Connect with us

ഓടുന്ന റാണിയമ്മയ്ക്ക് ഒരു മുഴം മുന്നേ സി ഐ ഡി ഋഷി; സൂര്യയെ പൂട്ടാനുള്ള ആ പണിയും പാളി; സൂരജ് സാർ പവർ കൂടെവിടെയിൽ കാണാം; ക്യാമ്പസ് പ്രണയ കഥയ്ക്ക് പുത്തൻ കഥാഗതി!

Malayalam

ഓടുന്ന റാണിയമ്മയ്ക്ക് ഒരു മുഴം മുന്നേ സി ഐ ഡി ഋഷി; സൂര്യയെ പൂട്ടാനുള്ള ആ പണിയും പാളി; സൂരജ് സാർ പവർ കൂടെവിടെയിൽ കാണാം; ക്യാമ്പസ് പ്രണയ കഥയ്ക്ക് പുത്തൻ കഥാഗതി!

ഓടുന്ന റാണിയമ്മയ്ക്ക് ഒരു മുഴം മുന്നേ സി ഐ ഡി ഋഷി; സൂര്യയെ പൂട്ടാനുള്ള ആ പണിയും പാളി; സൂരജ് സാർ പവർ കൂടെവിടെയിൽ കാണാം; ക്യാമ്പസ് പ്രണയ കഥയ്ക്ക് പുത്തൻ കഥാഗതി!

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ക്യാമ്പസ് പ്രണയകഥ കൂടെവിടെ, നല്ല അടിപൊളി ട്രാക്ക് പിടിച്ചു പോയിക്കൊണ്ടിരിക്കുകയാണ്. 300 എപ്പിസോഡ് തൊട്ട് ഇന്നിപ്പോൾ 315 എപ്പിസോഡ് വരെ വൻപിച്ച ഒരു മാറ്റം നമുക്ക് കാണാം. പതിനഞ്ചു എപ്പിസോഡുകൾ അല്ലെ ആയിട്ടുള്ളു, ഇനിയും കിടക്കുകയല്ലേ.. നിരാശ പൂർണ്ണമായും മാറിയിട്ടില്ലാത്ത കൂടെവിടെ പ്രേക്ഷകരെ ഞാൻ മനസിലാക്കുന്നുണ്ട്. നിങ്ങൾ മിസ് ചെയ്യുന്നത് ക്യാമ്പസ് പ്രണയ കഥയിലെ ക്യാമ്പസ് ആണ്… അല്ലെ…

ഉള്ളിവടയിൽ ഉള്ളി ഇല്ല മൊട്ടപെപ്സിൽ മൊട്ടയില്ല എന്ന് പറയുന്ന പോലെ ക്യാമ്പസ് പ്രണയകഥയിലെ ക്യാമ്പസ് എവിവെ ? ഒട്ടും നിരാശപ്പെടേണ്ട…ഒരാഴ്ചയല്ലേ ആയിട്ടൊള്ളു… സൂരജ് സാർ വരും എന്ന് പറഞ്ഞത് സത്യം ആയില്ലേ , അതുപോലെ നമ്മുടെ ക്യാമ്പസ് രംഗംങ്ങളും തിരിച്ചുവരും.. ഒപ്പം മറ്റൊരാൾ കൂടി വരും.. അപ്പോഴാണ് ഋഷികേശിന് സ്പെയ്സ് ഉണ്ടാവുക.. ക്യാമ്പസ് രംഗങ്ങൾ ഇല്ലായിരുന്നിട്ടുപോലും ഋഷി ഇന്നലത്തെ എപ്പിസോഡ് തകർത്തു…

ഇന്നത്തെ നമ്മൾ കണ്ടത് വെറും ഋഷികേശിനെ ആയിരുന്നില്ല, സാക്ഷാൽ സി ഐ ഡി ഋഷികേശിനെയായിരുന്നു. ഇനി ഇന്ന് നീതുവും നിമയും രക്ഷപെടാനുള്ള പ്ലാനുകൾ ഒക്കെ കണ്ടത്തിത്തുടങ്ങിയിട്ടുണ്ട്. പക്ഷെ അത് എന്താണെന്ന് അറിഞ്ഞാൽ നിങ്ങൾക്ക് ചിരി വരും.. ഒരുമാതിരി തോമസ് കുട്ടിയെ വിട്ടോടാ എന്ന ട്രാക്ക് ആണ് നീതുവിന്.

