽ കുടുങ്ങുക അപർണ്ണ തന്നെ ;വിവാഹനിശ്ചയം ഇനിയെന്നാകും ?; അമ്മയറിയാതെ പുത്തൻ വഴിത്തിരിവിലേക്ക്!
ജിതേന്ദ്രൻ സ്കെച്ച് ഇട്ടത് അലീനയെ; എന്നാൽ കുടുങ്ങുക അപർണ്ണ തന്നെ ;വിവാഹനിശ്ചയം ഇനിയെന്നാകും ?; അമ്മയറിയാതെ പുത്തൻ വഴിത്തിരിവിലേക്ക്!
നാളെയാണ് വിവാഹനിശ്ചയം,” എന്നും പറഞ്ഞ് പ്രൊമോ കണ്ടപ്പോഴേ എപ്പിസോഡ് കണ്ടിട്ടിരുന്നിട്ട് നിങ്ങളോട് റിവ്യൂ പറയണമല്ലോ എന്നോർത്ത് വേദനയോടെ ഇരുന്ന ലെ ഞാൻ , ” കുറെനാളായില്ലേ നാളെ നിശ്ചയം നാളെ നിശ്ചയം എന്നും പറഞ്ഞ് ഞങ്ങളെ പറ്റിക്കുന്നു. ഇത് കുമ്പിടിയാ കുമ്പിടി.. മൗനരാഗത്തിലും കാണാം ഇവിടെയും കാണാം.. പിന്നെ ഇടയ്ക്ക് കൂടെവിടെയിലും ഈ ഒരു രോഗം ബാധിച്ചായിരുന്നു.
കൂടെവിടെ പറഞ്ഞു പറഞ്ഞു അവസാനം റൈറ്ററെ വരെ മാറ്റി കഥ പൊളിച്ചിട്ടുണ്ട്. ഇവിടെ റൈറ്റർ ഒന്നും മാറേണ്ട.. ആ അപർണ്ണയോട് കുറച്ചൊന്ന് ഒതുങ്ങാൻ പറ… അല്ലേൽ ജിതേന്ദ്രൻ ഇറങ്ങിയിട്ടുണ്ട്.. പണികിട്ടും അപർണ്ണ… പിന്നെ ഞങ്ങൾ പറഞ്ഞില്ല എന്ന് പറയരുത്.
അപ്പോൾ ഇന്നും സച്ചിമാമനും ഗജനിയും ഒക്കെ പ്ലാനിങ്ങിലാണ്. നാളെ നടക്കാൻ പോകുന്ന വിവാഹ നിശ്ചയത്തിന് ഇന്നാണ് ഇവിടെ ആളെ സ്കെച്ച് ചെയ്യുന്നത്. പക്ഷെ അവിടെ ഒരു വമ്പൻ ട്വിസ്റ്റ് വരുന്നുണ്ട്…
നിശ്ചയ തലേന്ന് രാത്രി ജിതേന്ദ്രൻ എന്തോ കർമ്മം ചെയ്യാൻ പോകുകയാണ്. അത് ആരുടെ വീട്ടിൽ എന്ന് സച്ചി ചോദിക്കുന്നുണ്ട് . അതുപോലെ ആരെയാ കൊല്ലുന്നത് എന്നും ചോദിക്കുന്നുണ്ട്.
എന്നാൽ, കൊല്ലാതെ കൊല്ലാൻ ആണ് ജിതേന്ദ്രന്റെ പ്ലാൻ . അത് ആരെയാണ് എന്നുള്ളത് ജിത്തു പറയുന്നില്ല. അതുപക്ഷേ അപർണ്ണയെ ആകില്ല. കാരണം അപർണ്ണയെക്കാൾ ജിതേന്ദ്രൻ ഓർക്കുക അലീനയെയാണ്. അലീനയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ മാത്രമേ അമ്പാടിയ്ക്ക് നോവു .
അപ്പോൾ ജിതേന്ദ്രൻ വരുന്നത് അലീനയുടെ വീട്ടിലേക്കാണ്.അവിടെ അന്ന് രാത്രി മറ്റൊരു സംഭവം നടക്കും.. വിനീത് അലീനയുടെ വീട്ടിൽ ഉണ്ട്. വിനീത് അവിടെ നിന്നിറങ്ങി അപർണ്ണയുടെ അടുത്തെത്തില്ലേ.. ഒരുപക്ഷെ ഈ തക്കത്തിൽ ജിതേന്ദ്രന്റെ പണി പാളാനും സാധ്യത കാണുന്നുണ്ട്.
ഏതായാലും വിവാഹ നിശ്ചയത്തിന് മുന്നേയുള്ള അങ്കം , അത് ഒരു ഒന്നൊന്നര ട്വിസ്റ്റ് തന്നെയാകും. അതെല്ലാം കൊള്ളാം , പക്ഷെ ഈ അപർണ്ണയും വിനീതും കാണിക്കുന്നത് കണ്ടിട്ട് സഹിക്കാൻ ആകുന്നില്ല. ഈ ട്രാക്ക് ശരിക്കും ഓവർ ആണെന്ന് റൈറ്റർക്ക് തോന്നുന്നില്ലേ.. അതോ തോന്നിയിട്ടും ഇങ്ങനെ ഒക്കെ മതി എന്നാണോ…
ഇവിടെ അമ്മയറിയാതെ പ്രേക്ഷകർ വിനീതിന്റേയും അപർണ്ണയുടെയും പ്രണയം കാണാൻ അല്ല കാത്തിരിക്കുന്നത്. അവർ തന്നെ കമന്റ് ചെയ്ത് പറയുന്ന കാര്യം ആണ്..
ഇന്നത്തെ എപ്പിസോഡ് കണ്ടിരിക്കാൻ സുഖം അലീന പീറ്റർ പപ്പാ സീൻ ആയിരുന്നു. ഒരുപക്ഷേ അലീന നീരജ സീനിനെക്കാൾ കാണാൻ കിടു അലീന പീറ്റർ പപ്പ സീൻ തന്നെയാണ്. നാളെ ഒരു ദിവസം കൂടിയേ ഉള്ളു.. ഈ ആഴ്ചയും കഴിയുകയാണ്… അലീന അമ്പാടി വിവാഹ നിശ്ചയം അടുത്ത ആഴ്ചയെങ്കിലും കാണാൻ സാധിച്ചെങ്കിൽ… കാത്തിരിക്കാം…
about ammayariyathe