അതുപോലെ റാണിയമ്മ നമ്മുടെ പുരാണത്തിലെ കഥാപാത്രത്തെപ്പോലെയാണ്.. എന്റെ പുരാണം ബാലരാമായാണ് കേട്ടോ, അതുകൊണ്ട് ഞാൻ ബാലരമയിലെ കഥാപാത്രത്തെ ഉപമിക്കാം … ബാലരമയിലെ ഡാകിനി മുത്തശ്ശിയാണ് നമ്മുടെ റാണിയമ്മ… എന്താ ഒരു പോസിറ്റിവ് മൈൻഡ് ആണ്.. നിന്നടം വരെ ഒലിച്ചു പോയി എന്ന് നല്ല ബോധ്യം ഉള്ളപ്പോഴും, നീതുവിനും നിമയ്ക്കും ഒടുക്കത്തെ എനെർജിയാണ് കൊടുക്കുന്നത്. അതുപോലെയായിരുന്നല്ലോ മിത്രയോടും റാണിയമ്മ കാണിച്ചുകൊണ്ടിരുന്നത്.

മിത്രേ നിനക്ക് ഉറപ്പായും ഞാൻ ഋഷിയെ വാങ്ങിത്തരും… നീ നോക്കിക്കോ ഋഷി നിനക്കൊപ്പം തന്നെ ജീവിക്കും… വാങ്ങിക്കൊടുക്കാൻ ഋഷി സാർ പൂച്ചക്കുട്ടിയും പട്ടിക്കുട്ടിയും ഒന്നുമല്ല. പിന്നെ റാണിയുടെ ഒപ്ടിമിസം ഒരു പരുതി വരെ നല്ലയാ… വില്ലനില്ലേൽ നല്ലൊരു നായകനെ കിട്ടില്ലല്ലോ? അതുകൊണ്ട് റാണിയമ്മ സ്ട്രോങ്ങ് ആയാലേ ഋഷി സാർ പൊളിക്കുകയുള്ളു…

ഋഷി സാർ ഇനിയും കളത്തിൽ ഇറങ്ങിയിട്ടില്ല, ഇന്നലത്തേത് ഒരു സാമ്പിൾ വെടിക്കെട്ട് ആണ്… നീതുവും നിമയും തിരിച്ചു കോളേജിൽ വരുന്ന ദിവസം അത്ര ദൂരയല്ല. ഒപ്പം ഋഷിയും സൂര്യയും…

പിന്നെ ഇന്നലെ സൂരജ് സാർ എന്തൊക്കെയോ ഫൂട്ടജ്സ് എടുപ്പിക്കുന്നുണ്ട്.. അത് എന്താകും എന്നുള്ളത് വഴിയേ അറിയാം.. ഋഷി മറ്റൊരു വഴിയ്ക്ക് അന്വേഷണം നടതുന്നുണ്ട്… രണ്ടാളും ഒന്നിച്ചു വരുമ്പോൾ സെറ്റ് ആകും..

പിന്നെ മിത്രയുടെ മൊഴിയെ കുറിച്ച് ഇന്നലത്തെ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് ഒരു പോസിറ്റീവ് ഫീൽ ആണ് തോന്നിയത്. മിത്രയുടെ കണ്ണൊക്കെ നിറയുന്നുണ്ടായിരുന്നു. അതുപോലെ ആ റാണിയമ്മ അവിടെ പതുങ്ങി ഇരുന്നത് സൂരജ് സാറിന് മിത്ര വിളിച്ചു കാണിച്ചും കൊടുത്തു. അതാകാം മിത്ര അവിടെ ഉദ്ദേശിച്ചത് എന്ന് എനിക്ക് തോന്നുന്നു.

മിത്രയ്ക്ക് ഇപ്പോൾ തോന്നുന്നുണ്ടാകണം ഇതൊന്നും വേണ്ടായിരുന്നു എന്ന്.. നമുക്ക് ലൈഫിൽ ഒരു മോശം അവസ്ഥ വരുമ്പോൾ പറഞ്ഞുപോകാറില്ലേ, ” ശത്രുക്കൾക്ക് പോലും ഈ അവസ്ഥ കൊടുക്കരുതേ എന്ന്” അതുപോലെ മിത്ര സൂര്യയെ കുറിച്ച് ഓർത്ത് ഇപ്പോൾ വേദനിക്കുന്നുണ്ടാകണം.

സൂര്യയെ ആണ് താഴേക്ക് തള്ളിയിടാൻ ശ്രമിച്ചത് എന്നിരുന്നിട്ടും സൂര്യ തന്നെ ആത്മാർഥമായി രക്ഷിക്കാൻ നോക്കിയാലോ എന്ന് മിത്ര ചിന്തിക്കുന്നുണ്ടാകും. ഏതായാലും മിത്രയെ ഇനി റാണിയമ്മയും ജഗനും അപകടപ്പെടുത്താതെ ഇരുന്നാൽ മതി. ബാക്കി കാര്യങ്ങൾ സൂരജ് സാർ നോക്കും..

പിന്നെ ഇന്ന് ബോൾഡ് ആയിട്ടുള്ള സൂര്യയെ വീണ്ടും കാണാം. അതുപോലെ പ്രേക്ഷകർക്ക് ഏറെ താല്പര്യം സൂര്യയ്‌ക്കൊപ്പം കട്ടയ്ക്ക് സപ്പോർട്ട് ആയി നിൽക്കുന്ന ഋഷിയെയുമാണ്., ഋഷിയ്ക്കും നല്ല കഥാസന്ദർഭങ്ങൾ റൈറ്റർ മാമൻ കൊടുക്കണം..

അല്ല , ഒരു കാര്യം നിങ്ങൾ ശ്രദ്ധിച്ചിരുന്നോ ? സൂരജ് സാറിന് പഴയ ഒരു സ്നേഹം സൂര്യയോട് ഇല്ലാത്തത് പോലെ.. സൂര്യ ഋഷി ബന്ധം സൂരജ് അറിഞ്ഞിട്ടാകുമോ? പിന്നെ ഇത്തരം ഒരു സിറ്റുവേഷനിൽ ആകാം ഈ ഒരു പെരുമാറ്റം… പിന്നെ സൂരജ് സാറിന്റെ ‘അമ്മ ഹോസ്പിറ്റലിൽ ആണല്ലോ? അതും ഒരു കാരണം ആകാം.. ഏതായാലും മനോജ് മാമൻ ഒരു ട്രോഫി അർഹിക്കുന്നുണ്ട്..

നല്ല ലോജിക്ക് ഉള്ള കഥ ആയിട്ടാണ് തോന്നുന്നത് , ഇനി ഇന്നത്തെ എപ്പിസോഡിൽ ഒരു കോമ്മൺ ലോജിക്കില്ലായ്മ എനിക്ക് തോന്നി , അത് നാളെ ഞാൻ പറയാം.. സൂര്യയ്ക്ക് തന്നെയാണ് അബന്ധം പറ്റിയത്… അപ്പോൾ ഒരു കാര്യം .. ഈ ലൈക്ക് ചെയ് ഷെയർ ചെയ് എന്നൊന്നും ഞാൻ പറയാറില്ല.. അതുകൊണ്ട് നിങ്ങൾ ചെയ്യാതിരിക്കണ്ട… മെട്രോ സ്റ്റാർ ഇനിയും സബ്സ്ക്രൈബ് ചെയ്തിട്ടില്ലേൽ ചെയ്യുക. കൂടെവിടെ ഗ്രൂപ്പിലൊക്കെ പറ്റാവുന്ന പോലെ ഷെയർ ചെയ്യുക..

about koodevide

More in Malayalam

Trending

Recent

To Top